2017 ല്‍ ആണ് ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായി ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എസ്യുവി അവതരിപ്പിച്ചത്. തുടക്കത്തില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇത് ലഭ്യമാക്കിയത്. വിപണിയില്‍ എത്തിയതിനുശേഷം 2023 ല്‍ ഒരു പ്രധാന അപ്ഡേറ്റ് ഉള്‍പ്പെടെ ഈ എസ്യുവി നിരവധി അപ്ഡേറ്റുകള്‍ക്ക് വിധേയമായിട്ടുണ്ട്. ഇപ്പോള്‍, ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ടിഗ്വാനെ ഔദ്യോഗിക ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 38.17 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഒറ്റ, പൂര്‍ണ്ണമായി ലോഡുചെയ്ത എലഗന്‍സ് വേരിയന്റിലാണ് ഇത് […]
മൂന്നാര്‍ – കൊടൈക്കനാല്‍ കാനനപ്പാതകളില്‍
രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടി ബ്രിട്ടീഷുകാര്‍ കൊടൈക്കനാലില്‍നിന്ന് മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലേക്ക് ഒരു ജീപ്പുപാത തുറന്നു. എസ്‌കേപ്പ് റോഡ് എന്ന് അറിയപ്പെട്ടിരുന്ന ഈ പാതയ്ക്ക് 81 കിലോമീറ്ററായിരുന്നു ദൈര്‍ഘ്യം. ആ പാതയിലൂടെ കാല്‍നടയായി നടത്തിയ യാത്രകളുടെ കുളിര്‍മയാണ് ഈ പുസ്തകം. പരിസ്ഥിതിപ്രവര്‍ത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ പുതിയ പുസ്തകം. ‘മൂന്നാര്‍ – കൊടൈക്കനാല്‍ കാ നനപ്പാതകളില്‍’. എന്‍.എ നസീര്‍. മാതൃഭൂമി. വില 161 രൂപ.
നിന്നുകൊണ്ട് വെള്ളം കുടിക്കരുത്!
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവര്‍ പറയുന്നതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ. തലമുറകളായി പ്രചാരത്തിലുള്ള ഒരു മിത്താണിത്. എന്നാല്‍ ഇതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജൂഹി അറോറ പറയുന്നു. നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം […]
ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ കേരള സര്‍വകലാശാല
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.
ആശ വർക്കര്‍മാരുടേതടക്കം നാല് ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വീണ ജോർജ്
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി പോസിറ്റീവ് ചർച്ചയായിരുന്നുവെന്നും സർക്കാരിന്റെ ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടുവെന്നും വീണ ജോർജ്. ആശ വർക്കര്‍മാരുടേതടക്കം നാല് ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ആശ വർക്കര്‍മാരുടെ ഇന്‍സെന്‍റീവ് കൂട്ടുന്ന കാര്യവും കുടിശ്ശികയുടെ കാര്യവും പരിഗണിക്കാമെന്ന് ജെപി നദ്ദ ചർച്ചയിൽ അറിയിച്ചെന്നും എയിംസ് വിഷയവും സൂചിപ്പിച്ചെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 മരണം
ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 1, ചൊവ്വ
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ◾https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയില്‍ അവതരിപ്പിക്കുക. എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. […]
എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി നേതാവിനെതിരെ നടപടി
എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ബിജെപി നേതാവും മുൻ തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
68,000 കടന്ന് സംസ്ഥാനത്ത് സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ […]
വാട്‌സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ്സിലും ഇനി മ്യൂസിക്ക് ചേര്‍ക്കാം
സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്. ഫോട്ടോകള്‍ക്കായി ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വരെയും വീഡിയോകള്‍ക്ക് 60 സെക്കന്‍ഡ് വരെയും മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയും. എന്നിരുന്നാലും, ടെക്സ്റ്റ്, ജിഐഎഫ് അല്ലെങ്കില്‍ വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമല്ല. വാട്സ്ആപ്പ് സ്റ്റാറ്റസിനായി ചിത്രത്തിലേക്കോ വിഡിയോയിലേക്കോ മ്യൂസിക്ക് ചേര്‍ക്കാനായി അപ്‌ഡേറ്റ്സ് ടാപ്പ് ചെയ്യുക, ഒരു ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക. ഒരു പുതിയ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ […]
