ഫാന്റസിയും തമാശയും ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി ഫഹദ് ഫാസില്‍ ചിത്രം ‘ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എസ് എസ് രാജമൗലി ആണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ട്രെയ്ലറില്‍ അവതരണവുമായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഫാന്റസി എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രം ഒക്ടോബര്‍ 2ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. ഫാന്റസി ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രമായ ഡോണ്ട് ട്രബിള്‍ ദ് ട്രബിളില്‍ തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ […]
ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു. 1.35 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 5000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 3.0 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനം ചാര്‍ജ് ആകാന്‍ 40 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്. മുഴുവന്‍ ചാര്‍ജ് ആകാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണ്ടി വരും. ക്യൂസി1നെ അപേക്ഷിച്ച് വേഗത്തില്‍ […]
സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു.കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കവേ ആണ് വേര്‍പാട്. മേൽവിലാസം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍റ് സൌണ്ട് ഷോയുടെ ശിൽപിയാണ് അദ്ദേഹം. 50 വര്‍ഷത്തോളമായി സൂര്യ മേളയുടെ അമരക്കാരൻ. ലിംക ബുക്ക് ഓഫ്‍ റെക്കോര്‍ഡ്സിലെത്തിയ സാംസ്കാരികോത്സവമാണ് സൂര്യ ഫെസ്റ്റിവൽ. വിശ്വപ്രതിഭകള്‍ക്കായി സൂര്യ കൃഷ്ണമൂര്‍ത്തി […]
കഥയഴക്
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വിവിധ ഭാരതീയ ഭാഷകളില്‍ രചിക്കപ്പെട്ട 20 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇന്ത്യന്‍ ചെറുകഥയുടെ ശക്തിയും സൗന്ദര്യവും സ്വീകാര്യതയും ഭാവുകത്വത്തിലെ തലമുറ മാറ്റവും അനുഭവ വേദ്യമാക്കുന്നതാണ് ഇതിലെ കഥകള്‍. വിവിധ ഭാഷകളിലെ വരിഷ്ഠ കഥാകൃത്തുക്കളുടെയും ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ച എഴുത്തുകാരുടെയും രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണതകളും വ്യാകുലതകളും പ്രതി പാദിക്കുന്നതോടൊപ്പം നാടിന്റെ സാമൂഹ്യ സാംസ്‌കാരിക പരിസരങ്ങളും വര്‍ത്തമാനകാല ജീവിത യാഥാര്‍ഥ്യങ്ങളും കൂടി അടയാളപ്പെടുത്തുന്നതാണ് ഇതിലെ കഥകള്‍. ‘കഥയഴക്’. പരിഭാഷ – ഡോ. ഒ. […]
സ്ഥിരമായി പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നത് നല്ലതല്ല
പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോട്ടീന്‍ അത്യാവശ്യമാണെങ്കിലും സ്ഥിരമായി പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീന്‍ ബാര്‍ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിനെ നിയന്ത്രിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണികിട്ടാം. പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കാത്തതിനാല്‍ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇതില്‍ അടങ്ങിയിരിക്കുന്ന സോര്‍ബിട്ടോള്‍ പോലുള്ള ഘടകങ്ങള്‍ വയറുവീര്‍ക്കലിനും വയറ്റില്‍ അമിതമായ ഗ്യാസിനും കാരണമാകും. മാത്രമല്ല, പ്രോട്ടീന്‍ ബാറുകളില്‍ അഡഡ് ഷുഗര്‍ ചേര്‍ത്താണ് വിപണിയില്‍ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാനും കാരണമായേക്കാം. […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 23, ബുധന്‍
മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ യാത്രാ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്‍. അടിയന്തര സാഹചര്യത്തിലായിരുന്നു യാത്രയെന്നും സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപപോലും സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുമ്പുംകേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയില്‍ വിമാന യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കരുതി ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇനിയും ഇത്തരത്തില്‍ വിമാനയാത്ര […]
അദാനി കമ്പനികള്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് സെബി
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികള്‍ക്കെതിരെ ആരംഭിച്ച നിയമനടപടികള്‍ സെബി അവസാനിപ്പിച്ചു. കമ്പനികളില്‍നിന്ന് സംയുക്തമായി 1.5 കോടി രൂപ ഒത്തുതീര്‍പ്പ് തുകയായി ഈടാക്കിയാണ് നടപടികള്‍ തീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പിലായ പ്രധാന കമ്പനികളും അടച്ച തുകയും ഇപ്രകാരമാണ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്: 76.05 ലക്ഷം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്: 45.50 ലക്ഷം, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്: 9.75 ലക്ഷം, എഡബ്ല്യുഎല്‍ അഗ്രി ബിസിനസ്സ് (പഴയ അദാനി വില്‍മാര്‍): 9.75 […]
ജിപിടി-6 സീരീസില്‍ നിന്ന് രണ്ട് എഐ മോഡലുകള്‍ കൂടി
ജിപിടി-6 സീരീസ് വികസിപ്പിച്ച് പുതിയ രണ്ട് നിര്‍മിത ബുദ്ധി മോഡലുകള്‍ (ജിപിടി-6 സോള്‍, ജിപിടി-6 ലൂണ) കൂടി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പണ്‍ എഐ. തങ്ങളുടെ മുന്‍ മോഡലുകളുടെ പ്രൊമോഷണല്‍ നിരക്കിന്റെ പകുതി തുകയിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ അസ്ട്രയുടെ ചില പ്രധാന ശേഷികള്‍ ഈ കുറഞ്ഞ ചെലവിലുള്ള മോഡലുകളിലും ഓപ്പണ്‍എഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിപിടി-6 സോളില്‍ ഒരു ദശലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 2 ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 10 ഡോളറുമാണ് നിരക്ക്. ജിപിടി-6 ലൂണയില്‍ ഒരു ദശലക്ഷം […]
‘ഒറിജിനല്‍’ ചിത്രത്തിലെ ശ്രീനാഥ് ഭാസി പാടിയ ഗാനം
മലയാളം ടൈം ട്രാവല്‍ ത്രില്ലര്‍ ‘ഒറിജിനലി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ബിഗ് ബാങ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം ചിത്രത്തിലെ നായകന്‍ ശ്രീനാഥ് ഭാസി തന്നെയാണ് പാടിയിരിക്കുന്നത്. മ്യൂസിക് ഡയറക്ടര്‍ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീതശൈലിയും ശ്രീനാഥ് ഭാസിയുടെ ശബ്ദവും ഒരുമിക്കുന്ന ഗാനം ചിത്രത്തിലെ നായക കഥാപാത്രമായ റിജിന്റെ രസകരമായ ലോകമാണ് അവതരിപ്പിക്കുന്നത്. ‘എ ഡേ ഇന്‍ റിജിന്‍സ് ലൈഫ്’ എന്ന ടൈറ്റിലോടുകൂടിയാണ് വീഡിയോ ഗാനം ആരംഭിക്കുന്നത്. റിജിന്റെ ഒരു ദിവസത്തെ ജീവിതത്തിലൂടെയാണ് ഗാനം കടന്നുപോകുന്നത്. മുത്തുവും […]
‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായക വേഷത്തിലെത്തുന്നത്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, […]
