വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി പുറത്ത്. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16 നാണ് വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര […]
‘ജയിലര്‍ 2’ലെ രണ്ടാമത്തെ ഗാനം
രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍ 2’ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘ഒണ്‍ സണ്‍ ഒണ്‍ മൂണ്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം അനിരുന്ധ് രവിചന്ദര്‍ ആണ്. ഹൈസെന്‍ബര്‍ഗ്, സൂപ്പര്‍ സുബു എന്നിവരുടെ വരികള്‍ അനിരുദ്ധ് രവിചന്ദറിനൊപ്പം എം എസ് കൃഷ്ണയും ചേര്‍ന്ന് ആലാപിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ […]
കാറുകള്‍ തിരിച്ചുവിളിച്ച് ഫോക്സ്വാഗണ്‍
സ്റ്റിയറിങ് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ വന്‍തോതില്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് ഗിയര്‍ബോക്‌സിനെ ഘടിപ്പിക്കുന്ന ബോള്‍ട്ടുകള്‍ക്ക് തുരുമ്പെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാന്‍ ഇടയാക്കുമെന്നും ജര്‍മന്‍ ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ലോകമെമ്പാടുമായി 2,159,054 ഫോക്സ്വാഗണ്‍ വാഹനങ്ങളെയാണ് ഈ തകരാര്‍ ബാധിക്കുക. ഇതില്‍ ജര്‍മനിയില്‍ മാത്രം 895,832 കാറുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മോഡലുകളിലെ സ്റ്റിയറിങ് ഗിയറിലേക്ക് ഈര്‍പ്പം ഇറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കെ.ബി.എയുടെ കണ്ടെത്തല്‍. വാഹന ഉടമകള്‍ക്ക് പൂര്‍ണ്ണമായും […]
ടോക്സ്- അനാട്ടമി ഓഫ് മെഡിക്കല്‍ മര്‍ഡേഴ്‌സ്
ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാന്‍സ്‌ഡെര്‍മല്‍ പാച്ചോ, അല്ലെങ്കില്‍ ഇ.സി.ജി-യില്‍ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാല്‍ എന്ത് സംഭവിക്കും? ഡാര്‍ക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങള്‍ ഉപയോഗിച്ച്, യാതൊരു പോറലുമേല്‍പ്പിക്കാതെ ‘പെര്‍ഫെക്റ്റ് മെഡിക്കല്‍ കൊലപാതകങ്ങള്‍’ നടന്നാലോ? മലയാള സാഹിത്യത്തില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണര്‍’ഹൈ-പള്‍സ് മെഡിക്കല്‍ ത്രില്ലര്‍’. സയന്‍സുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാര്‍ക്ക് പോലും അനായാസം ആസ്വദിക്കാന്‍ കഴിയുന്ന ഈ അതിവേഗ മെഡിക്കല്‍ അഡ്വഞ്ചറിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം. ‘ടോക്സ്- അനാട്ടമി ഓഫ് മെഡിക്കല്‍ […]
ശരീരത്തില്‍ സോഡിയം കൂടിയാല്‍ ഹൃദ്രോഗം ഉറപ്പ്
അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു ഉയര്‍ത്താനിടയാക്കും. ഇതുമൂലം ശരീരത്തില്‍ വെള്ളം അധികമായി നീണ്ടു നില്‍ക്കാനും രക്തക്കുഴലുകളില്‍ സമ്മര്‍ദം കൂടാനും ഇടയാക്കും. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ. എന്നാല്‍ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാറുകള്‍, ചിപ്‌സ്, സോസുകള്‍ തുടങ്ങിയവയിലൂടെ അളവില്‍ കൂടുതല്‍ സോഡിയം നമ്മുടെ ഡയറ്റില്‍ എത്തുന്നുണ്ട്. ഇതിന് […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 26, ശനി
