Posted inബിസിനസ്സ്

ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കും

ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധന ഉണ്ടായേക്കും. സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ ശരാശരി ചാക്ക് ഒന്നിന് ഏഴ് രൂപ വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതും പാക്കേജിംഗ് ചാര്‍ജ് വര്‍ധിച്ചതുമാണ് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികളെ നിര്‍ബന്ധിതരാകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വിലയാണ് സെപ്റ്റംബറില്‍ കൂടിയത്. ട്രേഡ്, നോണ്‍-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില വര്‍ധിച്ചത്. മിക്ക […]

Posted inടെക്നോളജി

എഐ സംവിധാനം വഴി സ്പാം കോളര്‍മാര്‍ക്കെതിരെ നടപടി

എഐ സംവിധാനം വഴി സ്പാം കോളര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി. സ്പാമര്‍മാരെ കണ്ടെത്തിയാല്‍ അവരുടെ കെവൈസി പുനഃപരിശോധിക്കാനും കണക്ഷനുകള്‍ വിച്ഛേദിക്കാനും ആവശ്യമെങ്കില്‍ നിയമപാലകര്‍ക്ക് പരാതി നല്‍കാനും സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആദ്യ ലംഘനത്തിന് തന്നെ ഉടമയുടെ പേരിലുള്ള മുഴുവന്‍ കണക്ഷനുകളില്‍ നിന്നും ഔട്ട്‌ഗോയിംഗ് സേവനങ്ങള്‍ 15 ദിവസത്തേക്ക് റദ്ദാക്കും. തുടര്‍ച്ചയായി ലംഘനമുണ്ടായാല്‍ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായി ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഈ കാലയളവില്‍ ഒരു കമ്പനിയില്‍ നിന്നും പുതിയ കണക്ഷന്‍ ലഭിക്കില്ല. എന്നാല്‍ അടിയന്തര […]

Posted inവിനോദം

‘സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കന്നഡയിലെ പ്രമുഖതാരം കോമള്‍ കുമാര്‍, മേഘ്‌ന രാജ് സര്‍ജ, അനുഷ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തും. ആക്ഷന്‍ കോറിയോഗ്രാഫര്‍ അഷറഫ് ഗുരുക്കള്‍ […]

Posted inവിനോദം

‘ആരംഭം ഒരു അല്‍ബാനിയോ കഥ’ ഒക്ടോബര്‍ 9 ന്

പുതുമുഖങ്ങളെ അണിനിരത്തി യുവസംവിധായകന്‍ ശ്രീജിത്ത് എം.നായര്‍ കഥയും സംവിധാനവും നിര്‍വഹിച്ച ‘ആരംഭം ഒരു അല്‍ബാനിയോ കഥ’ ഒക്ടോബര്‍ 9 ന് റിലീസ് ചെയ്യും. ഹൃദയ സ്പര്‍ശിയായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കന്‍ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിധിന്‍ രാജ്, ഫാരിസ് സല്‍മാന്‍, അഗസ്റ്റിജോസ്, വിജേഷ് വെണ്മണല്‍, ഷാജു ശങ്കര്‍, ഗംഗ അയ്യര്‍, ഇഷാനി കൃഷ്ണന്‍, ബോസ്സ് നീലീശ്വരം, അമിത ദിനേശന്‍, സമുദ്ര സാജന്‍, പാര്‍വതി ബിനു, സൂര്യ നാരായണന്‍, ഗ്രീഷ്മ, അസ്ലം, അഞ്ജിത […]

Posted inഓട്ടോമോട്ടീവ്

വില്‍പ്പന കുത്തനെ ഇടിഞ്ഞ് മഹീന്ദ്ര എക്‌സ്യുവി 400

ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസ്യുവിയാണ് മഹീന്ദ്ര എക്‌സ്യുവി 400. ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറും നിരവധി ആധുനിക ഫീച്ചറുകളും വാഹനത്തിലുണ്ട്. എന്നാല്‍ വിപണിയില്‍ വില്‍പ്പന കുത്തനെ ഇടിയുകയാണ്. 2026 ഓഗസ്റ്റില്‍ മഹീന്ദ്ര എക്‌സ്യുവി 400ന്റെ 10 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ഒരു വര്‍ഷം മുമ്പ്, 2025 ഓഗസ്റ്റില്‍ 66 യൂണിറ്റുകളായിരുന്നു വാഹനത്തിന്റെ വില്‍പ്പന. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 56 യൂണിറ്റിന്റെ കുറവാണുണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 84%ത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. എക്‌സ്യുവി 400 […]

