ധ്യാന് ശ്രീനിവാസന് നായകനായി പ്രദര്ശനത്തിന് വന്ന ചിത്രമാണ് ‘ജയിലര്’. പിരീഡ് ത്രില്ലര് ചിത്രമായിരുന്നു ജയിലര്. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില് നാലിന് എത്തുകയാണ് ധ്യാന് ശ്രീനിവാസന്റെ ജയിലര്. അന്പതുകള് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. എന് കെ മുഹമ്മദ് നിര്മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സക്കീര് മഠത്തില് ആണ്. 1956-57 കാലഘട്ടത്തില് നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില് താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന് അഭിനയിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തില് മനോജ് കെ ജയന്, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കന്, ടിജു മാത്യു, ശാന്തകുമാരി, ആന്സി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാര്, സൂര്യദേവ് സജീഷ് മാരാര് എന്നിവര് വേഷമിടുന്നു.
ധ്യാന് ശ്രീനിവാസന് ചിത്രം ‘ജയിലര്’ ഒടിടിയില്
