പൊക്കമില്ലായ്മ പരിഹരിക്കാന്‍ ദിവസവും തൂണില്‍ തൂങ്ങിപ്പിടിച്ചു വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ പൊക്കം കൂടാന്‍ രാവിലെ മുതല്‍ തൂങ്ങിപ്പിടിച്ചുകൊണ്ടുള്ള അഭ്യാസം മാത്രം പോര, ഡയറ്റ് കൂടി ശ്രദ്ധിക്കണം. പെണ്‍കുട്ടികള്‍ക്ക് സാധാരണ 14-15 വയസു വരെയും ആണ്‍കുട്ടികള്‍ക്ക് 16-18 വയസുവരെയുമാണ് പൊക്കം വെക്കുക. അതു കഴിഞ്ഞാല്‍ പിന്നെ പതിയെ പൊക്കം വെയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. വ്യായാമത്തിനൊപ്പം ദിവസവും അല്‍പം മുരിങ്ങ കൂടി ഡയറ്റില്‍ ചേര്‍ക്കൂ. അത്ഭുതകരമായി വ്യത്യാസം മാസങ്ങള്‍ കൊണ്ട് കാണാനാകുമെന്നാണ് ഡയറ്റീഷ്യന്മാര്‍ അവകാശപ്പെടുന്നത്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
വഖഫ് നിയമ ഭേദഗതി ബിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്സഭയില അവതരിപ്പിക്കുന്നു. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. എന്നാൽ ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]
വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു
വഖഫ് നിയമ ഭേദഗതി ബിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്സഭയില അവതരിപ്പിക്കുന്നു. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ […]
സിപിഎം 24ാം പാർട്ടി കോൺഗ്രസിന് തുടക്കം
തമിഴ്നാട്ടിലെ മധുരയിൽ സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പാർട്ടി കോൺഗ്രസിൽ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടും പ്രമേയം അവതരിപ്പിക്കുമെന്നാണ് വിവരം.കേരളത്തിൽ നിന്നും 175 പ്രതിനിധികൾ അടക്കം 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്.
ജാതി വിവേചനത്തിനിരയായ കഴകക്കാരൻ രാജിവെച്ചു
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായ കഴകക്കാരൻ ആര്യനാട് സ്വദേശി ബിഎ ബാലു രാജിവെച്ചു. ഇന്നലെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജി കത്ത് കൈമാറുകയായിരുന്നു. വിവാദങ്ങള്‍ക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മാത്രമാണ് രാജിക്കത്തിലുള്ളത്.
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 2, ബുധന്‍
◾https://dailynewslive.in/ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നത് തൊഴിലില്ലായ്മയിലുള്ള നിരാശയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമെന്ന് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ അക്രമ സംഭവങ്ങള്‍ കൂടുകയാണെന്നും, യുവാക്കള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നല്‍കി അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്സെന്റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് […]
രാത്രി വാർത്തകൾ
തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്ന് രാഹുൽ ഗാന്ധി. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്സെന്റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് […]
വോഡഫോണ്‍ ഐഡിയയുടെ സ്പെക്ട്രം കുടിശിക ഓഹരികളാക്കുന്നു
വോഡഫോണ്‍ ഐഡിയയുടെ സ്പെക്ട്രം കുടിശിക ഓഹരികളാക്കി മാറ്റാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. 36,950 കോടി രൂപ കുടിശ്ശികയാണ് ഓഹരികളാക്കി മാറ്റുന്നത്. ഓഹരികളാക്കി മാറ്റിയാല്‍ കമ്പനിയിലുളള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 48.99 ശതമാനമായി ഉയരും. അതേസമയം കമ്പനിയുടെ പ്രവര്‍ത്തന നിയന്ത്രണം പ്രൊമോട്ടര്‍മാര്‍ നിലനിര്‍ത്തുന്നതാണ്. വലിയ സാമ്പത്തിക പ്രതിസന്ധിയുളള വോഡഫോണ്‍ ഐഡിയയ്ക്ക് ആശ്വാസം നല്‍കുന്നതാണ് നടപടി. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളാണ് പുറപ്പെടുവിക്കുക. സെബി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഓഹരികള്‍ […]
‘സാരി’ ചിത്രം ഏപ്രില്‍ 4ന് നാല് ഭാഷകളില്‍ റിലീസ്
ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന ‘സാരി’ എന്ന ചിത്രം റിലീസ് ചെയ്യാന്‍ ഇനി മൂന്ന് ദിനം. മലയാളിയായ ആരാധ്യ ദേവിയാണ്(ശ്രീലക്ഷ്മി സതീഷ്) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. എഐ സംഗീതം മാത്രമുള്ള […]
സ്‌പൈഡര്‍മാനായി ടോം ഹോളണ്ട് എത്തുന്നു
പുതിയ സ്‌പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്റെ പേര്. ടോം ഹോളണ്ട് സ്‌പൈഡര്‍മാനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സിനിമാകോണില്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച സംവിധായകന്‍ ഡെസ്റ്റിന്‍ ഡാനിയേല്‍ ക്രെട്ടണ്‍ പറഞ്ഞത്. മാറ്റ് ഡാമണ്‍, സെന്‍ഡായ, ആനി ഹാത്തവേ എന്നിവര്‍ക്കൊപ്പം ക്രിസ്റ്റഫര്‍ നോളന്റെ ദി ഒഡീസിയിലാണ് ഇപ്പോള്‍ ടോം ഹോളണ്ട് അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ സ്‌പൈഡര്‍മാന്റെ പുതിയ ചിത്രത്തില്‍ എത്തും. അടുത്തവര്‍ഷം ജൂലൈ […]
