ആശാ വർക്കർമാരോട് അനുഭാവം ആണ് സിഐടിയുവിനെന്നും ആശ വർക്കർമാരുടെ സമരത്തിന് ട്രേഡ് യൂണിയൻ സ്വഭാവം ഇല്ലെന്നും എളമരം കരീം വ്യക്തമാക്കി. ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സിഐടിയു ആവശ്യപ്പെടില്ലെന്നും സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി വെച്ച് അങ്ങനെ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 3, വ്യാഴം
◾https://dailynewslive.in/ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും […]
രാത്രി വാർത്തകൾ
അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ […]
വല്ലാര്‍പ്പാടം ചരക്ക് നീക്കത്തില്‍ 11 ശതമാനം വളര്‍ച്ച
ദുബായ് ആസ്ഥാനമായ ഡി.പി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പ്പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിലെ ചരക്ക് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വളര്‍ച്ച. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8,34,665 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 7,54,237 ടി.ഇ.യു കണ്ടെയ്നറുകളായിരുന്നു ഇതുവരെയുള്ള റെക്കോഡ്. തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്മെന്റും ഇക്കുറി റെക്കോഡ് നേട്ടത്തിലാണ്. 1,69,562 ടി.ഇ.യു കണ്ടെയ്നറുകളാണ് ട്രാന്‍സ്ഷിപ്പ്മെന്റിനായി തുറമുഖത്ത് വന്ന് പോയത്. സൗത്ത് ഇന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ […]
‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം
നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രില്‍ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ ‘പഞ്ചാര പഞ്ച്’ ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേര്‍ന്നാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും […]
‘കൂലി’യെ കടത്തിവെട്ടി ‘ജന നായകന്‍’ ഒടിടിയില്‍
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകന്‍’ വിജയ്യുടെ ഫെയര്‍വെല്‍ ചിത്രമാകും. ഇപ്പോഴിതാ ജന നായകന്റെ ഒടിടി റിലീസിനെ ചുറ്റിപ്പറ്റിയുള്ള അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഒടിടി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രം ഒടിടിയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം രജനികാന്ത് ചിത്രം കൂലിയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ഒടിടിയില്‍ ജന നായകന്‍ വിറ്റു പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 110 – 120 […]
സിയാസ് സെഡാന്റെ വില്‍പ്പന അവസാനിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസ് സെഡാന്റെ വില്‍പ്പന അവസാനിപ്പിച്ചു. ഈ കാറിന്റെ വില്‍പ്പന നിര്‍ത്തലാക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാരുതി സുസുക്കി ഈ ഇടത്തരം സെഡാന്‍ കാറായ മാരുതി സിയാസിനെ 2014 ല്‍ പുറത്തിറക്കിയത്. മാരുതി സിയാസ് നിര്‍ത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വില്‍പ്പന കുറയുന്നതായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി വെറും 676 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 590 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. 2023-2024 സാമ്പത്തിക […]
മണിപത്മം
പാരമ്പര്യവും നവീനതയും അര്‍ത്ഥപൂര്‍ണമായി സമന്വയിപ്പിക്കുന്നതാണ് മണികണ്ഠന്‍ പുന്നക്കലിന്റെ ചിത്രങ്ങളും ശില്‍പങ്ങളും. തന്റെ മാധ്യമങ്ങളിലുള്ള അസാധാരണ കയ്യടക്കമാണ് ഈ കലാകാരന്റെ സവിശേഷത. മണികണ്ഠന്റെ കലാജീവിതത്തിലൂടെയുള്ള യാത്ര മുന്‍നിര്‍ത്തിയുള്ള ഈ പഠനഗ്രന്ഥം കലാവിമര്‍ശന ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ചിത്രകലാവിമര്‍ശനഗ്രന്ഥത്തിന് കേരളലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ച പി. സുരേന്ദ്രന്റെ മൂന്നാമത്തെ കലാവിമര്‍ശനഗ്രന്ഥം. ‘മണിപത്മം’. പി സുരേന്ദ്രന്‍. കൈരളി ബുക്‌സ്. വില 665 രൂപ.
ദീര്‍ഘനേരം എസിയില്‍ തുടരുന്നത് ചര്‍മം വരണ്ടതാക്കും
ദീര്‍ഘനേരം എസിയില്‍ തുടരുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. കഠിനമായ ചൂടിനെ പ്രതിരോധിക്കാമെങ്കിലും എസി ചര്‍മത്തെ വരണ്ടതാക്കും. കൂടാതെ നിര്‍ജ്ജലീകരണവും ഇതിന്റെ ഒരു സൈഡ് ഇഫക്ട് ആണ്. എണ്ണമയമുള്ള ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കൂടുതലായിരിക്കും. എന്നാല്‍ വരണ്ട ചര്‍മമുള്ളവരില്‍ എണ്ണയുടെ സന്തുലിതാവസ്ഥ കുറവുമായിരിക്കാം. എസിയില്‍ ദീര്‍ഘനേരം തുടരുമ്പോള്‍ ശരീരത്തില്‍ മതിയായ ജലാംശം ഇല്ലെങ്കില്‍ എണ്ണമയമുള്ള ചര്‍മമുള്ളവരുടെ ചര്‍മവും വരണ്ടതും മങ്ങിയതുമാക്കാം. എസി അന്തരീക്ഷം വരണ്ടതാക്കുമെന്നതിനാല്‍ അതിനൊപ്പം ഒരു ഹ്യുമഡിഫയര്‍ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അന്തരീക്ഷം ഈര്‍പ്പമുള്ളതാക്കാന്‍ […]
അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷനിൽ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളിൽ പരിശോധന നടത്തിയത്. 3 വയസ്സു മുതൽ 6 വയസ്സുവരെയുളള കുട്ടികൾക്ക് നൽകുന്ന പോഷകാഹാരം നൽകുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട അടിയന്തിര ഇടപെടലുകൾ നടത്തിപ്പുകാരായ […]
