സജിന്‍ ഗോപു നായകനായി വന്ന ചിത്രമാണ് ‘പൈങ്കിളി’. അനശ്വര രാജനാണ് നായികയായി എത്തിയത്. ഫഹദിന്റെ ആവേശ’ത്തിലെ അമ്പാനായും ‘പൊന്മാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. പൈങ്കിളി മനോരമമാക്സിലൂടയാകും ഒടിടിയില്‍ ഏപ്രില്‍ 11 സ്ട്രീമിംഗ് ആരംഭിക്കും. നടന് ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന് ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്, അശ്വതി ബി, അമ്പിളി അയ്യപ്പന്, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
സജിന്‍ ഗോപു നായകനായ ചിത്രം ‘പൈങ്കിളി’ ഒടിടിയിലേക്ക്
