Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷൻ

മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരിച്ചു. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിൽ മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകുമെന്നും, സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്സൺ അധികൃതർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തും

മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്‍റും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൂടിക്കാഴ്ച നടത്തും. അരവണ പ്ലാന്‍റ് നവീകരണം എപ്പോള്‍ തീ‍ർക്കാനാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ കെ ജയകുമാർ വിശദീകരിക്കും. ഇന്നലെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കെ മുരളീധരനെയും ജയകുമാറിനെയും പ്രത്യേകം കണ്ടിരുന്നു. ശബരിമലയിലെ പ്രതിസന്ധി ഉണ്ടാക്കുന്നത് ബോർഡ് ആണെന്ന് കുറ്റപ്പെടുത്തുന്ന ദേവസ്വംമന്ത്രി മണ്ഡലകാലം നടത്താൻ ബദല്‍ സംവിധാനം ഏർപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നില്ല. ദേവസ്വം ബോർഡില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കുമെന്ന […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 24, വ്യാഴം

  ശബരിമല ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം ആറന്മുളയിലുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. ഇക്കാര്യത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം നല്‍കി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പരിശോധന തുടരുമെന്നുമാണ് വിവരം. തമിഴ്നാട്ടിലെ ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായി എന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വിവരം. മാസപ്പടി ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയുമടക്കം നിരവധി പ്രമുഖരുടെ […]

Posted inബിസിനസ്സ്

അംബാനിയെ മറികടന്ന് സമ്പന്ന പട്ടം സ്വന്തമാക്കി അദാനി

2026ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് അദാനി, 8.63 ലക്ഷം കോടി രൂപയുള്ള മുകേഷ് അംബാനിയെ മറികടന്നത്. ആര്‍സെലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 3.39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി. 3.03 ലക്ഷം കോടി രൂപ ആസ്തിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് നാലാം […]

Posted inടെക്നോളജി

സ്വന്തം മുഖം വിറ്റ് പണം സമ്പാദിച്ച് ചൈനക്കാര്‍

സ്വന്തം മുഖത്തിന്റെ ഡിജിറ്റല്‍ അവകാശം എ.ഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ഷോര്‍ട്ട് ഡ്രാമകള്‍, പരസ്യങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവക്കായി ലൈസന്‍സ് ചെയ്ത് പണം സമ്പാദിച്ച് ചൈനയിലെ സാധാരണക്കാര്‍. ഫേസ് ലൈസന്‍സിങ് പ്ലാറ്റ്‌ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ഉപയോക്താക്കള്‍ക്ക് സ്വന്തം ഡിജിറ്റല്‍ ആക്ടര്‍ പ്രൊഫൈല്‍ തയാറാക്കാം. തുടര്‍ന്ന് എ.ഐ ഉപയോഗിച്ച് ഉള്ളടക്കം നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഈ പ്രൊഫൈലുകളില്‍നിന്ന് ആവശ്യമായ മുഖം തിരഞ്ഞെടുക്കാം. അതേസമയം, ഓരോ മുഖത്തിനും വരുമാനം ഒരുപോലെയല്ല. ഏഴ് യു.എസ് ഡോളര്‍ മുതല്‍ 15,000 യു.എസ് […]

Posted inവിനോദം

‘യേഴു കടല്‍ യേഴു മലൈ’ ചിത്രത്തിന്റെ ട്രെയിലര്‍

തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടല്‍ യേഴു മലൈ’യുടെ ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 1ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്. ത്രില്ലും മിസ്റ്ററിയും നിറച്ചാണ് ട്രെയ്ലര്‍ മുന്നോട്ട് […]

