കർണാടകടത്തിൽ ഭാരത് ജോഡോ -2 പദയാത്ര നടത്താൻ കോൺഗ്രസ്. 2023ൽ കോൺഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് സെപ്റ്റംബർ 30ന് തുടക്കമാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും തട്ടകമായ ശിവമോഗ ജില്ലയിലെ ശിഖാരിപുര മണ്ഡലത്തിൽ പദയാത്രയ്ക്ക് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022ൽ നടന്ന ഭാരത് ജോഡോ യാത്രയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് സമാന നീക്കം കർണാടകത്തിൽ സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും
മുഖ്യമന്ത്രി വി ഡി സതീശനെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 29, ചൊവ്വ
രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും റിസര്‍വ് ബാങ്കിനോടും വിശദീകരണം തേടി. നിയമപരമായ അടിസ്ഥാനം എന്താണ്? ആര്‍ക്കാണ് വരുമാനം ലഭിക്കുക? എങ്ങനെയാണ് വിതരണം ചെയ്യുക?- സുപ്രീംകോടതി ആരാഞ്ഞു. അതേസമയം തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ പണമുണ്ടെങ്കില്‍ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാര്‍ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ […]
രാത്രി വാർത്തകൾ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതെന്ന് കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. പഞ്ചാബ് ലൗലി സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ […]
നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടം
ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്സ് 1124 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിലവില്‍ സെന്‍സെക്സ് ആറുമാസത്തെ താഴ്ന്ന നിലയിലാണ്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. വിപണി ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഒന്നടങ്കം വിപണി മൂല്യം 474.47 ലക്ഷം കോടിയായാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ […]
‘ജിയോഷീല്‍ഡ്’ അവതരിപ്പിച്ച് ജിയോ
കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സുരക്ഷാ സേവനമായ ‘ജിയോഷീല്‍ഡ്’ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. ലൊക്കേഷന്‍ ട്രാക്കിംഗ്, എസ്.ഒ.എസ് അലര്‍ട്ടുകള്‍, പാരന്റല്‍ കണ്‍ട്രോളുകള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 1,000 രൂപ എന്റോള്‍മെന്റ് ഫീസിലാണ് ജിയോഷീല്‍ഡ് ലഭ്യമാകുന്നത്. പ്രതിമാസം ശരാശരി 83 രൂപയാകും. ജിയോയുടെ പത്താം വാര്‍ഷിക ഓഫറിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 മുതല്‍ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഫോണില്‍ […]
‘സിറ്റി ഓഫ് ഗോള്‍ഡ്’ ചിത്രത്തിന്റെ ഗ്ലിംപ്‌സ്
വിക്രം പ്രഭുവിനെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സിറ്റി ഓഫ് ഗോള്‍ഡ്’ ചിത്രത്തിന്റെ തെലുങ്ക് ഗ്ലിംപ്‌സ് പുറത്തുവിട്ടു. ശിവാത്മിക രാജശേഖര്‍ ആണ് നായിക. നിര്‍മ്മാതാക്കളായ റോമിയോ പിക്‌ചേഴ്‌സ് ഉടമ രാഹുലും അമല ഷാജിയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമാണ് ഗ്ലിംപ്‌സും പുറത്ത് വിട്ടിരിക്കുന്നത്. അളഗം പെരുമാള്‍, ജാഫര്‍ ഇടുക്കി, ജി എം സുന്ദര്‍, വസുന്ധര, സുനില്‍ സുഗത, ജയകുമാര്‍, മൗറിഷ് ദാസ്, ബാല ഹാസന്‍, ലിസി ആന്റണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ […]
‘പ്യൂപ്പ’ ചിത്രത്തിലെ മൂന്നാമത്തെ ഗാനമെത്തി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ടോണി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ‘പ്യൂപ്പ’ യിലെ മൂന്നാമത്തെ ഗാനവും പുറത്തെത്തി. ജീവേഷ് വര്‍ഗീസും ദീപയുമാണ് അഭിനേതാക്കള്‍. ജോ പോള്‍ രചിച്ച് രഘുപതി പൈ ഈണമിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിന്ദിയിലാണ്. മന്‍ മേം, ബാഗിച, മത് ഹോഷ് എന്നിവയാണ് ഗാനങ്ങള്‍. മൂന്നു ഗാനങ്ങളില്‍ ഒന്ന് വാരാണസിയുടെ രാത്രിക്കാഴ്ചകളിലൂടെയുള്ളത്. മറ്റൊന്ന് പ്രണയഗാനം. ഇന്‍സെസ്റ്റ് സ്വഭാവത്തിലുള്ള മൂന്നാമത്തെ ഗാനമാണ് ‘മന്‍ മേം’. ആലാപനം – ശിവാനി ഭഗത്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി […]
എഥനോളില്‍ ഓടുന്ന ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍
പൂര്‍ണമായും എഥനോളില്‍ ഓടുന്ന പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒക്ടോബറില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന്റെ ആവശ്യമില്ലാതെ 100 ശതമാനവും എഥനോളില്‍ ഓടുന്ന വാഹനമായിരിക്കും ഇത്. നിലവില്‍ 19 രാജ്യങ്ങളില്‍ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ എഥനോളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. മധ്യപ്രദേശിലെ 10 റൂട്ടുകളില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ഇ- ബസ് സേവാ സ്‌കീം അനുസരിച്ച് […]
പ്രണയത്തിന്റെ ഉല്പത്തി പുസ്തകം
ബൈബിളിലെ ആദ്യപ്രണയകഥയാണ് യാക്കോബിന്റേതും റാഹേലിന്റേയും. തന്റെ മാതൃദേശത്തേക്കുള്ള യാക്കോബിന്റെ യാത്ര, ആ പ്രണയകാലം, ആ തൊഴില്‍കാലം, ലാബാന്റെ ചതി, ആ ആത്മസംഘര്‍ഷങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുന്ന മനോഹരമായ നോവലാണ് ‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’. ഈ നോവല്‍ വെറുമൊരു ബൈബിള്‍ കഥയുടെ പുനരാഖ്യാനമല്ല, പകരം ആ പ്രണയകഥയ്ക്ക് ഇന്നോളം കല്പിച്ചിട്ടില്ലാത്ത പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും സമ്മാനിക്കുകയാണ് ചെയ്യുന്നത്. ‘പ്രണയത്തിന്റെ ഉല്പത്തി പുസ്തകം’. മുരളി ജെ നായര്‍. ഗ്രീന്‍ ബുക്‌സ്. വില 304 രൂപ.
