Posted inബിസിനസ്സ്

ഫോണ്‍പേ യുഎഇ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയിലേക്ക്

യുഎഇയിലെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി വാള്‍മാര്‍ട്ടിന്റെ പിന്തുണയുള്ള ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ. രണ്ട് പേയ്‌മെന്റ് ലൈസന്‍സുകള്‍ക്കായി യുഎഇ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് കമ്പനിക്ക് തത്വത്തിലുള്ള അനുമതി ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റീറ്റെയില്‍ പേയ്‌മെന്റ് സര്‍വീസസ് ആന്‍ഡ് കാര്‍ഡ് സ്‌കീംസ്, സ്റ്റോര്‍ഡ് വാല്യു ഫെസിലിറ്റീസ് എന്നീ ലൈസന്‍സുകള്‍ക്കാണ് അനുമതി ലഭിച്ചത്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഫോണ്‍പേ അന്തിമ നിയന്ത്രണാനുമതി നേടേണ്ടതുണ്ട്. അന്തിമ അനുമതി ലഭിച്ചശേഷം യുഎഇയിലെ ബാങ്കുകള്‍, ലൈസന്‍സുള്ള പേയ്‌മെന്റ് സേവനദാതാക്കള്‍, പ്രാദേശിക […]

Posted inടെക്നോളജി

വോയ്സ്, എസ്എംഎസ് മാത്രമുള്ള പ്ലാനുകള്‍ക്ക് ട്രായ് നിര്‍ദേശം

വോയ്സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള സ്പെഷ്യല്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഡാറ്റാ സേവനം ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വോയ്സ്, എസ്എംഎസ് സൗകര്യം ലഭിക്കാന്‍ സഹായിക്കുന്ന വിധം പ്ലാനുകള്‍ അവതരിപ്പിക്കാനാണ് ട്രായി നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തില്‍ ട്രായി ഭേദഗതി വരുത്തി. പുതിയ വ്യവസ്ഥ അനുസരിച്ച് 30 ദിവസവും അതില്‍ കുറവുമുള്ള വാലിഡിറ്റി കാലയളവുകളിലേക്ക് ഈ പ്ലാനുകള്‍ നിര്‍ബന്ധമാണ്. കൂടാതെ എല്ലാ മാസവും ഒരേ തീയതിയില്‍ […]

Posted inവിനോദം

‘രണബാലി’യിലെ പ്രണയാര്‍ദ്ര ഗാനം ‘ഏന്‍തയ്യ സാമി…’

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബാലി’യിലെ പ്രണയാര്‍ദ്ര ഗാനം ‘ഏന്‍തയ്യ സാമി…’ പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് ‘രണബാലി’യുടെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഓരോ ഭാഷയിലും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് മനസ്സിലാക്കാനാകുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാര്‍ത്തിക്കും […]

Posted inവിനോദം

‘മഹാവീര്‍ കര്‍ണ്ണ’യില്‍ കര്‍ണ്ണന്‍ ആയി രാഘവ ലോറന്‍സ്

രമേഷ് വര്‍മ്മ ഒരുക്കുന്ന ‘മഹാവീര്‍ കര്‍ണ്ണ’ യില്‍ കര്‍ണ്ണന്‍ ആയി എത്തുന്നത് രാഘവ ലോറന്‍സ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളായ ‘രാക്ഷസുഡു’, ‘ഖിലാഡി’ തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏകദേശം 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന ‘മഹാവീര്‍ കര്‍ണ്ണ’ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. വലിയ കാന്‍വാസില്‍ പ്രത്യേകം നിര്‍മ്മിച്ച സെറ്റുകള്‍, പഴയ കാലഘട്ടത്തെ പുനഃസൃഷ്ടിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈന്‍, വിശാലമായ ആക്ഷന്‍ രംഗങ്ങള്‍, യുദ്ധരംഗങ്ങള്‍, വിഷ്വല്‍ […]

Posted inഓട്ടോമോട്ടീവ്

സിഗ്‌നേച്ചര്‍ വൈറ്റ് എഡിഷനുമായി എന്‍ഫീല്‍ഡ്

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക് 350യുടെ പുതിയ സിഗ്‌നേച്ചര്‍ വൈറ്റ് എഡിഷന്‍ പുറത്തിറക്കി. 2.24 ലക്ഷമാണ് എക്സ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വേരിയന്റുകളില്‍ ഒന്നായാണ് ഇത് അവതരിപ്പിച്ചത്. ഇതിന്റെ ഫ്യുവല്‍ ടാങ്കും സൈഡ് പാനലുകളും വെള്ള നിറത്തിലാണ് നല്‍കിയിരിക്കുന്നത്. ഇതിന് മാറ്റ് കൂട്ടാനായി കറുത്ത വരകളും നല്‍കിയിട്ടുണ്ട്. ഫെന്‍ഡറുകള്‍ കറുപ്പ് നിറത്തിലാണ് തിളങ്ങുന്നത്. പ്രീമിയം ബ്രൗണ്‍ ടൂറിങ് സീറ്റുകളും സൈഡ് പാനലില്‍ പുതിയ ക്ലാസിക് ലോഗോയും ഫ്യുവല്‍ ടാങ്കില്‍ […]

