തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രങ്ങളിലൊന്നാണ് അജിത്ത് കുമാറിനെ നായകനാകുന്ന ‘ഗുഡ് ബാഡ് അഗ്ലി’. അധിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. അതിനാല്‍ തന്നെ ഗോഡ് ബ്ലെസ് യു എന്ന ഗാനം ഇതിനകം യൂട്യൂബ് ട്രെന്റിംഗില്‍ എത്തിയിട്ടുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ടീ സീരിസും […]
മജസ്റ്റര്‍ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ
വരും മാസങ്ങളില്‍ ഗ്ലോസ്റ്റര്‍ എസ്യുവിക്ക് ഒരു പ്രധാന അപ്ഡേറ്റ് നല്‍കാന്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നു. 2025 ലെ ഭാരത് മൊബിലിറ്റി ഷോയില്‍ അരങ്ങേറ്റം കുറിച്ച അപ്ഡേറ്റ് ചെയ്ത ഗ്ലോസ്റ്ററിന്റെ കൂടുതല്‍ പ്രീമിയം വേരിയന്റായ എംജി മജസ്റ്ററും കാര്‍ നിര്‍മ്മാതാവ് അവതരിപ്പിക്കും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ, നേരിട്ടുള്ള എതിരാളിയായി ഇത് സ്ഥാനം പിടിക്കും. ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന മാക്സസ് ഡി90 എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മജസ്റ്ററിന്റെ രൂപകല്‍പ്പനയും സ്‌റ്റൈലിംഗും. ഗ്ലാസ്റ്ററിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കരുത്ത് പകരുന്ന […]
വര്‍ത്തമാന പുസ്തകം
മൂവി ക്യാമറയുമായി ലോകം ചുറ്റുന്ന പേര്‍ഷ്യക്കാരന്‍ പ്രവാചകന്‍ മജീദ് മജീദി, ഒരു ഇറോട്ടിക് മാസികയിലൂടെ അറബ് ലോകത്തെ പൊള്ളിച്ച വെറുക്കപ്പെട്ട എഴുത്തുകാരി ജുമാന ഹദാദ്, ഇന്ത്യന്‍ പുസ്തകവിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള നോവലിസ്റ്റ് ചേതന്‍ ഭഗത്, ഇസ്രയേലിലിരുന്നുകൊണ്ട് പലസ്തീനുവേണ്ടി കവികളെ നിര്‍മ്മിക്കുന്ന സിയോണ ഷാമെ, ചോരമണക്കുന്ന ഓര്‍മ്മകള്‍കൊണ്ട് ചരിത്രപുസ്തകം തുന്നിയ ഉര്‍വശി ബൂട്ടാലിയ, ലോകം കൊണ്ടാടുന്ന ഇറാനിയന്‍ സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട നായിക ഫാത്തിമ മൊതമത് ആര്യ, എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഒരേപോലെ ആവശ്യമുള്ള ഒരേയൊരു പ്രകാശ് രാജ്, ഫത്വകളും […]
ദിവസവും ഒരു മാതളം വീതം കഴിച്ചാല്‍
പോഷകഗുണങ്ങള്‍ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം വീതം കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാം. മാതളത്തിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സീകരണ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍, വരകള്‍ ഇവ കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊളാജന്റെ ഉല്‍പ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും. […]
പവന് 67,000 കടന്ന് സ്വര്‍ണവില പുതിയ ഉയരത്തില്‍
സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 67,000 കടന്ന് പുതിയ ഉയരം കുറിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 67,000 കടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 67,400 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയാണ് വര്‍ധിച്ചത്. 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത […]
ഏറ്റവും കൂടുതല്‍ നോട്ടീസുകള്‍ ലഭിച്ചത് വാട്‌സാപ്പിന്!
നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതില്‍ വാട്‌സാപ്പിനാണ് ഏറ്റവും കൂടുതല്‍ നോട്ടീസുകള്‍ ലഭിച്ചത്. 83,673 അക്കൗണ്ടുകള്‍ക്കായി 78 നോട്ടീസുകള്‍. അവയില്‍ 75 ശതമാനം അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നത് ട്രേഡിങ് തട്ടിപ്പ്, ആള്‍മാറാട്ടം, കുറ്റകരമായ ഉള്ളടക്കം എന്നിവയാണ്. ഡീപ് ഫേക്ക്, നിക്ഷേപ തട്ടിപ്പ്, അശ്ലീല ഉള്ളടക്കം എന്നിവ കൈകാര്യം ചെയ്ത 22,150 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും യു.ആര്‍.എല്‍ കള്‍ക്കും 73 നോട്ടീസുകള്‍ ലഭിച്ചു. എന്നാല്‍ ഫേസ്ബുക്കിന് 57 നോട്ടീസുകള്‍ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കൃത്രിമം, വ്യാജ പ്രചരണം എന്നിവയ്ക്കാണ് 816 ഫേസ് […]
‘എമ്പുരാന്‍’ ആഗോള കലക്ഷന്‍ 19 മില്യന്‍ ഡോളര്‍!
2025ല്‍ ഇന്ത്യയില്‍ ആദ്യ ആഴ്ച ബോക്‌സ്ഓഫിസില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയായി മാറി ‘എമ്പുരാന്‍’. വിക്കി കൗശല്‍ ചിത്രം ‘ഛാവ’യെ പിന്തള്ളിയാണ് ‘എമ്പുരാന്‍’ മുന്നിലെത്തിയത്. വേള്‍ഡ് വൈഡ് ബോക്‌സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 19 മില്യന്‍ ഡോളറാണ് സിനിമയുടെ ആഗോള കലക്ഷന്‍ (ഏകദേശം 165 കോടി). ആഗോള കലക്ഷനില്‍ ഡിസ്‌നിയുടെ സ്‌നോ വൈറ്റ്, ജേസണ്‍ സ്റ്റാഥത്തിന്റെ വര്‍ക്കിങ് മാന്‍ എന്നീ സിനിമകള്‍ക്കു തൊട്ടു പിന്നിലാണ് എമ്പുരാന്‍. റീസെന്‍സറിങ് വിവാദം വന്നതോടെ കേരളത്തിലും സിനിമയ്ക്കു ടിക്കറ്റ് […]
ആസിഫ് അലി നായകനായ സര്‍ക്കീട്ട്’ മെയ് 8 ന് റിലീസ്
ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 8 ന് സര്‍ക്കീട്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ‘സര്‍ക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അടുത്തിടെ ത്രില്ലര്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ […]
കാവസാക്കി ഇസെഡ് 900ന് ഇന്ത്യയില്‍ പേറ്റന്റ്
ജാപ്പനീസ് ഇരചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി തങ്ങളുടെ ഇസെഡ് 900 ബൈക്കിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 2024 ഒക്ടോബര്‍ അവസാനത്തിലാണ് കമ്പനി അപ്‌ഡേറ്റ് ചെയ്ത ഇസെഡ് 900 പുറത്തിറക്കിയത്. ഇപ്പോള്‍ കമ്പനി 2025 കാവസാക്കി ഇസെഡ് 900ന്റെ രൂപകല്‍പ്പനയ്ക്ക് ഇന്ത്യയില്‍ പേറ്റന്റ് നേടിയിട്ടുണ്ട്. അതായത് ഈ ബൈക്ക് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു. നിലവില്‍ കാവസാക്കിയുടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഇസെഡ് 900. 123 ബിഎച്പി പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 948 […]
മനസ്സിന്റെ രസതന്ത്രം
വ്യക്തിത്വവികസനത്തിന്റെ പിതാവായ ചാള്‍സ് എഫ്. ഹാനലിന്റെ പ്രശസ്ത കൃതിയുടെ പരിഭാഷ. മനസ്സിന്റെ അപൂര്‍വ്വസിദ്ധികളെയും അവയെ പ്രയോജനപ്പെടുത്താനുള്ള വിജയതത്ത്വങ്ങളെയും പ്രതിപാദിക്കുന്ന ക്ലാസിക് സെല്‍ഫ്-ഹെല്‍പ്പ് പുസ്തകം. വിജയത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലേക്കുള്ള യാത്രയാണ് ഈ രചന. ‘മനസ്സിന്റെ രസതന്ത്രം’. പരിഭാഷ – അനില്‍കുമാര്‍ തട്ടാന്‍പറമ്പില്‍. മാതൃഭൂമി. വില 246 രൂപ.
