2023ല്‍ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘മാരീശന്‍’. ചിത്രം 2025 ജൂലൈയില്‍ റിലീസ് ചെയ്യും. എന്നാല്‍ തിയതി പുറത്തുവിട്ടിട്ടില്ല. നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് […]
മദ്ധ്യാഹ്ന വാർത്തകൾ
വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള മൂന്ന് എംപിമാർ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു. വഖഫ് നിയമ ഭേദഗതി ബില്ലിനെ […]
സൂര്യ ചിത്രം ‘റെട്രോ’ മേയ് ഒന്നിന് തിയേറ്ററുകളിലെത്തും
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘റെട്രോ’യുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി. എണ്‍പത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വന്‍ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് […]
ആസ്റ്ററിന്റെ 2025 പതിപ്പ് വിപണിയില്‍
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവിയായ ആസ്റ്ററിന്റെ 2025 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ‘ദി ബ്ലോക്ക്ബസ്റ്റര്‍ എസ്യുവി’ എന്ന പേരില്‍ വിപണനം ചെയ്യുന്ന 2025 എംജി ആസ്റ്ററിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്‌സ്-ഷോറൂം വില 9.99 ലക്ഷം രൂപയാണ്. പവര്‍ട്രെയിന്‍ എന്ന നിലയില്‍, കാറില്‍ 1.5 ലിറ്റര്‍ പെട്രോളും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും നല്‍കിയിട്ടുണ്ട്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി പുതിയ ബ്രാന്‍ഡിംഗും പുതിയ സവിശേഷതകളുമുള്ള 2025 ആസ്റ്റര്‍ എസ്യുവി പുറത്തിറക്കിയത്. പുതിയ […]
കാട്ടിലെ വീടും അതിഥികളും
രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും. ‘കാട്ടിലെ വീടും അതിഥികളും’. പി.വത്സല. മാതൃഭൂമി. വില 130 രൂപ.
പുതിയ പ്രോട്ടീന്‍ കണ്ടെത്തി, ഇനി കഷണ്ടിയിലും മുടി വളരും!
ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇനി അതില്‍ ആശങ്ക വേണ്ടന്നാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. ബിസിഎല്‍-2 കുടുംബത്തില്‍പ്പെട്ട ഒരു ആന്റി-അപ്പോപ്‌റ്റോട്ടിക് പ്രോട്ടീനായ എംസിഎല്‍-1 (മൈലോയ്ഡ് സെല്‍ ലുക്കീമിയ-1) ഹെയര്‍ ഫോളിക്കുകളിലെ കോശങ്ങളുടെ നശീകരണം (അപ്പോപ്‌റ്റോസിസ്) തടയുന്നതിലൂടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ എംസിഎല്‍-1 എന്ന ശക്തമായ ഒരു സംരക്ഷക പ്രോട്ടീന്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കി. […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 1, ചൊവ്വ
◾https://dailynewslive.in/ വഖഫ് ബില്ലിനെതിരെ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു. വഖഫ് ബില്‍ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു ചോദിച്ചു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്ലമെന്റിന്റെ ഈ സെഷനില്‍ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ◾https://dailynewslive.in/ വഖഫ് ബില്ലിനെ പൂര്‍ണ്ണമായും എതിര്‍ക്കാതെ ചില വ്യവസ്ഥള്‍ക്കെതിരായി മാത്രം വോട്ടു ചെയ്യുക […]
രാത്രി വാർത്തകൾ
വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്ലമെന്റിന്റെ ഈ സെഷനിൽ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വഖഫ് ബിൽ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു ചോദിച്ചു. വഖഫ് ബില്ലിനെ പൂർണ്ണമായും എതിർക്കാതെ ചില വ്യവസ്ഥൾക്കെതിരായി മാത്രം വോട്ടു ചെയ്യുക […]
ആദ്യ പത്തില്‍ ഇടംപിടിച്ച് റോഷ്ണി നാടാര്‍
വനിത സമ്പന്നരുടെ പട്ടികയില്‍ ചരിത്രത്തിലാദ്യമായി ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യയില്‍ നിന്നുള്ള വനിത. എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാറാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വനിത. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലാണ് റോഷ്ണി നാടാര്‍ ഇടംപിടിച്ചത്. 3.5 ലക്ഷം കോടിയാണ് ഇവരുടെ ആകെ ആസ്തി. എച്ച്.സി.എല്ലുമായി ബന്ധപ്പെട്ട 47 ശതമാനം ഓഹരികള്‍ ശിവ് നാടാര്‍ മകള്‍ക്ക് കൈമാറിയതോടെയാണ് റോഷ്‌നിയുടെ വരുമാനം ഉയര്‍ന്നത്. വാമ സുന്ദരി ഇന്‍വെസ്റ്റ്‌മെന്റ്(വാമ ഡല്‍ഹി), എച്ച്.സി.എല്‍ കോര്‍പറേഷന്‍ എന്നിവയുടെ ഓഹരികളാണ് റോഷ്‌നിക്ക് കൈമാറിയത്. ഇതോടെ […]
കാര്‍ത്തി നായകനായ ‘സര്‍ദാര്‍ 2’ ആദ്യ ഗ്ലിംപ്‌സ്
കാര്‍ത്തിയെ നായകനാക്കി പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ‘സര്‍ദാര്‍ 2’ ആദ്യ ഗ്ലിംപ്‌സ് എത്തി. ഹോളിവുഡ്‌കൊറിയന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഷോട്ടുകളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ജപ്പാനില്‍ ഒരു മിഷനു പോകുന്ന സര്‍ദാറിനെ ടീസറില്‍ കാണാം. ഇന്ത്യയെ നശിപ്പിക്കാന്‍ പോകുന്ന ബ്ലാക്ക് ഡാഗര്‍ എന്നൊരു ശക്തി വരുന്നുവെന്ന സൂചനയും ടീസര്‍ നല്‍കുന്നു. എസ്.ജെ. സൂര്യ, മാളവിക മോഹനന്‍, അഷിക രംഗനാഥ്, രജിഷ വിജയന്‍, യോഗി ബാബു, ബാബു ആന്റണി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 2022ല്‍ […]
