നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതില്‍ വാട്സാപ്പിനാണ് ഏറ്റവും കൂടുതല്‍ നോട്ടീസുകള്‍ ലഭിച്ചത്. 83,673 അക്കൗണ്ടുകള്‍ക്കായി 78 നോട്ടീസുകള്‍. അവയില്‍ 75 ശതമാനം അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നത് ട്രേഡിങ് തട്ടിപ്പ്, ആള്‍മാറാട്ടം, കുറ്റകരമായ ഉള്ളടക്കം എന്നിവയാണ്. ഡീപ് ഫേക്ക്, നിക്ഷേപ തട്ടിപ്പ്, അശ്ലീല ഉള്ളടക്കം എന്നിവ കൈകാര്യം ചെയ്ത 22,150 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും യു.ആര്.എല്‍ കള്‍ക്കും 73 നോട്ടീസുകള്‍ ലഭിച്ചു. എന്നാല്‍ ഫേസ്ബുക്കിന് 57 നോട്ടീസുകള്‍ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കൃത്രിമം, വ്യാജ പ്രചരണം എന്നിവയ്ക്കാണ് 816 ഫേസ് ബുക്ക് യു.ആര്.എല്കള്ക്കെതിരെ കേസെടുത്തത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിന്റെ സ്കൈപ്പ് സര്‍വീസിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമമായ എക്സിനും 66 നോട്ടീസ് ലഭിച്ചു. അവയില്‍ 36 നോട്ടീസുകളും ലഭിച്ചത് 2024 പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള ഉള്ളടക്കം പ്രചരിപ്പിച്ച കോണ്‍ഗ്രസ്, എ.എ.പി അക്കൗണ്ടുകള്‍ക്കാണ്. ടെലിഗ്രാമിലെയും മറ്റു ചെറിയ പ്ലാറ്റ്ഫോമുകളിലെയും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളാണ് നിരീക്ഷണത്തിന് വിധേയമായത്. സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ,തെറ്റായ വിവരം പ്രചരിപ്പിക്കല്‍ എന്നിവയ്ക്ക് യൂടൂബിനും 23 നോട്ടീസുകള്‍ ലഭിച്ചു.
ഏറ്റവും കൂടുതല്‍ നോട്ടീസുകള്‍ ലഭിച്ചത് വാട്സാപ്പിന്!
