Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിൽ ചൈനയെ തോൽപിച്ചാണ് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പൃഥിക പ്രദീപ് എന്നിവരടങ്ങിയ സംഘം സ്വർണം നേടിയത്. ചൈനയ്ക്കെതിരായ ഫൈനലില്‍ ലോകറെക്കോർഡിനൊപ്പമെത്തുന്ന പ്രകടനത്തോടെയാണ് (238-234) ഇന്ത്യൻ വനിതകൾ രാജ്യത്തിന്‍റെ അഭിമാനമായത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാള്‍ മികച്ച പോയിന്റ് കണ്ടെത്തിയാണ് ഇന്ത്യയുടെ വിജയം. നാലാം റൗണ്ടില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും 10 പോയിന്റ് വീതം നേടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മരുന്ന് കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

മരുന്നുമായി ബന്ധപ്പെട്ടുള്ള കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഡിഎംഒമാരുടെ യോഗത്തിൽ നിർദേശം നൽകി. മരുന്നുകളുടെ കാര്യത്തിൽ കൃത്യം കണക്ക് വേണമെന്നും ക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും യോഗത്തിൽ മന്ത്രി കർശന നിർദേശം നൽകി. അടിയന്തരമായി മരുന്ന് എത്തിക്കാൻ കെഎംഎസ്‌സിഎൽ-ന് നിർദേശം നൽകിയിട്ടുണ്ട്. മരുന്ന് സംഭരണശാലകൾ കാലിയാണെന്നും സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡിഎംഒമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 30, ബുധന്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനു പ്രതിഷേധം വേണമെന്നാണു നിര്‍ദേശം. ഇന്നത്തെ ഇന്ത്യ സഖ്യ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. ഇംപീച്ച്മെന്റ് നടപടികളിലടക്കം ചര്‍ച്ചയുണ്ടാകും. എസ്ഐആറിലൂടെ പുറത്താക്കപ്പെട്ട 13 കോടി പേരെ വോട്ടര്‍പട്ടികയില്‍ തിരികെ കൊണ്ടുവരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും എസ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. മാസപ്പടി അഴിമതി ആരോപണങ്ങളില്‍ പിണറായി വിജയന്‍, വീണ വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് […]

Posted inലേറ്റസ്റ്റ്

യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ

യുദ്ധം അവസാനിപ്പിക്കാനുള്ള പരിഹാരം അമേരിക്കയെ അറിയിച്ചെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാടറിയിച്ചേക്കും. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നും എല്ലാ കാര്യങ്ങളും ഖത്തറിനെ അറിയിച്ചെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഹോർമൂസ് തുറക്കുന്നതിൽ ഉൾപ്പടെയാണ് ഇറാൻ തങ്ങളുടെ നിലപാടറിയിച്ചിരിക്കുന്നത്.

Posted inലേറ്റസ്റ്റ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചെങ്കൊടിക്കുതിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ചെങ്കൊടിക്കുതിപ്പ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും യുഡിഎഫ് സർക്കാരിന്റെ നയ വൈകല്യങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. വിസ്മയമല്ല വികസനത്തിന്റെ വിനാശമാണ് യുഡിഎഫ് സർക്കാർ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഫേസ്ബുക്കിൽ കുറിച്ചു.

