സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. പൊലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളെ തല്ലണമെന്നും നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാർശം. പന്തളത്തെ സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു പരാമർശം. `പൊലീസുകാർക്ക് കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ തല്ലണം. നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്ത്. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം’- ഇതായിരുന്നു പ്രസംഗത്തിനിടെ ഉദയഭാനു നടത്തിയ പരമാർശം.
രാത്രി വാർത്തകൾ
മൃഗശാല മാറ്റത്തിൽ ഉറച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് […]
ഐസിഐസിഐ പ്രൂഡന്‍ഷ്യലിന് 68.96 ശതമാനം വളര്‍ച്ച
നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ പാദത്തില്‍ കേരളത്തില്‍ 68.96 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 8,30,274 പേര്‍ക്കാണ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയിട്ടുള്ളത്. ലിങ്ക്ഡ്, നോണ്‍ ലിങ്ക്ഡ് സമ്പാദ്യ പദ്ധതികള്‍, വാര്‍ഷിക വരുമാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള കേരളത്തിലെ സേവിങ് ബിസിനസിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 12,922 കോടി രൂപയാണ്. ഏഴു വര്‍ഷത്തിനിടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആകെ 2,773 കോടി രൂപയുടെ […]
സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ക്ക് ഇനി ബിഐഎസ് നിര്‍ബന്ധം
സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ, ഇന്ത്യയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുന്‍പ് കമ്പനികള്‍ നിയന്ത്രണപരമായ അനുമതി നേടേണ്ടതുണ്ട്. പുതിയ മാനദണ്ഡപ്രകാരം ഗ്ലാസിന്റെ കനം പ്രഖ്യാപിച്ചിരിക്കുന്ന കനത്തില്‍ നിന്ന് 10 ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസപ്പെടാന്‍ പാടില്ല. സാധാരണ ഗ്ലാസ് സ്‌ക്രീന്‍ പ്രൊട്ടക്ടറുകളില്‍ പ്രകാശത്തിന്റെ പ്രവേശനം 89 ശതമാനത്തിന് മുകളിലായിരിക്കണം. പ്രൈവസി ഫിലിം ഉപയോഗിക്കുന്നവയില്‍ ഇത് കുറഞ്ഞത് 59 ശതമാനമായിരിക്കണം. 300 മൈക്രോമീറ്ററിന് മുകളിലുള്ള പിന്‍ഹോളുകള്‍, […]
വിജയ് സേതുപതി ചിത്രം ‘ബത്ത’യിലെ ഗാനം
വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബത്ത’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കെ കെ നഗര്‍ ഗാന ജീവ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. സായ് അഭ്യങ്കര്‍, വംഗല്‍ പുള്ള വിക്കി, തമിഴ് ആധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. അച്ഛന്‍- മകള്‍ ബന്ധം പറയുന്നതാണ് ഗാനമെന്നാണ് സൂചന. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകന്‍ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം […]
നയന്‍താര, കവിന്‍ ചിത്രം ‘ഹായ്’ സീ ഫൈവില്‍
നയന്‍താര നായികയായെത്തിയ പുതിയ ചിത്രമാണ് ‘ഹായ്’. കവിന്‍ ആണ് ചിത്രത്തില്‍ നായകനായെത്തിയത്. സെപ്റ്റംബര്‍ 25 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. സീ ഫൈവ് തമിഴിലൂടെ ചിത്രം കാണാനാകും. റൊമാന്റിക് ചിത്രമായാണ് ‘ഹായ്’ ഒരുക്കിയിരിക്കുന്നത്. ഭാഗ്യരാജ്, പ്രഭു, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിഷ്ണു എടവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ജെന്‍ മാര്‍ട്ടിനാണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏകദേശം 15 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹബന്ധത്തില്‍ […]
ആതര്‍ കൊണാര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു
ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ പുതിയ മോഡലുമായി ആതര്‍ എനര്‍ജി. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ആതര്‍ കൊണാര്‍ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. കൊണാര്‍ക്കിനൊപ്പം ദൈനംദിന ഉപയോഗം ലക്ഷ്യമിട്ട് വികസിപ്പിച്ച പുതിയ ഇഎല്‍ പ്ലാറ്റ്ഫോമും കമ്പനി അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 161 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന മോഡലാണ് കൊണാര്‍ക്ക് എസ് 161. ഓട്ടോ ഹോള്‍ഡ്, പാര്‍ക്ക് അസിസ്റ്റ്, മാജിക് കീ തുടങ്ങിയ നിരവധി സവിശേഷതകളും സ്‌കൂട്ടറിലുണ്ട്. നിലവില്‍ എസ്, ഇസഡ് വേരിയന്റുകളിലാണ് ആതര്‍ കൊണാര്‍ക്ക് എത്തുന്നത്. എസ് സീരീസിലെ […]
വിനയപൂര്‍വം വിജയരാജമല്ലിക
സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതില്‍ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെന്‍ഡര്‍ എന്ന് കോള്‍മയിര്‍ കൊള്ളുന്നവര്‍ക്ക് എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ മല്ലിക എത്തുമ്പോള്‍ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല. ജെന്‍ഡര്‍ തുറന്നുപറയാന്‍ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങള്‍ക്കുള്ള പ്രചോദനമാണ്. മല്ലികയുടെ ചിരിയില്‍ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരില്‍ ഇപ്പോള്‍ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെ കൂടുതല്‍ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനിയും പ്രതീക്ഷയുടെ വരമ്പില്‍ തന്റെ കാലടികള്‍ ചേര്‍ത്തുവെച്ച് നടക്കുന്നു. ‘വിനയപൂര്‍വം വിജയരാജമല്ലിക’. […]
യമുനാതീരത്തെ പച്ചക്കറികള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും
ഡല്‍ഹിയിലെ യമുനാ നദീതടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ച് പഠനം. ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഉപഭോക്താക്കളില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനം കണ്ടെത്തിയത്. ‘എനര്‍ജി നെക്‌സസ്’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികളാണ് അപകടകാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. യമുനാ നദിയിലെ മലിനീകരണത്തിന്റെ ഏകദേശം 70-80 […]
ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. പത്ത് മാസത്തിനിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. അതേസമയം ഭിന്നതയെന്ന വാർത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. എസ്ഐആർ അടക്കം എല്ലാ കാര്യങ്ങളിലും തീരുമാനങ്ങൾ ഒറ്റക്കെട്ടായി എടുത്തതാണ്, തീരുമാനങ്ങളെടുക്കുന്നതിന് മുൻപ് വിയോജിപ്പുകളും […]
