Posted inലേറ്റസ്റ്റ്

ഇടുക്കി മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി

ഇടുക്കി മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെഎംഎ ഷുക്കൂറിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞുവെച്ചു. തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ഉണ്ടായത്. നഗരസഭ കൗൺസിലിൽ അധ്യക്ഷയ്ക്കെതിരെ ലീഗ് കൗൺസിലർ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിച്ച സഫിയ ജബ്ബാർ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം തുടങ്ങിയത്. സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിച്ച ശേഷം മാത്രമേ ജില്ലാ പ്രസിഡന്‍റിനെ പുറത്തുവിടുമെന്ന് അറിയിച്ച് ഒരു വിഭാഗം നേതാക്കളും കൗൺസിലർമാരും […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് സുരക്ഷ മുൻനിർത്തി ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കേരള മോട്ടോർ വാഹന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ഇന്ന് വീണ്ടും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വീണ്ടും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി . പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. എന്നാൽ പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനായേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയവുമായി എസ്എഫ്ഐ

എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയവുമായി എസ്എഫ്ഐ. ആലുവ യുസി കോളേജിൽ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി. എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ്, കൊച്ചി എംഇഎസ് തുടങ്ങി മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ ആണ് വിജയിച്ചത്. കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളിൽ ഏഴ് വർഷത്തിനുശേഷം കെഎസ്‍യു വിജയിച്ചു. തേവര സീക്രട്ട് ഹാർട്ട്, […]

Posted inലേറ്റസ്റ്റ്

ഭീകരവാദ ബന്ധം ആരോപിച്ച് പട്ടാമ്പിയിൽ അസം സ്വദേശി പട്ടാമ്പിയിൽ അറസ്റ്റിൽ

ഭീകരവാദ ബന്ധം ആരോപിച്ച് പട്ടാമ്പിയിൽ അസം സ്വദേശി പട്ടാമ്പിയിൽ അറസ്റ്റിൽ.ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. എൻഐഎ നടത്തിയ പരിശോധനയിലാണ് ഇയാളെ പട്ടാമ്പിയിലെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു അസം സ്വദേശിയായ ഇയാൾ.

Posted inലേറ്റസ്റ്റ്

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഒക്ടോബർ 11ന് ഒരേ വേദിയിലെത്തും

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഒക്ടോബർ 11ന് ഒരേ വേദിയിലെത്തും. പൂനമല്ലി മുതൽ വടപളനി വരെയുള്ള പുതിയ മെട്രോ സർവീസാണ് അന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.ചെന്നൈ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസാണ് പ്രധാനമന്ത്രി അന്ന് ഔദ്യോഗികമായി നാടിന് സമർപ്പിക്കുന്നത്. പൂനമല്ലി മുതൽ വടപളനി വരെയുള്ള പുതിയ റൂട്ടിലാണ് ഈ ഘട്ടത്തിൽ ട്രെയിനുകൾ ഓടിത്തുടങ്ങുക. നഗരത്തിലെ […]

Posted inലേറ്റസ്റ്റ്

പാകിസ്ഥാൻ വ്യോമപാത അടച്ചു

പാകിസ്ഥാൻ വ്യോമപാത അടച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ്കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ ചൈനയുമായി ചര്‍ച്ച ആരംഭിച്ചു. ഇതിന് പുറമേ ഭൂട്ടാന് മുകളിലൂടെയുള്ള വ്യോമപാതയുടെ സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയമാണ് ചൈനീസ് അധികൃതരുമായി നയതന്ത്രതല ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Posted inലേറ്റസ്റ്റ്

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. സംഭവത്തിൽ പ്രതി കീഴൂകര സ്വദേശി ജിത്തു പിടിയിലായി. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് സംഭവം നടന്നത്. ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. പത്തു മിനിറ്റോളം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊലീസ് അസോസിയേഷൻ പുന:സംഘടനയിൽ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പൊലീസ് അസോസിയേഷൻ പുന:സംഘടനയിൽ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ആഭ്യന്തര വകുപ്പിന്റെ പൊലീസ് സംഘടനാ പുന:ക്രമീകരണ ഉത്തരവാണ് റദ്ദാക്കിയത്. കേരളാ പൊലീസ് അസോസിയേഷനുൾപ്പെടെ നൽകിയ ഹർജിയിലാണ് നടപടി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസുകാർക്ക് അവകാശമുണ്ടെന്ന് പറഞ്ഞ കോടതി അത് ഭരണഘടനാ അവകാശമാണ് എന്നും വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിയാണ് പൊലീസ് സംഘടനകളുടെ അംഗീകാരം റദ്ദാക്കലsക്കം നടത്തേണ്ടതെന്നും കോടതി വിലയിരുത്തി. മൂന്ന് പൊലീസ് സംഘടനകളില്‍ ഒന്നിനെ ഇല്ലാതാക്കി രണ്ട് സംഘടനകളായാണ് പൊലീസ് അസോസിയേഷനുകളെ പുന:സംഘടിപ്പിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി കത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ്  പിണറായി വിജയൻ, മുഹമ്മദ്‌ റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാൻ സമർപ്പിച്ച  ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു.