Posted inഓട്ടോമോട്ടീവ്

ഥാറിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഥാര്‍ ഒജി എന്ന പേരില്‍ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്റെ പ്രാരംഭ വില 10.32 ലക്ഷം രൂപയാണ്. 150ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് മഹീന്ദ്രയുടെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 117 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. 174 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് 2.0 […]

Posted inപുസ്തകങ്ങൾ

മരണങ്ങളുടെ പുസ്തകം

മരണത്തെക്കുറിച്ച് എഴുതുമ്പോഴും ജീവിതത്തെ അതിന്റെ പൂര്‍ണ്ണമായ തീവ്രതയില്‍ സ്നേഹിച്ച എഴുത്തുകാരനായിരുന്നു അനു. പതിനെട്ടാം വയസ്സില്‍ എഴുതിയ ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍ മുതല്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ എഴുതിയ കല്ലീവല്ലി വരെ, മരണവും ജീവിതവും അനുവിന്റെ എഴുത്തില്‍ പല രൂപങ്ങളില്‍ കടന്നുവരുന്നു. ഓര്‍മ്മകളും കവിതകളും കഥകളും ലേഖനങ്ങളും ഫേസ്ബുക്ക് കുറിപ്പുകളുമൊക്കെയായി ചിതറിക്കിടന്ന അനുവിന്റെ എഴുത്തുകളെ ഒരുമിച്ച് വായനക്കാരിലേക്ക് എത്തിക്കുകയാണ് ഈ പുസ്തകം. രണ്ടു വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, അക്ഷരങ്ങളിലൂടെ അനു ഇന്നും നമ്മോടൊപ്പമുണ്ട്. ‘മരണങ്ങളുടെ പുസ്തകം’. അനു […]

Posted inആരോഗ്യം

വിദഗ്ധ നിര്‍ദേശമില്ലാതെ വേദനാസംഹാരികള്‍ നല്‍കരുത്

വിദഗ്ധ നിര്‍ദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും നിരന്തരം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. വിദ്ഗധ നിര്‍ദേശമില്ലാതെ വേദനാസംഹാരികളും ആന്റിബയോട്ടിക്കുകളും പതിവായി ഉപയോഗിക്കുന്നത് വൃക്കസംബന്ധമായ സങ്കീര്‍ണ്ണതകളിലേക്കും ആന്റിമൈക്രോബയല്‍ പ്രതിരോധത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്റ്റ് & റൂള്‍സ് പ്രകാരം വേദനസംഹാരികളായി ഉപയോഗിക്കുന്ന നോണ്‍-സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകളും ആന്റിബയോട്ടിക്കുകളും കുറിപ്പടിയോടെ മാത്രമേ വില്‍ക്കാനും വിതരണം ചെയ്യാനും പാടുള്ളൂവെന്നും സി.ഡി.എസ്.സി.ഒ വ്യക്തമാക്കി. ഇവയുടെ അശാസ്ത്രീയമായ ഉപയോഗം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും രോഗികള്‍ക്കും നിര്‍ദേശം നല്‍കി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മധ്യ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ

മധ്യ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂന മർദ്ദം ഇന്ന് രാത്രിയോടെ, വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ, കലിംഗപട്ടണത്തിന് സമീപം, വടക്കൻ ആന്ധ്രപ്രദേശ്–തെക്കൻ ഒഡിഷ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ നാളെയും മറ്റന്നാളും മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മഴക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിൽ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി

മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിൽ കരുതലോടെ പ്രതികരിച്ച് ഇടതുമുന്നണി. ഇ ഡി ഇടപെടലിനെ തള്ളിപ്പറയുമെങ്കിലും സംസ്ഥാന പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തെ ഇപ്പോള്‍ തുറന്ന് എതിർക്കേണ്ടതില്ലെന്ന പൊതു നിലപാടിലാണ് ഇടതുമുന്നണി ഘടകക്ഷികൾ. വി ഡി സതീശൻ സർക്കാർ പൂർണ്ണമായും സംഘപരിവാറിന് വഴങ്ങിയെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി

കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി. ബസിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നൽകുന്നത് എന്നാണ് ജോസിന്‍റെ പ്രതികരണം. കെഎസ്ആർടിസി പ്രതിസന്ധിയിലായത് കൊണ്ടാണ് ബസ് വാങ്ങി നൽകുന്നത്. ബസ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

  മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതു സംബന്ധിച്ച മാധ്യമപ്രവ‍ർത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു.ഇനിയും ഞ‌ാൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.   മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വിഡി […]

Posted inലേറ്റസ്റ്റ്

കർണാടകയിലെ ധാ‍ർവാഡിൽ രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി

കർണാടകയിലെ ധാ‍ർവാഡിൽ രാത്രിയുടെ മറവിൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി. ധാർവാഡ് സിവിൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജയദേവതൈ ഗേൾസ് എയ്ഡഡ് വിദ്യാലയമാണ് ഇരുട്ടി വെളുത്തപ്പോൾ ഇല്ലാതായത്. പിതാവ് വിദ്യാലയത്തിനായി കൈമാറിയ ഭൂമി അദ്ദേഹത്തിന്റെ മരണശേഷം മക്കൾ റിയൽ എസ്റ്റേറ്റ് ബിൽഡർക്ക് വിൽക്കുകയായിരുന്നു. സ്കൂൾ തകർത്ത സംഭവത്തിൽ ബിൽഡർക്കെതിരെ മാനേജ്മെന്റ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

Posted inലേറ്റസ്റ്റ്

കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ

കെഎസ്ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

Posted inലേറ്റസ്റ്റ്

ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ

മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര നടത്തിയതിന് ആരാണ് പണം മുടക്കിയതെന്ന് പറയാതെ മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതു സംബന്ധിച്ച മാധ്യമപ്രവ‍ത്തകരുടെ ചോദ്യത്തിൽ അസംതൃപ്തനായ സതീശൻ മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും ചോദിച്ചു. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി.