കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനാണ് ഈ തീരുമാനമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 4, വെള്ളി
◾https://dailynewslive.in/ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനമൊന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. ◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപ ലഭിച്ചതെന്നും ഈ സാഹചര്യത്തില്‍ […]
രാത്രി വാർത്തകൾ
സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി SFIO അന്വേഷണത്തിനെതിരെ CMRL സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.കേസ് വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി.അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് CMRL ആവശ്യം തള്ളി.ഇതോടെ SFIO ക്ക് തുടർനടപടികൾ സ്വീകരിക്കാം. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ […]
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട ബാലുവിൻ്റെ രാജി ദേവസ്വo സ്വീകരിച്ചു
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട ബാലുവിൻ്റെ രാജി ദേവസ്വo സ്വീകരിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. ബാലു രാജിവെച്ച ഒഴിവ് കേരള റിക്രൂട്ട്മെൻറ് ബോർഡിന് ഉടൻ റിപ്പോർട്ട് ചെയ്യും.മെഡിക്കൽ ലീവ് അവസാനിക്കാനിരിക്കെയാണ് ഇരിങ്ങാലക്കുട ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ എത്തി എ വി ബാലു രാജിവെച്ചത്. നിയമനത്തിന് എതിരെ തന്ത്രിമാർ നൽകിയ ഹർജി കോടതിയുടെ പരിഗണയിലാണ്.
കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു
കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്.സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
വീണ വിജയനെ പ്രതിചേർത്ത് മാസപ്പടി കേസിൽ എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ബിജെപി നേതാക്കൾ
വീണ വിജയനെ പ്രതിചേർത്ത് മാസപ്പടി കേസിൽ എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ബിജെപി നേതാക്കൾ. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ലെന്നും പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂവെന്നും പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചു. വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി […]
ക്രെഡിറ്റ് റേറ്റിംഗില്‍ ഉയര്‍ച്ചയുമായി മുത്തൂറ്റ് മിനി
ദേശീയ തലത്തില്‍ വിപണി സാന്നിധ്യമുള്ള സാമ്പത്തിക സേവന രംഗത്തെ പ്രമുഖ കേരള കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ ക്രെഡിറ്റ് റേറ്റിംഗില്‍ ഉയര്‍ച്ച. ഐ.സി.ആര്‍.എ റേറ്റിംഗ് പ്രകാരം മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് എ സ്റ്റേബിള്‍ വിഭാഗത്തിലേക്കാണ് ഉയര്‍ന്നത്. പ്രവര്‍ത്തനങ്ങളിലെ സ്ഥിരതയും ആസ്തി മൂല്യത്തിന്റെ കരുത്തും ദേശവ്യാപകമായ പ്രവര്‍ത്തനങ്ങളുമാണ് മികച്ച് റേറ്റിംഗിന് സഹായിച്ചതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് അറിയിച്ചു. കമ്പനിയുടെ ആസ്തി മൂല്യം ഈ സാമ്പത്തിക വര്‍ഷം 4,200 കോടി രൂപ കടക്കുമെന്നാണ് കണക്കാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഡിസംബര്‍ […]
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ജയിലര്‍’ ഒടിടിയില്‍
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ‘ജയിലര്‍’. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്‌സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാന്‍ ശ്രീനിവാസന്റെ ജയിലര്‍. അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സക്കീര്‍ മഠത്തില്‍ ആണ്. 1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് […]
സജിന്‍ ഗോപു നായകനായ ചിത്രം ‘പൈങ്കിളി’ ഒടിടിയിലേക്ക്
സജിന്‍ ഗോപു നായകനായി വന്ന ചിത്രമാണ് ‘പൈങ്കിളി’. അനശ്വര രാജനാണ് നായികയായി എത്തിയത്. ഫഹദിന്റെ ആവേശ’ത്തിലെ അമ്പാനായും ‘പൊന്‍മാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. പൈങ്കിളി മനോരമമാക്‌സിലൂടയാകും ഒടിടിയില്‍ ഏപ്രില്‍ 11 സ്ട്രീമിംഗ് ആരംഭിക്കും. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും […]
എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെക്ക് റിപ്പബ്ലിക്ക് ബ്രാന്‍ഡായ സ്‌കോഡ. ഏപ്രില്‍ 8 നും 13 നും ഇടയില്‍ നടക്കുന്ന മിലാന്‍ ഡിസൈന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനി ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമാവധി 335 എച്ച്പി പവര്‍ പുറപ്പെടുവിക്കുന്ന മോഡല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. […]
