തെലുങ്ക് സൂപ്പര്‍താരം നാനിയുടെ മുപ്പത്തിരണ്ടാമത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം പുറത്ത്. ‘കനവായ് നീ വന്നു’ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികള്‍ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയര്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. നാനി അവതരിപ്പിക്കുന്ന അര്ജുന് സര്‍ക്കാര്‍ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസര്‍ ‘സര്‍ക്കാരിന്റെ ലാത്തി’ എന്ന പേരോടെയാണ് പുറത്ത് വന്നത്. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാന്‍ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിക്കുന്നത് വാള് പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ഗാനം റിലീസ് ചെയ്തിട്ടുണ്ട്.
നാനി ചിത്രം ‘ഹിറ്റ് 3’ യിലെ ആദ്യ ഗാനം
