Posted inGeneral

അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി ഒ ജെ ജനീഷിനെ പരിഹസിച്ച് ചിന്ത ജെറോം

അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിനില്ലെന്ന് ചിന്ത ജെറോം. പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും ഡിലീറ്റ് ചെയ്തത് മന്ത്രിയെന്ന നിലയിലുമെന്നാണ് ഒ ജെ ജനീഷ് പറഞ്ഞത്. സ്ട്രെസ് താങ്ങാൻ പറ്റുന്നയാളല്ല മന്ത്രിയെന്നും അതുകൊണ്ടാകും പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും, മുഖ്യമന്ത്രി വിളിച്ച് സ്ട്രെസ് കൊടുത്ത് കാണും, ഡിലീറ്റ് ചെയ്തില്ലെങ്കിൽ മെറ്റയെ ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും ചിന്ത […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പി.ജി പരീക്ഷ മൂല്യനിർണ്ണയത്തിലും വ്യാപക പരാതി

നീറ്റ്പി.ജി പരീക്ഷ മൂല്യനിർണ്ണയത്തിൽ വലിയ മാർക്ക് വ്യത്യാസമാണെന്നും പലർക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നും പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണയ നടപടികളും സംബന്ധിച്ച് ആശങ്കകൾ ഉന്നയിച്ച് ഡോക്ടർമാരുടെ സംഘടനകളും രംഗത്ത് എത്തി. ഈ മാസം 24നാണ് പീജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. എൻബിഇഎംഎസിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. വിഷയത്തിൽ ഇടപെടൽ തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 30, ബുധന്‍

  എസ്ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം 6 ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതാപിതാക്കളുടെ വോട്ടര്‍ ഐഡി വിവരങ്ങള്‍ ചേര്‍ക്കണമെന്ന നിബന്ധനയാണു പിന്‍വലിച്ചത്. ഇതേസമയം, രാജ്യത്തിന് വഴി തെറ്റുന്നുവെന്നും എസ്.ഐ.ആറിന് കുറിച്ചുള്ള സംശയങ്ങള്‍ നീക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു. സമര പ്രഖ്യാപനം വൈകുന്നേരത്തോടെ. തുടര്‍സമരങ്ങളും ഇംപീച്ച്മെന്റ് നോട്ടീസും പരിഗണനയിലുണ്ട്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്തു

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഫോം സിക്‌സിലെ അനുബന്ധ ചോദ്യങ്ങള്‍ നീക്കം ചെയ്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. ECINet-ല്‍ നിന്നാണ് അനുബന്ധ ചോദ്യങ്ങള്‍ നീക്കിയത്. എസ്‌ഐആറിലെ ഫോം 6- ല്‍ അപേക്ഷകന്റെ രക്ഷകര്‍ത്താവിന്റെയോ മുത്തച്ഛന്‍ മുത്തശ്ശിയുടെയോ മുന്‍എസ്‌ഐആര്‍ വിവരങ്ങള്‍ തേടുന്നതായിരുന്നു ചോദ്യം. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ അനുബന്ധ ചോദ്യമാണ് നീക്കം ചെയ്തത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ആനാവൂർ കോൺഗ്രസ് ഓഫീസിന് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനായ  ആനാവൂർ സ്വദേശി സുരേഷ് കുമാർ അറസ്റ്റിലായി. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.

Posted inബിസിനസ്സ്

സ്‌കോച്ച് വിസ്‌കിയുടെ വില 15 ശതമാനം കുറഞ്ഞു

ഇന്ത്യ-യു.കെ. സ്വതന്ത്രവ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായതോടെ രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില 15 ശതമാനം വരെ കുറഞ്ഞു. ഡിയാജിയോ, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡുകളുടെ വില കുറച്ചതോടെ ഇന്ത്യന്‍ നിര്‍മിത വിസ്‌കികള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. നിലവില്‍ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറച്ച ഇറക്കുമതിത്തീരുവ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 40 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം വിലക്കുറവ് ദൃശ്യമായിട്ടുണ്ട്. ഹരിയാണയും സ്‌കോച്ച് വിസ്‌കിയുടെ പ്രധാന വിപണികളിലൊന്നാണ്. […]

