സംസ്ഥാനത്തെ ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല. ആശാ വർക്കർമാരുമായി ചർച്ച നാളെയും തുടരും. വേതനം പരിഷ്കരിക്കുന്നതിനെ കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ചർച്ചക്ക് ശേഷം ഇന്ന് മന്ത്രി തലത്തിലും വീണ്ടും ചർച്ച നടത്തി. ഇന്ന് നടന്ന ചർച്ചയിൽ ധനമന്ത്രിയും ഓൺലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു പ്രതികരിച്ചു.
സംസ്ഥാനത്തെ ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല
