കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവും മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ചക്കാരു’ള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം; അടങ്ങാത്ത അഭിനിവേശം. ‘രുചിനിര്‍വാണ ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം’. മനോരമ ബുക്‌സ്. […]
വായു മലിനീകരണം വീടിനുള്ളില്‍ നിന്നു തന്നെ!
സെപ്റ്റംബര്‍ 25 ലോക ശ്വാസകോശ ദിനം. ദിവസം തോറും ഏകദേശം 20,000 തവണ വികസിക്കുകയും ചുരുങ്ങുകയും ചെയ്തുകൊണ്ട് ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്ന അവയവമാണ് ശ്വാസകോശം. വായുമലിനീകരണം എന്നത് പുറംലോകത്ത് മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വീടുകള്‍ക്കുള്ളിലെ വായു പുറത്തെ വായുവിനേക്കാള്‍ പല മടങ്ങ് മലിനമാകാം എന്നാണ്. വാഹനങ്ങളില്‍ നിന്നുള്ള പുക, നിര്‍മ്മാണ സ്ഥലങ്ങളിലെ പൊടി, പി.എം 2.5 കണികകള്‍ എന്നിവ ശ്വാസകോശ കലകളെ നേരിട്ട് തകരാറിലാക്കുന്നു. […]
മദ്ധ്യാഹ്ന വാർത്തകൾ
ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ കമൽജീത് – സുരുചി സഖ്യത്തിന് സ്വര്‍ണം. ക്വാളിഫിക്കേഷൻ റൗണ്ട് മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഫൈനലിൽ 484.6 പോയിന്‍റോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്താണ് സ്വർണ്ണമണിഞ്ഞത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കടുത്ത മരുന്ന് ക്ഷാമമെന്ന് റിപ്പോർട്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമർശനം […]
ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടത്തിൽ എൻഐഎ കോടതികൾ പ്രവർത്തനം ആരംഭിക്കും
ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടത്തിൽ രണ്ട് പ്രത്യേക എൻഐഎ കോടതികൾ പ്രവർത്തനം ആരംഭിക്കും. ദേശീയ അന്വേഷണ ഏജൻസി നിയമം- 2008 പ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി, കോടതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ടി ജുഡീഷ്യൽ, മിനിസ്റ്റീരിയൽ, സപ്പോർട്ടിങ് വിഭാഗങ്ങളിലായി 16 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേണിനും അനുമതി നൽകിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മൂന്ന് വർഷത്തേക്കാണ് സ്ഥലവും കെട്ടിടവും ഉപയോഗിക്കാൻ നൽകുന്നത്. എൻഐഎ കോടതികൾക്കായി ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ കെട്ടിടവും അതിനോട് ചേർന്നുള്ള 2.5 ഏക്കർ സ്ഥലവുമാണ് അനുവദിച്ചിരിക്കുന്നത്.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം
ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ കമൽജീത് – സുരുചി സഖ്യത്തിന് സ്വര്‍ണം. ക്വാളിഫിക്കേഷൻ റൗണ്ട് മുതൽ മികച്ച പ്രകടനം പുറത്തെടുത്ത ഇരുവരും ഫൈനലിൽ 484.6 പോയിന്‍റോടെ ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്താണ് സ്വർണ്ണമണിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഉസ്ബെക്കിസ്‌താന്‍റെ മുഖമ്മദ് കമലോവ് – നിഗിന സൈദ്കുലോവ സഖ്യം സ്ഥാപിച്ച 481.3 പോയിന്‍റി്ന്‍റെ റെക്കോർഡാണ് സുരുചിയും കമൽജീതും ചേർന്ന് തിരുത്തിക്കുറിച്ചത്.
മുട്ടിൽ മരം മുറികേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി
മുട്ടിൽ മരം മുറികേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 25, വെള്ളി
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെ ഇംപീച്ച് ചെയ്യാന്‍ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നല്‍കാനും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനും കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന തുടങ്ങി. രാജ്യസഭയിലെ 73 എംപിമാര്‍ ഒപ്പിട്ട് ഏപ്രില്‍ 24 നു നല്‍കിയ നോട്ടീസില്‍ രാജ്യസഭാ അധ്യക്ഷന്‍ ഇനിയും തീരുമാനെടുത്തിട്ടില്ല. ഗ്യാനേഷിനെതിരേ കോക്റോച്ച് ജനതാ പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ […]
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന സർക്കാരിനായി സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അപ്പീൽ സമർപ്പിച്ചത്.
കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി
കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലേയാര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മൃഗശാല മാറ്റുന്ന കാര്യത്തിൽ ഉറപ്പിച്ച്മുഖ്യമന്ത്രി വി.ഡി. സതീശൻ
മൃഗശാല മാറ്റുന്ന കാര്യത്തിൽ ഉറപ്പിച്ച്മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയാണ് ആദ്യമായി തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു.