Posted inടെക്നോളജി

വാട്സ്ആപ്പ് ബിസിനസ് സന്ദേശങ്ങള്‍ക്ക് പണം നല്‍കണം

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോമിലെ സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ പണം നല്‍കേണ്ടിവരും. സൊല്യൂഷന്‍ പ്രൊവൈഡര്‍മാരും നേരിട്ട് സംയോജിപ്പിച്ച ബിസിനസ്സുകളും തങ്ങളുടെ മെസ്സേജിങ് അക്കൗണ്ടുകളില്‍ 2026 സെപ്റ്റംബര്‍ 30-നകം ഒരു പേയ്‌മെന്റ് രീതി ചേര്‍ക്കണമെന്ന് മെറ്റ അറിയിച്ചു. അല്ലാത്ത പക്ഷം 2026 ഒക്ടോബര്‍ 1ന് നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മെറ്റ ഈ സേവന സന്ദേശങ്ങള്‍ നിര്‍ത്തിവയ്ക്കും. പരിമിതമായ എണ്ണം സന്ദേശങ്ങള്‍ സൗജന്യമാവുമെങ്കിലും ഓര്‍ഡര്‍ സ്ഥിരീകരിക്കുക, ഡെലിവറി അപ്ഡേറ്റുകള്‍ അയയ്ക്കുക എന്നീ യൂട്ടിലിറ്റി സന്ദേശങ്ങള്‍ക്ക് 24 […]

Posted inവിനോദം

‘യേഴു കടല്‍ യേഴു മലൈ’ ചിത്രത്തിന്റെ ആദ്യ മൂന്നുമിനിറ്റ്

തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘യേഴു കടല്‍ യേഴു മലൈ’. ഒക്ടോബര്‍ 1ന് റിലീസാകുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ ആദ്യ മൂന്നുമിനിറ്റ് ടൈറ്റില്‍ കാര്‍ഡ് പുറത്തുവിട്ടു. നിവിന്‍ പോളി, സൂരി, അഞ്ജലി എന്നിവരുടെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനുകളാണ് പുറത്തുവന്നത്. ഒരു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന ശൈലിയിലാണ് ടൈറ്റില്‍ കാര്‍ഡിന്റെ അവതരണം. 8000-ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. […]

Posted inവിനോദം

മമ്മൂട്ടിയുടെ ശബ്ദത്തില്‍ ‘പന്തടിക്കാം’ ഡോക്യുമെന്ററി

നടന്‍ മമ്മൂട്ടിയുടെ വോയ്സ് ഓവറില്‍ എത്തുന്ന മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി സീരീസ് ‘പന്തടിക്കാം’ ഒക്ടോബര്‍ 1 മുതല്‍ സീ5ല്‍. 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളിലൂടെ ആദ്യകാല ക്ലബ് ഫുട്‌ബോളില്‍ നിന്ന് സന്തോഷ് ട്രോഫിയുടെ സുവര്‍ണ്ണകാലഘട്ടങ്ങളിലേക്കും പിന്നീട് ഇന്നത്തെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുമുള്ള കേരളത്തിന്റെ വളര്‍ച്ച പറയുന്നു. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ കേരളത്തില്‍ ചെലുത്തിയ സ്വാധീനവും ഫുട്‌ബോളിനോടുള്ള മലയാളികളുടെ ആവേശവും ആരാധകരുടെ ആഘോഷങ്ങളും ഉള്‍പ്പെടെ കേരളത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളാണ് ‘പന്തടിക്കാം’ […]

Posted inഓട്ടോമോട്ടീവ്

ഹയാബൂസയുടെ പുതിയ പ്രത്യേക പതിപ്പ് ഇന്ത്യയില്‍

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഫ്‌ലാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് ടൂറിങ് ബൈക്കായ ഹയാബൂസയുടെ പുതിയ പ്രത്യേക പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 19.90 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. പേള്‍ വിഗോര്‍ ബ്ലൂ നിറത്തില്‍ മാത്രമാണ് ഹയാബൂസ പ്രത്യേക പതിപ്പ് ലഭിക്കുക. പുതിയ ഹയാബൂസയില്‍ എലിയി പവര്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹയാബൂസയുടെ 1340 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍-4 എഞ്ചിനില്‍ മാറ്റമില്ല. സുസുക്കിയുടെ എക്‌സ്‌ഹോസ്റ്റ് സൗണ്ട് ക്വാളിറ്റി ഇവാലുവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി എക്‌സ്‌ഹോസ്റ്റ് ശബ്ദവും വികസിപ്പിച്ചിട്ടുണ്ട്. മോഷന്‍ ട്രാക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, […]