Posted inവിനോദം

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലെ ഗാനം

ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോഡുകള്‍ കാറ്റില്‍പ്പറത്തി 300 കോടി ക്ലബ്ബില്‍ കയറിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിലെ പുതിയൊരു ഗാനമെത്തി. ‘രക്തസഹോദരന്‍’ എന്ന ഗാനത്തിന്റെ രചന, ആലാപനം – സുഹൈല്‍ കോയ. സംഗീതം – വിഷ്ണു വിജയ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എഡി ഒരുക്കിയ ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും […]

Posted inപുസ്തകങ്ങൾ

സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം

ഓരോ മനുഷ്യരുടെയും പ്രണയഭാഷകള്‍ വിഭിന്നവും വളരെ കുറച്ച് പേര്‍ക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. ‘സബെ’ അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അര്‍ത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരന്‍ കൊണ്ടുവരുന്നു – സ്‌നേഹം, അതാണ് ആ വാക്കിന്റെ അര്‍ത്ഥം. ഇതിലെ കഥകള്‍ വായിച്ചു കഴിയുമ്പോഴേക്കും ഓരോ വായനക്കാരനും ഒരു പ്രണയത്തിന്റെ ഭാഷ, ആ പഴയ എഴുത്താശാന്‍ കുട്ടികള്‍ക്ക് പകര്‍ന്നപോലെ വായനക്കാര്‍ക്കും പകര്‍ന്നു നല്‍കുന്നു. ‘സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം’. ബിമല്‍ എസ്. […]

Posted inആരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വരുത്തേണ്ട മാറ്റങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ആദ്യത്തേത് ഉപ്പും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക എന്നതാണ്. പാക്കറ്റിലാക്കിയതും അമിതമായി സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ക്കു പകരം പുതിയതും മുഴുധാന്യങ്ങളായതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. സംസ്‌കരിച്ച മാംസങ്ങളും റെഡിമെയ്ഡ് സോസുകളും ഒഴിവാക്കണം. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കടല, മുഴുധാന്യങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഇവയില്‍ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിലര്‍ത്തും. മഗ്‌നീഷ്യം ഉള്‍പ്പെടുത്തണം. പേശികളുടെയും നാഡികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തിന് മഗ്‌നീഷ്യം പ്രധാനമാണ്. പരിപ്പുവര്‍ഗ്ഗങ്ങള്‍, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 26, ശനി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ അക്രമാസക്തമായി. മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. എസ്എഫ്ഐ സമരത്തിനിടെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന എംപിമാരായ വി ശിവദാസന്‍, എഎ റഹിം എന്നിവരെ കസ്റ്റഡിയിലെടുത്തു. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക സമരം തുടങ്ങുമെന്ന് സിജെപി പ്രഖ്യാപിച്ചു. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം ഉണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ബാക്കിയുള്ള നിയമപരമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. അതിനുള്ള നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിലെ പിഴവുകൾ ബോധപൂർവ്വമാണോ എന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. സംഭവത്തിൽ പി.സി.സി.എഫിനോട് […]

Posted inലേറ്റസ്റ്റ്

മദ്യപിച്ച പൈലറ്റിനെ സസ്പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ

മദ്യപിച്ച പൈലറ്റിനെ സസ്പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ. സൂറിച്ച്- ദില്ലി എയർ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലാണ് സംഭവം. ശാരീരിക ക്ഷമത പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് വൈകി. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ടും അന്വേഷണവും പൂർത്തിയാകുന്ന മുറക്ക് എയര്‍ ഇന്ത്യ തുടര്‍ നടപടി സ്വീകരിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിഎംആർഎൽ ഡയറി വിവാദത്തിൽ പ്രതികരണവുമായി  ഷോൺ ജോർജ്

സിഎംആർഎൽ ഡയറി വിവാദത്തിൽ പ്രതികരണവുമായി  ഷോൺ ജോർജ്. വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് മുരളീധരൻ. ബിജെപി നിലപാടിൽ ആരും വെള്ളം ചേർക്കണ്ട. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കയ്യിൽ കിട്ടിയുള്ളൂ. ആ പട്ടികയിൽ മുരളീധരൻ എന്നയാൾ ഇല്ല. രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം […]

Posted inലേറ്റസ്റ്റ്

പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍

  കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിര്‍ത്തിയത്. പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ബൈക്ക് നിമിഷ വേഗം കൊണ്ട് സ്ഥലം […]

Posted inബിസിനസ്സ്

കോണോഷിപ്പുമായി കരാറുണ്ടാക്കി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്

കൊച്ചി ആസ്ഥാനമായ പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ കപ്പല്‍ രൂപകല്‍പന, എന്‍ജിനീയറിംഗ് കമ്പനിയായ കോണോഷിപ്പ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ബി.വിയില്‍ 23 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഇതിനായി കോണോഷിപ്പിന്റെ ഓഹരിയുടമകളുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വിവിധ കരാറുകളില്‍ ഒപ്പുവച്ചു. കോണോഷിപ്പിലെ 23 ശതമാനം ഓഹരിക്കായി 23 ലക്ഷം യൂറോ (25 കോടി ഇന്ത്യന്‍ രൂപ) കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് പണമായി നല്‍കും. രണ്ട് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ തീരദേശ, […]

Posted inടെക്നോളജി

ബഹിരാകാശത്ത് ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഗൂഗിള്‍

ഭൂമിയിലെ കൂറ്റന്‍ ഡാറ്റ സെന്ററുകള്‍ക്ക് പകരമായി ബഹിരാകാശത്ത് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഐ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഇതിന്റെ ഭാഗമായി ‘പ്രോജക്ട് സണ്‍ക്യാച്ചര്‍’ എന്ന ഗവേഷണ പദ്ധതിയുടെ ആദ്യ പരീക്ഷണ ഉപഗ്രഹം 2026 ഒക്ടോബര്‍ 1-ന് ഗൂഗിള്‍ വിക്ഷേപിക്കും. ബഹിരാകാശത്ത് എ.ഐ കമ്പ്യൂട്ടിംഗ് പ്രായോഗികമാണോ എന്ന് വിലയിരുത്താനുള്ള പ്രാഥമിക പരീക്ഷണമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പരിശീലനത്തിനും പ്രവര്‍ത്തനത്തിനും ഭീമമായ അളവില്‍ വൈദ്യുതിയും സ്ഥലവും ആവശ്യമായി വരുന്നു. എന്നാല്‍ […]