ജാപ്പനീസ് ഇരചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി തങ്ങളുടെ ഇസെഡ് 900 ബൈക്കിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. 2024 ഒക്ടോബര്‍ അവസാനത്തിലാണ് കമ്പനി അപ്ഡേറ്റ് ചെയ്ത ഇസെഡ് 900 പുറത്തിറക്കിയത്. ഇപ്പോള്‍ കമ്പനി 2025 കാവസാക്കി ഇസെഡ് 900ന്റെ രൂപകല്‍പ്പനയ്ക്ക് ഇന്ത്യയില്‍ പേറ്റന്റ് നേടിയിട്ടുണ്ട്. അതായത് ഈ ബൈക്ക് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു. നിലവില്‍ കാവസാക്കിയുടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഇസെഡ് 900. 123 ബിഎച്പി പരമാവധി പവര്‍ ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 948 സിസി ക്വാഡ്-പോട്ട് എഞ്ചിന് ബൈക്കില്‍ തുടരും. 2024 കാവസാക്കി ഇസെഡ് 900 ന്റെ ഇന്ത്യന്‍ വിപണിയില്‍ എക്സ്-ഷോറൂം വില 9.38 ലക്ഷം രൂപയാണ്. മെറ്റാലിക് മാറ്റ് ഗ്രാഫെന്‍സ്റ്റീല്‍ ഗ്രേ, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്.
കാവസാക്കി ഇസെഡ് 900ന് ഇന്ത്യയില്‍ പേറ്റന്റ്
