ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന ‘സര്‍ക്കീട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ് 8 ന് സര്‍ക്കീട്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ‘സര്‍ക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അടുത്തിടെ ത്രില്ലര്‍ ചിത്രങ്ങളിലൂടെ സൂപ്പര്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ആസിഫ് അലി, സര്‍ക്കീട്ടിലൂടെ ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്. ദീപക് പറമ്പോള്‍, ബാലതാരം ഓര്ഹാന്, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്നത്.
ആസിഫ് അലി നായകനായ സര്‍ക്കീട്ട്’ മെയ് 8 ന് റിലീസ്
