ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ലവ് ആന്‍ഡ് വാറി’ന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ നായികയാകുന്ന ആലിയ ഭട്ടിന്റെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നത്. അതീവ ഗ്ലാമറസ് ലുക്കിലെത്തുന്ന ആലിയയെ പോസ്റ്ററില്‍ കാണാം. 2027 ജനുവരി റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2007ല്‍ ഇറങ്ങിയ ബന്‍സാലിയുടെ ‘സാവരിയ’യിലാണ് രണ്‍ബീര്‍ ഏറ്റവും അവസാനം വേഷമിട്ടത്. ഏകദേശം രണ്ടുവര്‍ഷക്കാലത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയായിരുന്നു. […]
വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായികയാകും. ചിത്രത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. അരുണ്‍ ബോസ് ആണ് സിനിമയുടെ സംവിധാനം. ലൂക്കയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ബോസ്. റത്തീന, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് നിര്‍മിക്കുന്നത്. സാമുവല്‍ ഹെന്റി ആണ് […]
‘ഏരിസ്’ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്
ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ‘ഏരിസ്’ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഡിസൈന്‍ പരിശോധിച്ചാല്‍ ടിയാഗോയ്ക്ക് സമാനമായി മുന്‍വശത്തെ ലൈറ്റ് സെറ്റപ്പ് തന്നെയാണ് ഏരിസിനുമുള്ളത്. ഡാന്‍ഡെലി ഡ്രിസില്‍ (ലാവെന്‍ഡര്‍), നൈട്രോ ക്രിംസണ്‍ (ചുവപ്പ്), ഡ്യൂണ്‍ ഗ്ലോ (മണല്‍ നിറം), ഡേടോണ ഗ്രേ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഏരിസ് ലഭ്യമാകും. സാങ്കേതികമായി, 85 ബിഎച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ […]
ചിറ്റിലശ്ശേരിയിലെ ചൂളംവിളിക്കാര്‍
മലയാളത്തില്‍ ദേശത്തിന്റെ കഥകള്‍ ഒരുപാടു വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വിഭിന്നമായ ദേശകഥാഖ്യാനമാണ് ഈ നോവലില്‍ കാണാനാവുക. ഇവിടെ പ്രകൃതിയാണ് മുഖ്യകഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാം ആ പ്രകൃതിയുടെ അംശങ്ങള്‍ മാത്രം. ഇതിലെ കഥാഗതിയെ നിശ്ചയിക്കുന്നതുപോലും പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തുകളും നിറഞ്ഞ ആ മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ പാകിയതാരാണ്? വെള്ളാട്ട് കുന്നും ചിറ്റിലശ്ശേരിപ്പുഴയും അതിരു കാക്കുന്ന ചിറ്റിലശ്ശേരിയ്ക്ക് പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തുണ്ടോ? അതോ എന്നന്നേക്കുമായി ചിറ്റിലശ്ശേരി ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുകയാണോ? ‘ചിറ്റിലശ്ശേരിയിലെ […]
ആര്‍ത്തവ സമയത്തെ വേദനയ്ക്ക് വാഴപ്പഴവും മധുരക്കിഴങ്ങും
ആര്‍ത്തവ സമയത്തെ കഠിനമായ വേദനയും വയറുവീര്‍ക്കുന്ന പ്രശ്‌നവും ഒഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവ സമയം ഇത്തരത്തില്‍ വയര്‍ വീര്‍ക്കുന്നതിന് കാരണം. വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറു വീര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും […]
ഇടുക്കിയിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു
ഇടുക്കിയിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. യൂത്ത് ഫ്രണ്ട് എമ്മിൻ്റെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടുക്കി വാഴവര വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുടമായി പ്രവർത്തകർ ചാടിവീഴുകയായിരുന്നു. വാഹനം നിർത്താതെ കടന്നുപോയി. വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയിരുന്നു. കളക്ടറേറ്റിലെ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.
മുട്ടിൽ മരംമുറി കേസ്കോടതി തള്ളിയതിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ
മുട്ടിൽ മരംമുറി കേസ്കോടതി തള്ളിയതിന്റെ കാരണം പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. സംഭവത്തിൽ വനംമന്ത്രി മാറ്റിപ്പറഞ്ഞു എന്ന രീതിയിൽ വാർത്തകൾ വളച്ചൊടിച്ചതിൽ ദൗർഭാഗ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്നും ഇത് ബോധപൂർവം ചെയ്തതാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ പി.സി.സി.എഫിനോട് (PCCF) അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി.
വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്
വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ് . സന്ദേശത്തിലെ ലിങ്ക് വഴി ഫോണിൽ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതിനുശേഷം’ഇന്‍റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ’ എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന്‍ നമ്പര്‍ കാണിക്കുന്നു. തുടര്‍ന്ന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് […]
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നു മുഖ്യമന്ത്രി വിഡി സതീശൻ
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം ഉണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ബാക്കിയുള്ള നിയമപരമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. അതിനുള്ള നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎംആർഎൽ ഡയറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ എംഎൽഎ
സിഎംആർഎൽ ഡയറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ എംഎൽഎ. ഷോൺ സഹപ്രവർത്തകൻ ആണ്. ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. തൻ്റെ ആസ്തി വിവരണങ്ങൾ പബ്ലിക് ഡൊമൈനിൽ ഉണ്ട്. പാർട്ടി അധ്യക്ഷൻ ആയിരുന്നപ്പോൾ പണം പിരിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിൽ പണം പിരിക്കുന്നതിൽ ആരെയും തെറ്റ് പറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങി സ്വത്ത് സമ്പാദിച്ചിട്ടില്ല, മക്കളെ വിദേശത്തേക്ക് പഠിക്കാൻ വിട്ടിട്ടില്ല. സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പോട് കൂടിയാണ് […]
