മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്നും അത് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തിൽ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസിൽ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിതെന്നും വഖഫ് ബോഡിൻറെ അവകാശവാദങ്ങൾ കാരണം വിഷമിക്കുന്ന പലരുമുണ്ടെന്നും കേരളത്തിലെ എംപിമാർക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത് അതല്ലാതെ അധികാരം നിലനിർത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാർ കണ്ടില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ
