Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്. ‎ ‎മാസപ്പടി കേസിൽ എസ്ഐടി രൂപീകരിച്ച ഉത്തരവിൽ നിയമപ്രശ്നമുണ്ടെന്ന് ബി ജെ പി നേതാവ് ഷോൺ ജോർജ്. ഇഡി കത്ത് കൊടുത്തത് ഡിജിപിക്കാണ്, എന്നാൽ അന്വേഷണത്തിന് നിർദേശം നൽകാൻ ആഭ്യന്തര മന്ത്രിക്ക് കഴിയില്ല. ആഭ്യന്തര മന്ത്രി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയില്‍ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്

ശബരിമലയില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്, തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. ദേവസ്വം രജിസ്റ്ററിൽ സ്വർണ്ണകിരീടത്തിന്‍റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് മുക്കുപണ്ടമാണോ എന്നായിരുന്നു സംശയം. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്

സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉൾപ്പെടെ യുഡിഎഫ്, എൽഡിഎഫ് നേതാക്കളുടെ പേരുകൾ ഇതിലുണ്ട്. നേരത്തെ തന്നെ ശശിധരൻ കർത്തയുടെ ഡയറിയ്ക്കകത്ത് രാഷ്ട്രീയഭേദമന്യേ നേതാക്കൾക്ക് പണം നൽകിയതിന്റെ രേഖകളുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.പണം നൽകിയ ആളുകളുടെ പേരും എത്ര പണം എന്ന് നൽകിയെന്നുമാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘം രൂപീകരിച്ചു

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ സർക്കാർ മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും. ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവർ ഉൾപ്പെടുന്നത് ആണ് സംഘം. സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ‌ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശുപാർശ ചെയ്തേക്കും. മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലായിരുന്നു യൂണിയൻ പിരിച്ചുവിട്ടിരുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എം എൽ എ ജ്യോതികുമാർ ചാമക്കാലക്കെതിരെ കെ ബി ഗണേഷ് കുമാർ

എം എൽ എ ജ്യോതികുമാർ ചാമക്കാലക്കെതിരെ കെ ബി ഗണേഷ് കുമാർ. പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സഞ്ജു പി സാമിനെ ആക്രമിച്ച ഗുണ്ടകളെ പത്തനാപുരം എം എൽ എ സംരക്ഷിക്കുകയാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ പത്തനാപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് നീക്കമെന്നും, കുറ്റക്കാരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പത്തനാപുരത്ത് ഗുണ്ടാവിളയാട്ടം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോളർ തിരികെ വേണമെന്ന് ആവശ്യവുമായി ആന്റോ അഗസ്റ്റിൻ

റിപ്പോർ‌ട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നല്കി. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. ഇഡി/ ഇൻകം ചാക്സ് ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട്‌ നൽകി. ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജി സുധാകരനെ നിയമക്കുരുക്കിലാക്കാൻ സിപിഎം

ജി സുധാകരന്‍റെ പ്രസ്താവനകള്‍ക്കെതിരെ തുടര്‍ച്ചയായി മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ജില്ലയിലെ സിപിഎമ്മില്‍ സജി ചെറിയാനൊപ്പം നില്‍ക്കുന്ന യുവനേതാക്കൾ. ലഹരിക്കേസില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ഷാനവാസാണ് ഏറ്റവും ഒടുവില്‍ സുധാകരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി സുധാകരൻ സിപിഎം നേതാക്കൾക്കെതിരെ നിരന്തരം വിമർശനം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം

ഇന്ത്യ സഖ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞകാലങ്ങളിൽ കൈക്കൊണ്ട തീരുമാനങ്ങൾ സുപ്രീംകോടതി അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കും എം എ ബേബിക്കും മമത ബാനർജിക്കും പിന്നാലെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം സി ഇ സി ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ ബ്രജേഷ് സിംഗ് അറ്റോർണി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 24, വ്യാഴം

എസ്ഐആര്‍ ഉള്‍പെടെ നിര്‍ണായക വിഷയങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നിലപാടുകളില്‍ വിയോജിപ്പു രേഖപ്പെടുത്തി സഹകമ്മീഷണര്‍മാര്‍. സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരാണു വിയോജിപ്പു പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ 14 വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കുന്നതിനുള്ള 2023-ലെ നിയമത്തെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തില്‍ സുപ്രീംകോടതിയില്‍ ഭിന്നവിധി. സെലക്ഷന്‍ പാനലില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    ഇന്ത്യയിലെ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരും.     സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച നിർണായക യോഗം നാളെ നടക്കും. ഒക്ടോബർ മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളും ദീർഘകാല കരാറുകളും യോഗത്തിൽ ചർച്ചയാകും.   […]