കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘റെട്രോ’യുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകന് സെന്തില്‍ സുബ്രഹ്മണ്യന് നേതൃത്വം നല്കുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി. എണ്‍പത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വന്‍ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. 65 കോടിയാണ് റെട്രോയുടെ ബജറ്റ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കുവയാണ് സൂര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
സൂര്യ ചിത്രം ‘റെട്രോ’ മേയ് ഒന്നിന് തിയേറ്ററുകളിലെത്തും