Posted inപുസ്തകങ്ങൾ

ഖദ്ദാമ ഉറങ്ങാറില്ല

പെയ്തു തോരാത്ത ബാല്യകാല പ്രണയ സാക്ഷാത്കാരത്തിനും കുടുംബ പ്രാരബ്ധങ്ങളുടെ അറുതിക്കുമായി മരുഭൂമിയുടെ വന്യതയില്‍ ചെന്നുപെട്ടുപോയ മലയാളി യുവതിയുടെ തിക്തമായ അനുഭവാഖ്യാനം. അപരിചിതമായ ഒരു പ്രവാസാഖ്യാനത്തിന്റെ വേദനയാര്‍ന്ന ഏടുകള്‍. ‘ഖദ്ദാമ ഉറങ്ങാറില്ല’. എം.എസ് കുളത്തൂപ്പുഴ. ഗ്രീന്‍ ബുക്‌സ്. വില 313 രൂപ.

Posted inആരോഗ്യം

കാന്‍സര്‍ കേസുകളില്‍ 12 ശതമാനത്തിനും പിന്നില്‍ അണുബാധ

2024ല്‍ ലോകത്തുണ്ടായ ആകെ കാന്‍സര്‍ കേസുകളില്‍ 12 ശതമാനത്തിനും പിന്നില്‍ അണുബാധയാവാണെന്ന് ലോകാരോഗ്യ സംഘടന. ‘ദി ലാന്‍സെറ്റ് ഓങ്കോളജി’യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. വിവിധതരം അണുബാധകളും കാന്‍സറും തമ്മിലുള്ള ബന്ധം വിലയിരുത്തിയാണ് പഠനം നടത്തിയത്. 23 ലക്ഷം പുതിയ കാന്‍സര്‍ കേസുകളും അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂരിഭാഗവും വെറും അഞ്ച് രോഗാണുക്കള്‍ കാരണം ഉണ്ടായവയാണ്. ഹെലിക്കോബാക്ടര്‍ പൈലോറി (4%), ഹ്യൂമന്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്.പി.വി (4%), ഹെപ്പറ്റൈറ്റിസ് ബി (2%), എപ്സ്റ്റീന്‍-ബാര്‍ വൈറസ് (1%), ഹെപ്പറ്റൈറ്റിസ് […]

Posted inലേറ്റസ്റ്റ്

ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വെച്ച നിർദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ വെച്ച നിർദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ വഴി അറിയിച്ചെന്നും നിലപാട് ഇന്നു തന്നെ ഉണ്ടാകുമെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. അതിനിടെ, ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ വിപ്ലവസേന ഇന്ന് രംഗത്തെത്തി.

Posted inലേറ്റസ്റ്റ്

റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ

ബംഗ്ലാദേശിലെ ആണവ നിലയത്തിലേക്ക് ആണവ ഇന്ധനവും വഹിച്ച് എത്തിയ റഷ്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പാകിസ്ഥാനുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ബംഗ്ലാദേശ് ശ്രമിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ അപ്രതീക്ഷിത നടപടി. സെപ്റ്റംബർ 24നായിരുന്നു ഇന്ധനം ബംഗ്ലാദേശിൽ എത്തിക്കേണ്ടിയിരുന്നത്. അസർബൈജാൻ, കസാഖിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി ധാക്കയിൽ ഇറങ്ങേണ്ടിയിരുന്ന വിമാനത്തിനാണ് അവസാന നിമിഷം പാകിസ്ഥാൻ അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ പാകിസ്ഥാൻ തയാറായിട്ടില്ല. സാങ്കേതികവും നടപടിക്രമപരവുമായ കാരണങ്ങളാലാണ് അനുമതി നൽകാൻ കഴിയാതിരുന്നതെന്നാണ് ധാക്കയിലെ പാകിസ്ഥാൻ […]

Posted inലേറ്റസ്റ്റ്

ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ട്രഷറി വകുപ്പിലെയും ആസൂത്രണ വകുപ്പിലെയും സ്ഥലം മാറ്റങ്ങൾ പൊതു സ്ഥലം മാറ്റങ്ങളോടൊപ്പം മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നതായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ്. കൂടാതെ, രണ്ടാഴ്ചക്കക്കം അന്തിമ സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാക്കണം എന്നും അടിയന്തരമായി സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണം എന്നും ഉത്തരവിൽ പറഞ്ഞിരുന്നു.