വിജയ് സേതുപതി നായകനായ പാന്‍-ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ്-33 ടെംപിള്‍ റോഡി’ലെ സറീന വഹാബ് കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് അവതരിപ്പിക്കുന്നത്. സംയുക്തയാണ് നായിക. ജീവിതം അവസാനിപ്പിക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതും വിശപ്പ് സഹിക്കാനാവാതെ ഭിക്ഷ യാചിക്കേണ്ടിവന്നതുമെല്ലാം സുബൈദ ഓര്‍ത്തെടുക്കുന്നതാണ് ഗ്ലിംപ്സിലുള്ളത്. തബു, കന്നഡ താരം ദുനിയ വിജയ് കുമാര്‍, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും താരനിരയിലുണ്ട്. രചന, സംവിധാനം – പുരി ജഗനാഥ്, നിര്‍മാതാക്കള്‍ […]
റെനോ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ്
റെനോ ഇന്ത്യയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ആര്‍ജിഇപി പ്ലാറ്റ്ഫോമിലേക്കുള്ള ചുവടുവയ്പാണ് പുതിയ മോഡല്‍. 1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ടിസിഇ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 99 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 21 കിലോമീറ്ററാണ് മൈലേജ്. പുതുക്കിയ സസ്പെന്‍ഷന്‍ ട്യൂണിങ്, ആന്റി ടോള്‍ ബാറുകള്‍, പുതിയ തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ടെക്നോ, ഇമോഷന്‍, […]
മിസ്റ്റി
സമാനമായ സാഹചര്യങ്ങളില്‍ നടന്ന ചില ദുരൂഹമരണങ്ങളുടെ അന്വേഷണം കേരള പോലീസിനെ കൊണ്ടുചെന്നെത്തിക്കുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് പോലീസ് മനഃപൂര്‍വ്വം രേഖപ്പെടുത്താതെപോയ ആ ക്രൂരതയിലേക്കാണ്. 30 വര്‍ഷങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തില്‍ ഒരു ജനസമൂഹം നേരിടേണ്ടിവന്ന ഭരണകൂടഭീകരതയിലേക്ക്… ആ കൊലപാതകങ്ങളുടെ ചുരുളുകള്‍ ആണ്ടുകിടക്കുന്നത് അവിടെയാണ്… അങ്ങ് വയനാട്ടില്‍… പ്രശസ്ത ഫോട്ടോഗ്രാഫര്‍ മോഹനചന്ദ്രന്റെ ഓര്‍മ്മക്കുറിപ്പുകളിലൂടെ വയനാടന്‍ കഥ പറഞ്ഞുപോകുന്ന മനോഹരമായ ഒരു മിസ്റ്ററി ത്രില്ലര്‍. ‘മിസ്റ്റി’. മൂന്നാം പതിപ്പ്. ശ്രീനി ഇളയൂര്‍. ഡിസി ബുക്‌സ്. വില 237 രൂപ.
നല്ല വെയിലുണ്ട്, ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞു തന്നെ!
കേരളം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും ശക്തമായ വെയില്‍ ലഭിക്കുന്നുണ്ടെങ്കിലും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവില്‍ കുറവു തന്നെ. സൂര്യപ്രകാശം കിട്ടുന്ന സമയം, ശരീരത്തില്‍ പതിക്കുന്ന അളവ്, ചര്‍മത്തിന്റെ നിറം, പ്രായം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നു. ചര്‍മത്തില്‍ ആവശ്യമായ യുവിബി കിരണങ്ങള്‍ എത്തുന്നതാണ് പ്രധാനപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങി നേരെ വാഹനത്തില്‍ കയറി ഓഫീസിലെത്തുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്നവരില്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സമയം കുറയും. അള്‍ട്രാവൈലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മത്തെ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 28, തിങ്കള്‍
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പു ശേഖരണം തുടങ്ങി. പൊതുജനങ്ങളുടെ അടക്കം ഒപ്പ് ശേഖരിക്കും. രാഷ്ട്രപതിക്ക് ഭീമഹര്‍ജി നല്‍കാനാണ് തീരുമാനം. അതിനിടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ഡല്‍ഹി പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും ചേര്‍ത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ജന്തര്‍മന്തറിലടക്കം നടക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ഏകോപനത്തിനായാണ് സമിതി രൂപീകരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ […]
രാത്രി വാർത്തകൾ