Posted inപുസ്തകങ്ങൾ

സിനമണ്‍ തെരുവ്

കൂട്ടംകൂടിയുള്ള യാത്രകളില്‍നിന്ന് ഏകാന്തപഥികനായുള്ള ഒരു ബാക്ക്പാക്ക് ട്രിപ്പിലേക്കുള്ള കൂടുമാറ്റത്തിന്റെ ഹൃദയസ്പര്‍ശിയായ രേഖപ്പെടുത്തല്‍. മൊറോക്കോയിലെ ഇബ്നു ബത്തൂത്തയുടെ അന്ത്യവിശ്രമഭൂമിയില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലേക്കും ബെര്‍ലിന്‍ മതിലിലെ വിഭജനമുറിവിലേക്കും പാരീസിലെ തെരുവുകളിലേക്കും റൂമിയുടെ വെളിപാടുകളിലേക്കും നിലാവുദിച്ചുനില്‍ക്കുന്ന ഈജിപ്തിലെ പിരമിഡുകളുടെ കാഴ്ചയിലേക്കും ഈ വിവരണങ്ങള്‍ സഞ്ചരിക്കുന്നു. യാത്രയെന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലെന്നും, വഴിയില്‍ കണ്ടുമുട്ടുന്ന അപരിചിതരായ മനുഷ്യരും അവരുടെ സ്നേഹവും സംസ്‌കാരവും കൂടിയാണെന്നും ഈ കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ‘സിനമണ്‍ തെരുവ്’. മന്‍സൂര്‍ അഹമ്മദ്. മാതൃഭൂമി. വില 178 രൂപ.

Posted inആരോഗ്യം

ചൂടു ചായയ്‌ക്കൊപ്പം സിഗരറ്റും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും

ചൂടു ചായയ്‌ക്കൊപ്പം സിഗരറ്റും ഉപയോഗിക്കുന്നത് അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ചൂടു തട്ടുമ്പോള്‍ അന്നനാളത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കള്‍ കൂടി ചേരുമ്പോള്‍ കോശങ്ങള്‍ നശിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. സിഗരറ്റ് ശ്വാസകോശ അര്‍ബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളില്‍ വീക്കം ഉണ്ടാക്കും. സിഗരറ്റ് വലിക്കുന്നതിലൂടെ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ തൊണ്ടയില്‍ എത്തും. ഇതിനൊപ്പം ചൂടുള്ള ചായ […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നത്. ദീര്‍ഘകാല കരാര്‍ വഴി കിട്ടേണ്ട വൈദ്യുതിയുടെ കുറവ് കാരണം ഇന്നലെയും കറന്‍റ് കട്ടുണ്ടായി. അതിനിടെ ഒറ്റയടിക്ക് പ്രതിസന്ധി തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവര്‍ത്തിച്ചു.

Posted inലേറ്റസ്റ്റ്

കാലാവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കാലാവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള പ്രാഥമിക നടപടികളോ നഷ്ടപരിഹാരത്തിനായുള്ള കണക്കെടുപ്പോ പൂർത്തിയാക്കാൻ വൈകുകയാണ്. റോഡുകളെല്ലാം തകർന്നു കിടക്കുന്ന അവസ്ഥയിലാണ്. ജനങ്ങൾ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങളിൽ ഉടനടി പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകണമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്

തിരുവോണം ബമ്പർ  നറുക്കെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു

തിരുവോണം ബമ്പർ  നറുക്കെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. നറുക്കെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഭാഗ്യാന്വേഷികൾക്ക് ടിക്കറ്റ് കിട്ടാൻ ഇനി വലിയ പാടാകും. സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ ഓണം ബമ്പറിലൂടെ ഉണ്ടായിരിക്കുന്നത്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് 26 ന് കെ മുരളീധരൻ നിർവഹിക്കും. 90 ലക്ഷം ടിക്കറ്റുകളുടെ വിൽപ്പന ലക്ഷ്യമിട്ട് ജൂലൈ […]