Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി കത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ്  പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാൻ സമർപ്പിച്ച  ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

​ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ കോൺ​ഗ്രസ് പാർട്ടിയുടെ തീരുമാനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ കോൺ​ഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടർപട്ടികയിൽ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്ഐആർ റദ്ദാക്കണമെന്നും കോൺ​ഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കി. തുടർനടപടികൾ ഒറ്റക്ക് പ്രഖ്യാപിക്കില്ലെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി.ഡി. സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ. സുധാകരൻ എം.പി. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലെന്നും അവരവരുടെ കാര്യത്തിൽ സംസാരിക്കേണ്ടത് അവരവർ തന്നെയാണെന്നും ഇക്കാര്യത്തിൽ വലിയ പ്രകമ്പനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമതിക്കെത്തിയപ്പോഴാണ്, മുഖ്യമന്ത്രി വി.ഡി.സതീശന്റെ മലപ്പുറത്തേക്കുള്ള ചാർട്ടേഡ് വിമാന യാത്രയെ തുടർന്നുണ്ടായ വാർത്തകളോട് സുധാകരൻ പ്രതികരിച്ചത്

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റുന്നു

ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റും. ജില്ലാ പൊലിസ് മേധാവിക്ക് കീഴിൽ വരുന്ന പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റായ ജില്ലാ ക്രൈംബ്രാഞ്ചുകളെ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് പേര് മാറ്റം ഉന്നതതല യോഗം ചർച്ച ചെയ്തത്. കൂടുതൽ ഇൻസ്പെക്ടർ തസ്തികള്‍ സൃഷ്ടിച്ച് ജില്ലാ ക്രൈം ബ്രാഞ്ചുകളെ ശക്തപ്പെടുത്തുന്നതിൻെറ ഭാഗമായാണ് പേരു മാറ്റവും. ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റി​ഗേഷൻ യൂണിറ്റ്, ഡിസ്ട്രിക്റ്റ് ക്രൈം ഇൻവെസ്റ്റി​ഗേഷൻ വിം​ഗ് എന്നീ പേരുകള്‍ എഡിജിപിതലയോഗം ചർച്ച ചെയ്തു. ഡ‍ിസ്ട്രിക്റ്റ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എന്ന പേരിലേക്ക് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 29, ചൊവ്വ

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. 22 സിറ്റിംഗ് സീറ്റില്‍ യു ഡി എഫിന് മൂന്നെണ്ണം നഷ്ടപ്പെട്ടു. യുഡിഎഫ് 19 സീറ്റു നേടി. 15 സീറ്റില്‍ നിന്ന് എല്‍ ഡി എഫ് 18 ലേക്ക് നില മെച്ചപ്പെടുത്തി. ഒരു സീറ്റ് ട്വന്റി 20 ക്കാണ് ലഭിച്ചത്. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ എല്‍ഡിഎഫും ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫും നേട്ടമുണ്ടാക്കി. ചിറയന്‍കീഴ് എം.എല്‍.എ. രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി കേസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ സിഇസി ഗ്യാനേഷ് കുമാറിൻ്റെ തീരുമാനങ്ങളിൽ വിയോജിപ്പ് അറിയിച്ചിരുന്നു എന്ന ഇന്ത്യൻ എക്സ്പ്രസ് വാർത്ത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേഷ് മണി ത്രിപാഠി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും സുപ്രീംകോടതിയിലെത്തി. ഇന്ന് വിഷയം പരാമർശിച്ചപ്പോഴാണ് അടുത്ത ആഴ്ച ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്.

Posted inബിസിനസ്സ്

അമേരിക്കയിലെ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ എസ്റ്റാര്‍ ഗ്രൂപ്പ്

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ എസ്റ്റാര്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 1800 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ എസ്സാര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിക്ഷേപിക്കുന്ന 1800 കോടി ഡോളറില്‍ 1500 കോടി ഡോളറും സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണത്തിനാണ് വിനിയോഗിക്കുക. എസ്സാര്‍ ഗ്രൂപ്പ് ഉടമകളായ റൂയിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഓവല്‍ ഓഫീസില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എസ്റ്റാറിന്റെ അമേരിക്കന്‍ അനുബന്ധ […]

Posted inടെക്നോളജി

ജി.പി.ടി 6.1 ആസ്ട്ര പുറത്തിറക്കുന്നത് റദ്ദാക്കി ഓപണ്‍ എ.ഐ.

ഏറ്റവും പുതിയ എ.ഐ മോഡലായ ജി.പി.ടി 6.1 ആസ്ട്ര പുറത്തിറക്കുന്നത് റദ്ദാക്കി ഓപണ്‍ എ.ഐ. 2026 ഒക്ടോബറില്‍ പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന ഈ മോഡല്‍, കമ്പനിയുടെ ആഭ്യന്തര സുരക്ഷാ പരിശോധനകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ചാറ്റ് ജി.പി.ടിയിലും കോഡിങ് പ്ലാറ്റ്‌ഫോമായ കോഡെക്‌സിലും അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന മോഡലാണ് ആഭ്യന്തര പരിശോധനയിലെ കണ്ടെത്തലുകളെ തുടര്‍ന്ന് പുറത്തുവിടേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ജി.പി.ടി 6.1 ആസ്ട്ര ചില മേഖലകളില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും ‘അലൈന്‍മെന്റ്’ പരിശോധനയില്‍ ആവശ്യമായ നിലവാരം കൈവരിച്ചില്ലെന്ന് ഓപണ്‍ എ.ഐ […]

Posted inവിനോദം

‘രാമായണ’ത്തിലെ ആദ്യ ഗാനം ‘ജയ് ജയ് റാം’ പുറത്ത്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം ‘ജയ് ജയ് റാം’ പുറത്ത്. സംഗീതം – എ.ആര്‍. റഹ്മാന്‍. മലയാള ഗാനരചന – വിനായക് ശശികുമാര്‍. ആലാപനം – ഹരിചരണ്‍, അമൃത രാജന്‍. ചിത്രത്തില്‍ രണബീര്‍ കപൂര്‍ (ശ്രീരാമന്‍), സായ് പല്ലവി (സീത), യഷ് (രാവണന്‍), സണ്ണി ഡിയോള്‍ (ഹനുമാന്‍), രവി ദുബെ (ലക്ഷ്മണന്‍) എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ്. […]

Posted inവിനോദം

‘ദൃശ്യം: ദ കണ്‍ക്ലൂഷന്‍’ ഒക്ടോ. 2ന്, പാവ് ഭാജി സൗജന്യം!

അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ദൃശ്യം: ദ കണ്‍ക്ലൂഷന്‍’ ഒക്ടോബര്‍ 2ന് തിയേറ്ററുകളിലെത്തുമ്പോള്‍ കഴിക്കാന്‍ സൗജന്യമായി പാവ് ഭാജിയും. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിജയ് സാല്‍ഗോങ്കറും കുടുംബവും ഒക്ടോബര്‍ 2ന് പനാജിയില്‍ പോയി സ്വാമി ചിന്മയാനന്ദന്റെ സത്സംഗത്തില്‍ പങ്കെടുത്തെന്നും പാവ് ഭാജി കഴിച്ചെന്നുമാണ് പോലീസിനോട് പറയുന്നത്. ഇതിനെ അനുസ്മരിപ്പിക്കും വിധം പിവിആര്‍ ഐനോക്‌സില്‍ കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും ആദ്യം ബുക്ക് ചെയ്യുന്ന 500 പേര്‍ക്ക് സൗജന്യമായി പാവ് ഭാജി ലഭിക്കും. മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട […]