അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷനിൽ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളിൽ പരിശോധന നടത്തിയത്. 3 വയസ്സു മുതൽ 6 വയസ്സുവരെയുളള കുട്ടികൾക്ക് നൽകുന്ന പോഷകാഹാരം നൽകുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട അടിയന്തിര ഇടപെടലുകൾ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അതീവഗുരുതരമായ വീഴ്ചയാണെന്നും വിഷയത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.
അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
