വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്‌മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ ഈ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവയ്ക്കും. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്ഡേറ്റുകള്‍ അയയ്ക്കുക എന്നീ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് 24 […]
‘യേഴു കടല്‍ യേഴു മലൈ’ ചിത്രത്തിന്റെ ആദ്യ മൂന്നുമിനിറ്റ്
തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘യേഴു കടല്‍ യേഴു മലൈ’. ഒക്ടോബര്‍ 1ന് റിലീസാകുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യ മൂന്നുമിനിറ്റ് ടൈറ്റില്‍ കാര്‍ഡ് പുറത്തുവിട്ടു. നിവിന്‍ പോളി, സൂരി, അഞ്ജലി എന്നിവരുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനുകളാണ് പുറത്തുവന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന ശൈലിയിലാണ് ടൈറ്റില്‍ കാര്‍ഡിന്റെ അവതരണം. 8000-ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. […]
മമ്മൂട്ടിയുടെ ശബ്ദത്തില്‍ ‘പന്തടിക്കാം’ ഡോക്യുമെന്ററി
നടന്‍ മമ്മൂട്ടിയുടെ വോയ്സ് ഓവറില്‍ എത്തുന്ന മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’ ഒക്ടോബര്‍ 1 മുതല്‍ സീ5ല്‍. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്‌ബോളില്‍ നിന്ന് സന്തോഷ് ട്രോഫിയുടെ സുവര്‍ണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുമുള്ള കേരളത്തിന്റെ വളര്‍ച്ച പറയുന്നു. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ കേരളത്തില്‍ ചെലുത്തിയ സ്വാധീനവും ഫുട്‌ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളാണ് ‘പന്തടിക്കാം’ […]
ഹയാബൂസയുടെ പുതിയ പ്രത്യേക പതിപ്പ് ഇന്ത്യയില്‍
സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഫ്‌ലാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ടൂറിങ് ബൈക്കായ ഹയാബൂസയുടെ പുതിയ പ്രത്യേക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 19.90 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. പേള്‍ വിഗോര്‍ ബ്ലൂ നിറത്തില്‍ മാത്രമാണ് ഹയാബൂസ പ്രത്യേക പതിപ്പ് ലഭിക്കുക. പുതിയ ഹയാബൂസയില്‍ എലിയി പവര്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹയാബൂസയുടെ 1340 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍-4 എഞ്ചിനില്‍ മാറ്റമില്ല. സുസുക്കിയുടെ എക്‌സ്‌ഹോസ്റ്റ് സൗണ്ട് ക്വാളിറ്റി ഇവാലുവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി എക്‌സ്‌ഹോസ്റ്റ് ശബ്ദവും വികസിപ്പിച്ചിട്ടുണ്ട്. മോഷന്‍ ട്രാക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, […]
ഗൗതമന്‍
ഗൗതമന്‍ സാക്ഷാല്‍ ‘ഗൗതമന്‍’ തന്നെയാണ്. രോഗം, വാര്‍ദ്ധക്യം, വേര്‍പാട്, മരണം എന്നീ ലൗകിക ദുഃഖങ്ങള്‍ക്കിടയില്‍ അഭയത്തിന്റെ താഴ്വാരം തേടുന്ന മനുഷ്യാത്മാവിന്റെ ചിത്രമാണിത്. ഒരു തിരമാലത്തുമ്പില്‍ ഒരായുസ്സു മുഴുവന്‍ നനയാതെ പിടിച്ചു നില്‍ക്കാമെന്ന് ഗൗതമന്‍ മോഹിച്ചതു ഭോഷ്‌ക്ക്. അതിനിടയില്‍ അകര്‍മ്മണ്യതയുടെ നിശ്ചലതയുമായി കഴിയാമെന്ന് മോഹിച്ചതും ഭോഷ്‌ക്ക്. ചലനവും ഒഴുക്കുമാണ് സത്യം. ഗഹനമായ ഭാവാത്മകചിത്രങ്ങളെ ആവാഹിക്കുന്ന വത്സലയുടെ കരുത്തുറ്റ നോവല്‍. ‘ഗൗതമന്‍’. പി വത്സല. ഗ്രീന്‍ ബുക്‌സ്. വില 218 രൂപ.
വൈകുന്നേരങ്ങളിലെ കുളി കഴുത്തുവേദന ഉണ്ടാക്കും
മിക്കവാറും ആളുകള്‍ അവരുടെ സൗകര്യത്തിനാണ് കുളിയുടെ സമയം ക്രമീകരിക്കുന്നത്. എന്നാല്‍ സാധാരണമെന്ന് തോന്നുന്ന ഈയൊരു കാര്യം നിങ്ങളെ ദീര്‍ഘകാല രോഗിയാക്കുന്നതിലേക്ക് നയിക്കാം. ശരീരം മുഴുവന്‍ നീര്, കഴുത്ത് വേദന, തോളു വേദന, സന്ധികളില്‍ വേദന തുടങ്ങിയ പല രോഗാവസ്ഥകളുമായി ആളുകള്‍ ചികിത്സയ്‌ക്കെത്താറുണ്ട്. അവരില്‍ ഭൂരിഭാഗം ആളുകളും തെറ്റായ സമയത്താണ് കുളിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് കുളിച്ചാല്‍ അടുത്ത ദിവസം രാത്രിയോടെയാകും കുളിക്കുക. ഇങ്ങനെ ദിവസവും സമയം മാറ്റി കുളിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം. ദിവസവും രാവിലെ പത്ത് […]
മദ്ധ്യാഹ്‌ന വാർത്തകൾ
ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ തോൽപിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാള്‍ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. മരുന്നുമായി ബന്ധപ്പെട്ടുള്ള കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഡിഎംഒമാരുടെ യോഗത്തിൽ നിർദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യം കണക്ക് വേണമെന്നും ക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും […]
സംസ്ഥാനത്ത് പനി കേസുകളിൽ വർധന
പനി കേസുകളിൽ കുത്തനെ വർധനയെന്ന് റിപ്പോർട്. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വർഷം ഇതുവരെ 11,021 പേര്‍ക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു
മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായില്ല. മാറ്റകരാര്‍ അടിസ്ഥാനത്തിലുള്ള വൈദ്യുതി ലഭിച്ചില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും.
ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി
ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ മുഖ്യമന്ത്രി ഡിസിപിയോട് ക്ഷുഭിതനായത്. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. തന്റെ ഔദ്യോഗിക യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തനിക്ക് അധിക സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
