ബ്രിട്ടിഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്ലിയുടെ ആദ്യ ഇലക്ട്രിക്ക് പ്രൊഡക്ഷന്‍ മോഡലായ ടോര്‍ക്കല്‍ 2027 പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഏകദേശം 4.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബെന്റ്ലിയുടെ എസ്യുവി ബെന്റേഗയുടെ ഇവി പതിപ്പായി മാത്രം ടോര്‍ക്കലിനെ കാണാനാവില്ല. 800വി ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ച്ചറും 113 കിലോവാട്ട്അവര്‍ യൂസബിള്‍ ബാറ്ററി പാക്കുമാണ് നല്‍കിയിരിക്കുന്നത്. 888പിഎസ് കരുത്തുള്ള ടോര്‍ക്കല്‍ പരമാവധി 1,350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇരട്ട ഇലക്ട്രിക്ക് മോട്ടാറുകളും വാഹനത്തിനുണ്ട്. വെറും 2.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാനും […]
കഥകളിലെ വീട്
എഴുത്തിനെ രാഷ്ട്രീയവായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകന്‍ ചരുവിലിന്റെ ലേഖനങ്ങള്‍ പിന്നിട്ട ഓര്‍മ്മച്ചിത്രങ്ങളുടെ ഹൃദ്യതകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഇടകലര്‍ത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്‌കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകള്‍, ആസ്വാദകന്റെ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്നു. ‘കഥകളിലെ വീട്’. അശോകന്‍ ചരുവില്‍. ഗ്രീന്‍ ബുക്‌സ്. വില 285 രൂപ.
ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് വരെ ലക്ഷണങ്ങള്‍ കാണാം
ഇന്ന് സെപ്റ്റംബര്‍ 29, ലോക ഹൃദയ ദിനം. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ ഒരു മിനിറ്റ് പോലും പാഴാക്കരുതെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കും. നെഞ്ചില്‍ വലിയൊരു ഭാരം കയറ്റിവച്ച തോന്നല്‍ ഉണ്ടാകാം. ഈ വേദന പതിയെ നെഞ്ചില്‍ നിന്ന് തോളിലേക്ക് പടരും. ഇടത് തോളിനും കൈകളിലും കഠിനമായ വേദന അനുഭവപ്പെടാം. ഇതിനൊപ്പം താടിയെല്ല്, കഴുത്ത്, പിന്‍ഭാഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ […]
മദ്ധ്യാഹ്‌ന വാർത്തകൾ
സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 22 സിറ്റിംഗ് സീറ്റുമായി പോരാട്ടത്തിനിറങ്ങിയ യു ഡി എഫിന് 3 സീറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 19 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. 15 സീറ്റിൽ നിന്ന് എൽ ഡി എഫ് 18 ലേക്ക് ഉയർന്നപ്പോൾ ഒരു സീറ്റ് ട്വന്റി 20 […]
എറണാകുളം ജില്ലയിൽ എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി
ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം ജില്ലയിൽ എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ 19 ആം ഡിവിഷൻ (അയ്യപ്പൻകാവ്) യുഡിഎഫ് സ്ഥാനാർത്ഥി എ കെ അജിത്ത് കുമാർ വിജയിച്ചു. പൂത്തൃക്ക പഞ്ചായത്ത് എട്ടാം വാർഡ് (കോലഞ്ചേരി ഈസ്റ്റ്) – ട്വന്റി20 സ്ഥാനാർത്ഥി ദീനാമ്മ ജേക്കബ് വിജയിച്ചു. പാറക്കടവ് പഞ്ചായത്ത് 4 ആം വാർഡ് (പുളിയനം സൗത്ത്) എൽഡിഎഫ് നേതാവ് സുഗന്ധി ജോഷി വിജയിച്ചു. വടക്കേക്കര പഞ്ചായത്ത് 9 ആം വാർഡ് (മടപ്ലാതുരുത്ത് ഈസ്റ്റ്) യുഡിഎഫ് നേതാവ് ജോസ് […]
ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് […]
മലബാറിലും മാവേലിയിലും റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു
മാവേലി എക്സ്പ്രസിലും മലബാർ എക്സ്പ്രസിലും ഓരോ സ്ലീപ്പർ ക്ലാസ് കോച്ചുകൾ അനുവദിച്ചു. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) സെപ്റ്റംബർ 30 മുതൽ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിൽ(16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും. ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, […]
നിലമ്പൂർ വനമേഖലയിൽ നിന്നും വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി
നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിൽ നിന്ന് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. രണ്ടാഴ്ച മുൻപ് മരങ്ങൾ വെട്ടിമാറ്റി ട്രാക്ടറുകളിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. 1980 കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പൊലീസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷവീഴ്ചയില്ലെന്ന് പൊലിസ്. വി വി ഐ പി എത്തുന്നതിന് മുന്നെ മുഴുവൻ പ്രതിഷേധക്കാരെയും മാറ്റിയിരുന്നു, ഒരു സെക്കൻഡ് പോലും അമിത് ഷായുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ലെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിഷേധക്കാരെ കണ്ടിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബി ജെ പി നിയമസഭാ കക്ഷി നേതാവും എം എൽ എയുമായ ബി […]
വീണ്ടും ഭാരത് ജോഡോ പദയാത്രയുമായി കോൺഗ്രസ്
കർണാടകടത്തിൽ ഭാരത് ജോഡോ -2 പദയാത്ര നടത്താൻ കോൺഗ്രസ്. 2023ൽ കോൺഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് സെപ്റ്റംബർ 30ന് തുടക്കമാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും തട്ടകമായ ശിവമോഗ ജില്ലയിലെ ശിഖാരിപുര മണ്ഡലത്തിൽ പദയാത്രയ്ക്ക് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022ൽ നടന്ന ഭാരത് ജോഡോ യാത്രയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് സമാന നീക്കം കർണാടകത്തിൽ സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