ഡല്‍ഹിയിൽ റോഡ് പരിശോധനക്കെത്തിയ മന്ത്രി യുവാവിന്‍റെ മുഖത്തടിച്ചു. തിലക് നഗറിൽ റോഡ് പരിശോധനക്ക് എത്തിയ മന്ത്രി പര്‍വേഷ് വര്‍മ്മയാണ് മൊബൈലിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ യുവാവിന്‍റെ മുഖത്ത് അടിക്കുകയും ഫോൺ പിടിച്ച് വാങ്ങുകയും ചെയ്തത്. റോഡിന്‍റെ ഉപരിതലം പൊളിഞ്ഞുവീഴുന്നത് യുവാവ് ചൂണ്ടി കാണിച്ചതിനാണ് മന്ത്രി യുവാവിനെ മർദിച്ചതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇടത് – വലത് മുന്നണികൾ തമ്മിലുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണത്തിന് അരങ്ങൊരുങ്ങി. സംസ്ഥാനത്തെ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 27, ഞായര്‍
ലോകായുക്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തത് വിവാദമായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ സംവിധാനത്തെ മന്ത്രിയുടെ വരുതിയിലാക്കാനുള്ള ശ്രമം ഭരണഘടനാ ലംഘനമാണെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ ഭരണനിര്‍വ്വഹണത്തിനുള്ള തടസങ്ങള്‍ നീക്കാന്‍ യോഗം വേണമെന്നു ലോകായുക്ത ആവശ്യപ്പെട്ടതിനുസരിച്ചാണ് യോഗം നടന്നതെന്നും രമേശ് ചെന്നിത്തല. വി എസിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും കാലത്തു ഇത്തരം യോഗം ചേര്‍ന്നിരുന്നുവെന്നും ലോകായുക്തയുടെ അധികാരം കുറച്ചത് പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. വിവാദങ്ങള്‍ക്കും കമ്മീഷണര്‍മാരുടെ വിയോജിപ്പുകള്‍ക്കുമിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]
രാത്രി വാർത്തകൾ
ശബരിമല കുത്തക ലേലത്തിന്‍റെ വിവരം ചോർന്നു. 110 കടയിലേക്കും ടെൻഡറില്‍ പങ്കെടുത്തവരുടെ പേരുകളും ടെൻഡർ വിവരങ്ങളുമാണ് ചോർന്നത്. സംഭവത്തില്‍ ദേവസ്വം വിജിലൻസിന്‍റെ അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡറില്‍ സുതാര്യത കൊണ്ടുവരാൻ ആദ്യമായി ഇ ലേലം നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് വിവരങ്ങള്‍ ചോർന്നത്. പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ ആശങ്ക വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. എന്താണ് ആശങ്ക എന്ന് ആരും വ്യക്തമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജനവാസ മേഖല ഉൾപ്പെടുത്തേണ്ട എന്നാണ് സർക്കാരിന്റെ നിലപാട്. […]
വിദേശനാണ്യ ശേഖരത്തില്‍ 14.9 ബില്യണ്‍ ഡോളറിന്റെ കുറവ്
രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ 14.9 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം വിദേശനാണ്യ ശേഖരം 765.9 ബില്യണ്‍ ഡോളറായി. 2024 നവംബറിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. സെപ്റ്റംബര്‍ അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 785.7 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ജൂണ്‍ 26-ന് അവസാനിച്ച വാരത്തില്‍ വിദേശനാണ്യ ശേഖരം 666.9 ബില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. ഇതിനുശേഷം നടന്ന ശക്തമായ തിരിച്ചുവരവിനു […]
സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കയറി എഐ ഏജന്റുകള്‍
യുഎസ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും കടന്നു കയറി ഓപ്പണ്‍എഐയുടെ എഐ ഏജന്റുകള്‍. സെന്‍സസ് ബ്യൂറോ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ എന്നിവയുടേത് ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകളില്‍ എഐ ഏജന്റുകള്‍ പ്രവേശിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഓപ്പണ്‍എഐ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പൊതുവായി ലഭ്യമായ വിവരങ്ങള്‍ എഐ മോഡലുകള്‍ ആക്സസ് ചെയ്തവെന്നാണ് കമ്പനി പറയുന്നത്. SEC.gov, Investor.gov, Census.gov- എന്നിവയില്‍ നിന്നുള്ള ഡേറ്റയാണ് എഐ ഏജന്റുകള്‍ക്ക് ലഭ്യമായത്. പരിശീലനത്തിനിടയിലും വിലയിരുത്തലിലുമാണ് ഈ വെബ്‌സൈറ്റുകളില്‍ നിന്ന് എഐ മോഡലുകള്‍ പൊതുവായി ലഭ്യമായ വിവരങ്ങള്‍ […]
