വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിൽ നിന്ന് കുർഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാർ ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കർണാടക സർക്കാരിൻ്റെ പ്രോട്ടോകോൾ വിഭാഗത്തിന് കൈമാറിയ കത്തിൽ റെഞ്ച് റോവറിൻ്റെ […]
പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി
ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കേസ് സിപിഎമ്മിനെതിരാണെന്നും, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബേബി ദില്ലിയിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്‍റെ വേട്ടയ്ക്ക് കേരള സർക്കാർ കൂട്ടുനിൽക്കുകയാണ്. കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാരിന്‍റെ ഈ നടപടിയെ പിന്തുണയ്ക്കുമോയെന്ന് വ്യക്തമാക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്
ചിറയിൻകീഴ് എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തു. പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്നും രമ്യ ഹരിദാസിന് കെപിസിസി നിര്‍ദേശം നല്‍കി. മണ്ഡലം കമ്മിറ്റിയും എംഎൽഎയും യോജിച്ച് പ്രവർത്തിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ലെന്നും കേസുകൾ പിൻവലിക്കണമെന്നും ഇരുവരോടും കെപിസിസി നിര്‍ദേശിച്ചു.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. പ്രോസിക്യൂഷൻ അനുമതി വേണമെന്നായിരുന്നു വിജിലൻസ് സ്വീകരിച്ച നിലപാട്. കേസിൽ ഇതുവരെ 8 കുറ്റപത്രങ്ങളാണ് തയ്യാറായത്. ഹർജിയുടെ ഇടക്കാല ഉത്തരവ് പറയാൻ കോടതി മാറ്റി. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എംഎൻ സോമൻ അടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി
മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ രണ്ട് ദിവസത്തിൽ മറുപടി സത്യാവങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശം. കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം. ഹർജിയെ എതിർത്ത് വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 2003 മുതൽ 2007 വരെ കെബിപി.എസ് എംഡി ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് നേടിയെന്നാണ് കോടതി കണ്ടെത്തിയത്. എന്നാൽ തനിക്കെതിരായ പ്രോസിക്യൂഷൻ അനുമതി പോലും […]
ബാങ്ക് നിക്ഷേപ വളര്‍ച്ച 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപ വളര്‍ച്ചാ നിരക്ക് 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വിദേശനാണ്യ നിക്ഷേപത്തിലുണ്ടായ വന്‍ വര്‍ധനവാണ് ഈ നേട്ടത്തിന് പിന്നില്‍. ബാങ്ക് നിക്ഷേപ വളര്‍ച്ച 17.8 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് 31-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് നിക്ഷേപങ്ങളില്‍ 9.5 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 16.4 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.88 ലക്ഷം കോടി രൂപയായിരുന്നു. ഓഗസ്റ്റ് 31-ഓടെ വിദേശനാണ്യ […]
ഓരോ മിനിറ്റിലും 100 കിലോമീറ്റര്‍ റേഞ്ച് തരുന്ന ബാറ്ററി
പുതിയ 15സി സ്മാര്‍ട്ട് ഫ്‌ലാഷ് ചാര്‍ജിങ് ബാറ്ററി സിസ്റ്റം അവതരിപ്പിച്ച് ചൈനീസ് ബാറ്ററി നിര്‍മാതാക്കളായ സന്‍വോഡ ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി കമ്പനി. നിലവില്‍ ടെസ്ല, ബി.എം.ഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ വമ്പന്‍മാരുടെ സൂപ്പര്‍ചാര്‍ജറുകള്‍ പോലും ഒരു കാര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് 20 മുതല്‍ 35 മിനിറ്റ് വരെ സമയമെടുക്കും. സാധാരണ താപനിലയില്‍ ബാറ്ററിയുടെ ചാര്‍ജ് 10 ശതമാനത്തില്‍ നിന്ന് 70 ശതമാനത്തിലെത്താന്‍ വെറും 5 മിനിറ്റ് മാത്രം മതി. വെറും 9 മിനിറ്റിനുള്ളില്‍ ബാറ്ററി […]
ഷൈന്‍ ടോം ചാക്കോ നായകനായ ‘ഡാന്‍സാഫ്’ ഫസ്റ്റ് ലുക്ക്
മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡാന്‍സാഫ്’. ഷൈന്‍ ടോം ചാക്കോ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. തലയില്‍ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റള്‍ ലോഡ് ചെയ്യുകയാണ് പോസ്റ്ററില്‍ ഷൈന്‍ ടോം ചാക്കോ. ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാന്‍സാഫ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ […]
‘യേഴു കടല്‍ യേഴു മലൈ’ ഒക്ടോബര്‍ ഒന്നിന്
തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം രചനയും സംവിധാനവും നിര്‍വഹിച്ച്, നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘യേഴു കടല്‍ യേഴു മലൈ’ ഒക്ടോബര്‍ ഒന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 8000ത്തിലധികം വര്‍ഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത് എന്നാണ് […]
ഹോണ്ട സിബി500 ഇന്ത്യയില്‍ പുറത്തിറക്കി
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട സിബി500 ഇന്ത്യയില്‍ പുറത്തിറക്കി. 2.75 ലക്ഷം രൂപയാണ് പ്രാരംഭവില. അലോയ് വേരിയന്റിനാണ് 2.75 ലക്ഷം രൂപ വില വരിക. സ്പോക്ക് വേരിയന്റിന് 2,99,900 രൂപയാണ് വില. സ്ട്രൈപ്പോടു കൂടിയ സ്പോക്ക് വേരിയന്റിന് വീണ്ടും വില കൂടും. 3,01,900 രൂപയാണ് എക്സ് ഷോറൂം വില. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂലൈയിലാണ് മറ്റു ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ഹോണ്ട സിബി500 ആദ്യം അവതരിപ്പിച്ചത്. 27.6 […]
