പുതിയ സ്പൈഡര്മാന് സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘സ്പൈഡര്-മാന്: ബ്രാന്ഡ് ന്യൂ ഡേ’ എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്റെ പേര്. ടോം ഹോളണ്ട് സ്പൈഡര്മാനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന് ആരംഭിക്കുമെന്നാണ് സിനിമാകോണില് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച സംവിധായകന് ഡെസ്റ്റിന് ഡാനിയേല് ക്രെട്ടണ് പറഞ്ഞത്. മാറ്റ് ഡാമണ്, സെന്ഡായ, ആനി ഹാത്തവേ എന്നിവര്ക്കൊപ്പം ക്രിസ്റ്റഫര് നോളന്റെ ദി ഒഡീസിയിലാണ് ഇപ്പോള് ടോം ഹോളണ്ട് അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂര്ത്തിയാക്കി നടന് സ്പൈഡര്മാന്റെ പുതിയ ചിത്രത്തില് എത്തും. അടുത്തവര്ഷം ജൂലൈ 31നായിരിക്കും ചിത്രം തീയറ്ററില് എത്തുക എന്നാണ് വിവരം. നേരത്തെ 2025ല് നിശ്ചയിച്ചിരുന്ന ചിത്രം നീണ്ടുപോവുകയായിരുന്നു. സ്പൈഡര്മാന്: ഹോംകമിംഗ് (2017), സ്പൈഡര്മാന്: ഫാര് ഫ്രം ഹോം (2019), സ്പൈഡര്മാന്: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡര്മാന് ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റര് പാര്ക്കറായി അഭിനയിച്ചത്. സ്പൈഡര്മാന്റെ അവസാനത്തെ ചിത്രം ആഗോളതലത്തില് 1 ബില്യണ് ഡോളറിലധികം നേടിയിരുന്നു.
സ്പൈഡര്മാനായി ടോം ഹോളണ്ട് എത്തുന്നു