എക്സാലോജിക് മാസപ്പടി, ഹവാല ആരോപണങ്ങളില്‍ പിണറായി വിജയന്‍, മകള്‍ വീണ, മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന വിജിലന്‍സിനോട് ഹൈക്കോടതി. കേസെടുക്കണമെന്ന ശുപാര്‍ശയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം. എഫ്ഐആര്‍ ഉടനേ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫഴ്സ്മെന്റ് നല്‍കിയ ഹര്‍ജിയിലും കോടതി എഫ്ഐആര്‍ വേണമെന്ന നിലപാട് കടുപ്പിച്ചു. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും പ്രാഥമിക അന്വഷണം ആവശ്യമില്ലെന്നും വിജലന്‍സാണ് […]
എടിഎം സേവനനിരക്ക് ഒഴിവാക്കി എസ്ബിഐ
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കാനിരിക്കേ, എടിഎം സേവനനിരക്ക് ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പണിമുടക്ക് നടക്കുന്ന സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതൊരു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഇടപാട് നടത്തിയാലും സേവന നിരക്ക് ഈടാക്കില്ല. ഈ മൂന്ന് ദിവസങ്ങളില്‍ എല്ലാ ബാങ്ക് ശാഖകളും തുറന്നുപ്രവര്‍ത്തിക്കും. പണിമുടക്കിന് മുന്നോടിയായി പ്രധാനപ്പെട്ട ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെല്‍ഫ് സര്‍വീസ് ബാങ്കിങ് ചാനലുകളിലൂടെയും പൂര്‍ത്തിയാക്കാനും എസ്ബിഐ നിര്‍ദേശിച്ചു. ഏഴ് ബാങ്ക് […]
എഐ മാരക ആയുധമെന്ന മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്
കൃത്രിമബുദ്ധി ദുരുദ്ദേശത്തോടെ ഉപയോഗിക്കപ്പെട്ടാല്‍ വലിയ തോതിലുള്ള ദുരന്തങ്ങള്‍ക്കും കോടിക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. തെറ്റായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യരും അത്യാധുനിക എ.ഐ ടൂളുകളും ഒന്നിക്കുമ്പോഴുണ്ടാകുന്നത്ര മാരകമായ ഒരു ആയുധം ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ആശുപത്രികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പവര്‍ ഗ്രിഡുകള്‍, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് നേരെ എ.ഐ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും നടത്താം. എഐ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വ്യാജ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ എന്നിവ വന്‍തോതില്‍ സൃഷ്ടിക്കാം. […]
‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിളിള്‍’ ചിത്രത്തിലെ ഗാനം
നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത് സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിളിള്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഹേയ് കാര്‍ത്തി രചിച്ച ‘കൂടെ പാറുന്ന കിളികള്‍..’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മുജീബ് മജീദ്. ആലാപനം – അയ്റാന്‍. കഥ, തിരക്കഥ, സംഭാഷണം നടി നിലീന്‍ സാന്ദ്രയുടേതാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. അഖില […]
‘ഓഫ്റോഡ് പ്രോ’ അവതരിപ്പിച്ച് ബെന്‍സ്
ഇന്ത്യന്‍ വിപണിയില്‍ പുതിയ ആഡംബര എസ്യുവി അവതരിപ്പിച്ച് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ. ജി-ക്ലാസ് ശ്രേണിയിലെ പെര്‍ഫോമന്‍സ് മോഡലായ എഎംജി ജി 63ന്റെ പ്രത്യേക പതിപ്പായ ‘ഓഫ്റോഡ് പ്രോ’യാണ് കമ്പനി അവതരിപ്പിച്ചത്. പരിമിതമായ എണ്ണം മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. ഈ മോഡലില്‍ കൂടുതല്‍ മെച്ചപ്പെട്ട ഓഫ്റോഡ് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 3.80 കോടി രൂപ മുതലാണ്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 48വി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്. എന്‍ജിന്‍ 585 […]
