Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമ്പൂർ വനമേഖലയിൽ നിന്നും വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി

നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിൽ നിന്ന് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി. രണ്ടാഴ്ച മുൻപ് മരങ്ങൾ വെട്ടിമാറ്റി ട്രാക്ടറുകളിൽ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. 1980 കളിൽ സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന ഭൂമിയാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മരങ്ങൾ വെട്ടിക്കടത്തിയ സംഘത്തെക്കുറിച്ചും ട്രാക്ടറിനെക്കുറിച്ചും കൃത്യമായ വിവരങ്ങളും സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ചയില്ലെന്ന് പൊലീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷവീഴ്ചയില്ലെന്ന് പൊലിസ്. വി വി ഐ പി എത്തുന്നതിന് മുന്നെ മുഴുവൻ പ്രതിഷേധക്കാരെയും മാറ്റിയിരുന്നു, ഒരു സെക്കൻഡ് പോലും അമിത് ഷായുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ലെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിഷേധക്കാരെ കണ്ടിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി ബി ജെ പി നിയമസഭാ കക്ഷി നേതാവും എം എൽ എയുമായ ബി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീണ്ടും ഭാരത് ജോഡോ പദയാത്രയുമായി കോൺഗ്രസ്

കർണാടകടത്തിൽ ഭാരത് ജോഡോ -2 പദയാത്ര നടത്താൻ കോൺഗ്രസ്. 2023ൽ കോൺഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് സെപ്റ്റംബർ 30ന് തുടക്കമാകും. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും തട്ടകമായ ശിവമോഗ ജില്ലയിലെ ശിഖാരിപുര മണ്ഡലത്തിൽ പദയാത്രയ്ക്ക് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 2022ൽ നടന്ന ഭാരത് ജോഡോ യാത്രയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് സമാന നീക്കം കർണാടകത്തിൽ സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും

മുഖ്യമന്ത്രി വി ഡി സതീശനെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട  കേസിൽ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 29, ചൊവ്വ

രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോടും റിസര്‍വ് ബാങ്കിനോടും വിശദീകരണം തേടി. നിയമപരമായ അടിസ്ഥാനം എന്താണ്? ആര്‍ക്കാണ് വരുമാനം ലഭിക്കുക? എങ്ങനെയാണ് വിതരണം ചെയ്യുക?- സുപ്രീംകോടതി ആരാഞ്ഞു. അതേസമയം തീരുമാനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ക്ഷാമം. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ പണമുണ്ടെങ്കില്‍ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാര്‍ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതെന്ന് കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്.   പഞ്ചാബ് ലൗലി സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ […]

Posted inബിസിനസ്സ്

നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടം

ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്സ് 1124 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിലവില്‍ സെന്‍സെക്സ് ആറുമാസത്തെ താഴ്ന്ന നിലയിലാണ്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. വിപണി ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഒന്നടങ്കം വിപണി മൂല്യം 474.47 ലക്ഷം കോടിയായാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ […]

Posted inടെക്നോളജി

‘ജിയോഷീല്‍ഡ്’ അവതരിപ്പിച്ച് ജിയോ

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സുരക്ഷാ സേവനമായ ‘ജിയോഷീല്‍ഡ്’ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. ലൊക്കേഷന്‍ ട്രാക്കിംഗ്, എസ്.ഒ.എസ് അലര്‍ട്ടുകള്‍, പാരന്റല്‍ കണ്‍ട്രോളുകള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 1,000 രൂപ എന്റോള്‍മെന്റ് ഫീസിലാണ് ജിയോഷീല്‍ഡ് ലഭ്യമാകുന്നത്. പ്രതിമാസം ശരാശരി 83 രൂപയാകും. ജിയോയുടെ പത്താം വാര്‍ഷിക ഓഫറിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 മുതല്‍ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഫോണില്‍ […]

Posted inവിനോദം

‘സിറ്റി ഓഫ് ഗോള്‍ഡ്’ ചിത്രത്തിന്റെ ഗ്ലിംപ്‌സ്

വിക്രം പ്രഭുവിനെ നായകനാക്കി നവാഗതനായ സിദ്ധാര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സിറ്റി ഓഫ് ഗോള്‍ഡ്’ ചിത്രത്തിന്റെ തെലുങ്ക് ഗ്ലിംപ്‌സ് പുറത്തുവിട്ടു. ശിവാത്മിക രാജശേഖര്‍ ആണ് നായിക. നിര്‍മ്മാതാക്കളായ റോമിയോ പിക്‌ചേഴ്‌സ് ഉടമ രാഹുലും അമല ഷാജിയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമാണ് ഗ്ലിംപ്‌സും പുറത്ത് വിട്ടിരിക്കുന്നത്. അളഗം പെരുമാള്‍, ജാഫര്‍ ഇടുക്കി, ജി എം സുന്ദര്‍, വസുന്ധര, സുനില്‍ സുഗത, ജയകുമാര്‍, മൗറിഷ് ദാസ്, ബാല ഹാസന്‍, ലിസി ആന്റണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ […]

Posted inവിനോദം

‘പ്യൂപ്പ’ ചിത്രത്തിലെ മൂന്നാമത്തെ ഗാനമെത്തി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് ടോണി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ‘പ്യൂപ്പ’ യിലെ മൂന്നാമത്തെ ഗാനവും പുറത്തെത്തി. ജീവേഷ് വര്‍ഗീസും ദീപയുമാണ് അഭിനേതാക്കള്‍. ജോ പോള്‍ രചിച്ച് രഘുപതി പൈ ഈണമിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഹിന്ദിയിലാണ്. മന്‍ മേം, ബാഗിച, മത് ഹോഷ് എന്നിവയാണ് ഗാനങ്ങള്‍. മൂന്നു ഗാനങ്ങളില്‍ ഒന്ന് വാരാണസിയുടെ രാത്രിക്കാഴ്ചകളിലൂടെയുള്ളത്. മറ്റൊന്ന് പ്രണയഗാനം. ഇന്‍സെസ്റ്റ് സ്വഭാവത്തിലുള്ള മൂന്നാമത്തെ ഗാനമാണ് ‘മന്‍ മേം’. ആലാപനം – ശിവാനി ഭഗത്. ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി […]