ചര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാന്‍ സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതാണ് എളുപ്പമാര്‍ഗമെന്ന് കരുതുന്നവര്‍ ഏറെയാണ്. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ അനിവാര്യമാണ്. എന്നാല്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊളാജന്‍ കുറഞ്ഞു തുടങ്ങും ഇതിന്റെ ഫലമായി ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാം. പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്റെ അളവു കുറയ്ക്കാം. ഇതിനെല്ലാം പരിഹാരമെന്ന രീതിയിലാണ് കൊളാജന്‍ സപ്ലിമെന്റുകളെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ കൊളാജന്‍ സപ്ലിമെന്റുകള്‍ 8 മുതല്‍ പന്ത്രണ്ട് ആഴ്ചകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ചെറിയ തോതിലെങ്കിലും ഫലമുണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രകൃതിദത്തമായി കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം ചെയ്യുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിലെ മൊത്തം പ്രോട്ടീനിന്റെ 30 ശതമാനം വരുന്ന ഒരു അവശ്യ പ്രോട്ടീനാണ് കൊളാജന്‍. ഇത് ചര്‍മം, പേശികള്‍, അസ്ഥികള്‍, ലിഗമെന്റുകള്‍, മറ്റ് ടിഷ്യുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന്റെ ഒരു പ്രധാന അടിസ്ഥാനമാണിത്. ചര്‍മത്തിന്റെ ഇലാസ്തികതയും തിളക്കവും നിലനിര്‍ത്താന്‍ കൊളാജന്‍ സഹായിക്കുന്നു. എന്നാല്‍ പ്രായം വര്‍ധിക്കുന്തോറും കൊളാജന്‍ ഉത്പാദനം സ്വാഭാവികമായും കുറയുന്നു. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ ചര്‍മ്മത്തിന്റെ ദൃഢത നഷ്ടപ്പെടല്‍ എന്നിവയിലേക്ക് നയിക്കുന്നു. എല്ലിമുള്ളിലെ മജ്ജ, ചിക്കനും മത്സ്യവും, സിട്രസ് പഴങ്ങളും ബെറിപ്പഴങ്ങളും, മുട്ടയുടെ വെള്ള, ഇലക്കറികള്‍ എന്നീ ഭക്ഷണങ്ങളില്‍ കൊളാജന്‍ അടങ്ങിയിട്ടുണ്ട്.
കൊളാജന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം
