മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന ജനസമ്പർക്ക പരിപാടികൾ മാറ്റിവെച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർ പ്രദേശിൽ നടത്താനിരുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിൻ്റെ റീജിയണൽ കോൺഫറൻസാണ് മാറ്റിവെച്ചത്. വെള്ളിയാഴ്ച മീററ്റിൽ സംഘടിപ്പിക്കാനിരുന്ന യുവ വോട്ടർമാരുമായുള്ള സംവാദ പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ ജെൻസികളുമായി സംവദിക്കാൻ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് മാറ്റിവെച്ചത്. അതേസമയം പരിപാടികൾ മാറ്റിവെച്ചതിന് നിലവിലെ വിവാദവുമായി ബന്ധമില്ലെന്നും സെപ്റ്റംബർ 21നാണ് പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഡയറിയിലെ പേര് വെളിപ്പെടുത്തൽ വിവാദത്തിൽ വി മുരളീധരനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ
ശശിധരൻ കർത്തയുടെ ഡയറിയിലെ പേര് വെളിപ്പെടുത്തൽ വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ എംഎൽഎയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്സാലോജിക് ഇടപാടിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുരളീധരനെ ലക്ഷ്യമിടുന്നതെന്നും പാർട്ടി മുരളീധരന് ഒപ്പമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷൻ്റെ വിശദീകരണം.
ഇടുക്കിയില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി
മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ പ്രതികരണം. യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കൈയുയര്‍ത്തി പറ്റില്ലെന്നും, ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും ദയവ് ചെയ്ത് മാറിനില്‍ക്കെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു.
അറഫാ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനെതിരെ അന്വേഷണം തുടങ്ങി
അറഫാ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്‍റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിന്‍റെ പരാതിയിലാണ് അന്വേഷണം. 17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 25, വെള്ളി
സര്‍ക്കാര്‍ ആശുപത്രികളില്‍ കടുത്ത മരുന്ന് ക്ഷാമം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് പ്രധാനമായും ക്ഷാമം. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്ക് പുറമേ പല പ്രധാന ജനറല്‍, ജില്ലാ ആശുപത്രികള്‍ക്കും 100 കോടി രൂപയ്ക്ക് മുകളില്‍ കുടിശ്ശികയുണ്ട്. തിരുവനന്തപുരം, എറണാകുളം ജനറല്‍ ആശുപത്രികള്‍ക്ക് മാത്രം 120 കോടിയോളമാണ് കുടിശ്ശികയിനത്തില്‍ നല്‍കാനുള്ളത്. വണ്‍ ടൈം സെറ്റില്‍മെന്റ് വഴി കുടിശ്ശിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. ചില മരുന്നുകള്‍ക്കായി റീ-ടെന്‍ഡര്‍ […]
സ്വര്‍ണപ്പണയ വായ്പകളില്‍ റെക്കോഡ് വര്‍ധന
ബാങ്കുകളിലെ സ്വര്‍ണപ്പണയ വായ്പകളില്‍ റെക്കോഡ് വര്‍ധന. ജൂണ്‍ 30-വരെയുള്ള കണക്കുകള്‍പ്രകാരം സംസ്ഥാനത്തെ ബാങ്കുകളിലെ സ്വര്‍ണപ്പണയ വായ്പകളുടെ മൊത്തം മൂല്യം 1.48 ലക്ഷം കോടി രൂപയാണ്. രണ്ടുവര്‍ഷത്തിനിടെ 44.1 ശതമാനം വര്‍ധനയുണ്ടായി. 2024 ജൂണില്‍ 1,02,654.60 കോടി രൂപയായിരുന്ന വായ്പാ തുക രണ്ടുവര്‍ഷത്തിനുള്ളില്‍ 45,294.31 കോടി രൂപ വര്‍ധിച്ച് 1,47,948.91 കോടി രൂപയിലെത്തി. ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക സ്വര്‍ണവായ്പകള്‍ ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന പരിധി കടന്നു. 2026 ജൂണ്‍ അവസാനത്തോടെ ഇത് 1,06,726.41 കോടി രൂപയായി. […]
പുതിയ എന്‍സൈം സിസ്റ്റം കണ്ടെത്തി ക്ലോഡ് എഐ
ബാക്ടീരിയയെ ബാധിക്കുന്ന വൈറസുകള്‍ക്കുള്ളില്‍ ഇതുവരെ അറിയപ്പെടാത്ത ഒരു എന്‍സൈം സിസ്റ്റം തങ്ങളുടെ ക്ലോഡ് എഐ കണ്ടെത്തിയതായി ആന്ത്രോപിക്. അറേ-അസോസിയേറ്റഡ് റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേസ് അഥവാ എആര്‍ടി എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ നല്‍കിയ ഒരു ലളിതമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ലോഡ് ആണ് ഇതിന്റെ ഭൂരിഭാഗം ജോലികളും ചെയ്തത്. ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ആന്ത്രോപിക്കിന്റെ പുതിയ ലൈഫ് സയന്‍സസ് റിസര്‍ച്ച് ഗ്രൂപ്പിന്റെയും വെറ്റ് ലാബിന്റെയും ആദ്യ മുന്നേറ്റമാണിത്. ഏകദേശം 950 ക്ലോഡ് ഏജന്റുകള്‍ 21 മണിക്കൂര്‍ ചെലവഴിച്ചാണ് […]
8കെ നിലവാരത്തില്‍ ‘തേന്മാവിന്‍ കൊമ്പത്ത്’ വീണ്ടും
32 വര്‍ഷത്തിനുശേഷം ‘തേന്മാവിന്‍ കൊമ്പത്ത്’ വീണ്ടും തീയേറ്ററുകളില്‍ എത്തുന്നത് കൂടുതല്‍ ദൃശ്യമികവില്‍. ഒക്ടോബര്‍ ഒന്നിന് ചിത്രം റീ റിലീസ് ചെയ്യും. ഇതുവരെ റീ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി 8-കെ നിലവാരത്തില്‍ സ്‌കാന്‍ചെയ്ത ചിത്രമാകും ഇത്. മൂന്നരവര്‍ഷത്തിനിടെ 14 മലയാള ചിത്രങ്ങള്‍ റീ റിലീസ് ചെയ്‌തെങ്കിലും എല്ലാംപഴയ ഫിലിമില്‍നിന്ന് 4-കെ നിലവാരത്തില്‍ സ്‌കാന്‍ചെയ്ത് റീ മാസ്റ്റര്‍ ചെയ്തവയായിരുന്നു. മോഹന്‍ലാല്‍ മാണിക്യനും ശോഭന കാര്‍ത്തുമ്പിയുമായി വേഷമിട്ട് ഹിറ്റായ പ്രിയദര്‍ശന്‍ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. മാറ്റിനി നൗ കമ്പനിയാണ് തേന്മാവിന്‍ […]
‘ഇഴകള്‍ക്കപ്പുറം’ സിനിമ ഒക്ടോബര്‍ 2ന് റിലീസ്
‘ശരിയായ സ്‌നേഹം എന്നത് അന്ധമായ അനുസരണയല്ല, മറിച്ച് സ്‌നേഹത്തോടെയുള്ള തിരുത്തലാണ്’ എന്ന സന്ദേശവുമായാണ് വേണു നായര്‍ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത ‘ഇഴകള്‍ക്കപ്പുറം’ എന്ന സിനിമ ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തുന്നത്. അച്ചടക്കത്തിലും സ്വന്തം നിലപാടിലും ഉറച്ചു ജീവിക്കുന്ന പ്രായമായ ഗാന്ധിയന്‍ ഡോ. ആനന്ദ് ശിവനും അദ്ദേഹത്തിന്റെ ലോകത്തെ നിയന്ത്രിക്കുന്ന പൂര്‍ണ്ണ സത്യങ്ങളെ ശാന്തമായി ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാര്‍ത്തിയും, ആശയങ്ങളുടെ രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന അവര്‍ക്കിടയില്‍ പാലമായി നിലകൊള്ളുന്ന ആനന്ദ്ജിയുടെ വിശ്വസ്തന്‍ ജഗദീഷും […]
പള്‍സര്‍ 400 ഇസഡിലും ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്‌കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും. പുതിയ ഡിസ്പ്ലേയോട് കൂടിയ മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് പതിപ്പ് ഡീലര്‍ഷിപ്പില്‍ എത്തിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന. നേരത്തെ പള്‍സര്‍ എന്‍160, പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകളില്‍ അഞ്ചു ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്. എന്‍എസ്200, എന്‍250 എന്നിവയുടെ അപ്ഡേറ്റ് വേര്‍ഷനുകളിലും ഇത് പരീക്ഷിച്ചിട്ടുണ്ട്. എന്‍എസ്400ഇസഡിന്റെ […]