Posted inലേറ്റസ്റ്റ്

കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗിന് തിരുവനന്തപുരം നഗരസഭ

ജനറൽ ആശുപത്രി വളപ്പിൽ നിന്നും 12 ലോറി മാലിന്യവും നാല് ലോറി പാഴ്മരക്കഷണങ്ങളും നീക്കം ചെയ്തതിന് പിന്നാലെ കണ്ണാശുപത്രി പരിസരത്തും മെഗാ ക്ലീനിംഗിന് തിരുവനന്തപുരം നഗരസഭ. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേത്ര ചികിത്സാ കേന്ദ്രമായ ഗവണ്‍മെന്‍റ് കണ്ണാശുപത്രി വളപ്പിലെ 6 ഏക്കർ കോമ്പൗണ്ട് കാലങ്ങളായി കാടും പടർപ്പും മാലിന്യക്കൂനകളും നിറഞ്ഞ അവസ്ഥയിലാണ്. ആശുപത്രി ക്കുള്ളിലെത്തുന്നവരെ മാത്രമല്ല, സമീപവാസികളെയും ഇത് ദോഷകരമായി ബാധിക്കുന്നതിനാലാണ് നഗരസഭയുടെ ഇടപെടൽ.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    പാകിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഇന്ത്യ ചൈനയുടെയും ഭൂട്ടാന്റെയും വ്യോമപാതകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇതിനായി ചൈനയുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. കൂടാതെ, ആറ് വർഷത്തിന് ശേഷം ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും തീരുമാനമായി.   ട്രഷറി–ആസൂത്രണ വകുപ്പ് സ്ഥലംമാറ്റത്തിൽ ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേരള സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ്‌ മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ നെഞ്ചിന്റേതാണ് ഉത്തരവ്.   […]

Posted inബിസിനസ്സ്

ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കും

ഒക്ടോബറില്‍ സിമന്റ് വില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചാക്ക് ഒന്നിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെ വില വര്‍ധന ഉണ്ടായേക്കും. സെപ്റ്റംബറില്‍ അഖിലേന്ത്യാ തലത്തില്‍ ശരാശരി ചാക്ക് ഒന്നിന് ഏഴ് രൂപ വര്‍ധിച്ച് 356 രൂപയിലെത്തിയിരുന്നു. എണ്ണവില ക്രമാതീതമായി ഉയര്‍ന്നതും പാക്കേജിംഗ് ചാര്‍ജ് വര്‍ധിച്ചതുമാണ് വില വര്‍ധിപ്പിക്കാന്‍ സിമന്റ് കമ്പനികളെ നിര്‍ബന്ധിതരാകുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്ന സിമന്റ് വിലയാണ് സെപ്റ്റംബറില്‍ കൂടിയത്. ട്രേഡ്, നോണ്‍-ട്രേഡ് വിഭാഗങ്ങളിലാണ് സിമന്റ് വില വര്‍ധിച്ചത്. മിക്ക […]

Posted inടെക്നോളജി

എഐ സംവിധാനം വഴി സ്പാം കോളര്‍മാര്‍ക്കെതിരെ നടപടി

എഐ സംവിധാനം വഴി സ്പാം കോളര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി. സ്പാമര്‍മാരെ കണ്ടെത്തിയാല്‍ അവരുടെ കെവൈസി പുനഃപരിശോധിക്കാനും കണക്ഷനുകള്‍ വിച്ഛേദിക്കാനും ആവശ്യമെങ്കില്‍ നിയമപാലകര്‍ക്ക് പരാതി നല്‍കാനും സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആദ്യ ലംഘനത്തിന് തന്നെ ഉടമയുടെ പേരിലുള്ള മുഴുവന്‍ കണക്ഷനുകളില്‍ നിന്നും ഔട്ട്‌ഗോയിംഗ് സേവനങ്ങള്‍ 15 ദിവസത്തേക്ക് റദ്ദാക്കും. തുടര്‍ച്ചയായി ലംഘനമുണ്ടായാല്‍ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായി ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഈ കാലയളവില്‍ ഒരു കമ്പനിയില്‍ നിന്നും പുതിയ കണക്ഷന്‍ ലഭിക്കില്ല. എന്നാല്‍ അടിയന്തര […]

Posted inവിനോദം

‘സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കന്നഡയിലെ പ്രമുഖതാരം കോമള്‍ കുമാര്‍, മേഘ്‌ന രാജ് സര്‍ജ, അനുഷ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തും. ആക്ഷന്‍ കോറിയോഗ്രാഫര്‍ അഷറഫ് ഗുരുക്കള്‍ […]