Posted inവിനോദം

‘പ്രേമലു’വിന്റെ റീമേക്ക് ‘പ്രേം കീടാണു’ ട്രെയിലര്‍

വീര്‍ പഹാരിയ, അപര്‍ശക്തി ഖുറാന, നവാഗതയായ ആഫിയ സയിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേം കീടാണു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയവും ആശയക്കുഴപ്പങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. 2024ല്‍ പുറത്തിറങ്ങിയ മലയാളം റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’വിന്റെ റീമേക്കാണിത്. എന്നാല്‍ ‘പ്രേമലു’വില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എത്തുന്നത്. മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്ന് വീര്‍ പഹാരിയ നേരത്തെ അവകാശപ്പെട്ടിരുന്നു. അപൂര്‍വ് സിങ് കാര്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകേഷ് […]

Posted inഓട്ടോമോട്ടീവ്

ബിഇ6 സ്‌പോര്‍ടെക് സീരീസ് അവതരിപ്പിച്ച് മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവി ബിഇ6ന്റെ പുതിയ മോഡല്‍ ബിഇ6 സ്‌പോര്‍ടെക് സീരീസ് അവതരിപ്പിച്ചു. ബിഇ6ന്റെ സ്‌പോര്‍ട്ടി സ്വഭാവവും നൂതന ടെക്‌നോളജിയും കൂട്ടിച്ചേര്‍ത്താണ് പുതിയ സ്‌പോര്‍ടെക് സീരീസ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ലോഞ്ച് എഡിഷന്‍, പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഫോര്‍മുല ഇ ഫ്രീഡം എഡിഷന്‍ എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചു. പുതിയ സ്‌പോര്‍ടെക് സീരീസ് 12 വ്യത്യസ്ത നിറങ്ങളില്‍ ലഭിക്കും. ഇതില്‍ നാല് പുതിയ നിറങ്ങളാണ് റോസ് ഇംപള്‍സോ, റൂബി വെല്‍വെറ്റ്, ഗ്രാഫൈറ്റ് സ്റ്റോം, […]

Posted inപുസ്തകങ്ങൾ

കൊച്ചുതങ്കയുടെ രക്തം

വര്‍ഷങ്ങള്‍ പഴക്കമുള്ള മഠത്തിലെ കാവില്‍ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോള്‍ മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു.അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്ഠയിളക്കിയപ്പോള്‍ അതിനുള്ളില്‍നിന്ന് 90 വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കല്‍മുഖവും ബാക്കി പകുതി പ്രേതമുഖവുമായി നില്‍ക്കുന്ന ആ ശില്പത്തിന് പറയാനുള്ളതെന്താണ്? 90 വര്‍ഷം പിന്നില്‍ നടന്ന എന്നാല്‍ ഇന്നും മാറാത്ത രാഷ്ട്രീയ സാമുഹിക അന്തരീക്ഷത്തില്‍ കാറ്റായി. മഴയായി അവള്‍ ആ കഥ പറയുകയാണ്. ‘കൊച്ചുതങ്കയുടെ രക്തം’. രാഹുല്‍ ആര്‍ പിള്ള. ഡിസി ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

സവാള നീര് മുടികൊഴിച്ചില്‍ തടയുമോ?

മുടികൊഴിച്ചില്‍ തടയുന്നിനും മുടി വളരുന്നതിനും സവാള നീര് സ്‌കാല്‍പ്പില്‍ പുരട്ടിയാല്‍ മതിയെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോഗ്യവിദഗ്ധര്‍. പോഷകക്കുറവു മുതല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പാരമ്പര്യം, മാനസിക സമ്മര്‍ദം തുടങ്ങിയ പല കാരണങ്ങള്‍ മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. അത് കണ്ടെത്തുകയാണ് പ്രധാനം. സവാളയില്‍ വിവിധ സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയില്‍ പ്രധാനപ്പെട്ട പ്രോട്ടീനാണ് കെരാറ്റിന്‍, അതില്‍ സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകള്‍ ഉണ്ട്. ഇതിന്റെ പേരിലാണ് സവാള മുടിക്ക് ഗുണകരമാണെന്ന് പറയുന്നത്. വളരെ സെന്‍സിറ്റീവ് […]