Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 22, ചൊവ്വ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തെന്ന പരാതി തള്ളിയ വിചാരണക്കോടതി ഉത്തരവ് ഡല്‍ഹിയിലെ ദ്വാരക ജില്ലാ കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും വിഷയം വീണ്ടും പരിശോധിക്കണമെന്നും ജുഡിഷ്യല്‍ മജിസ്ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി. കേസ് 29ന് പരിഗണിക്കും. മാധ്യമങ്ങളോടു യുദ്ധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘വ്യാജവാര്‍ത്ത’ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സി.എന്‍.എന്‍., എം.എസ്. നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് ട്രംപ വൈറ്റ് ഹൗസില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ട്രംപിനെ ബഹിഷ്‌കരിക്കാന്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്   പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു സെൻട്രൽ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലാക്കിയ നടപടിയെ കേന്ദ്രമന്ത്രി […]

Posted inലേറ്റസ്റ്റ്

ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി

ജർമ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെർലിനിൽ തീവ്രഇടതുപക്ഷ പാർട്ടിയായ ‘ഡി ലിങ്കെ’ (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കൻ സംസ്ഥാനമായ മെക്ലെൻബർഗ്-വെസ്റ്റേൺ പോമറേനിയയിൽ തീവ്രവലതുപക്ഷ പാർട്ടിയായ ‘ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി’ വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ ജർമ്മൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു

അമേരിക്കയിൽ വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്ന് സിഎൻഎൻ-നെ ഒഴിവാക്കി. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി

പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ദില്ലി കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവുമെന്ന് ദില്ലി ദ്വാരക ജില്ല കോടതി പറഞ്ഞു. വിഷയം വീണ്ടും പരിശോധിക്കാൻ ജുഡിഷ്യൽ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയ കോടതി കേസ് വീണ്ടും 29ന് പരിഗണിക്കും.

Posted inബിസിനസ്സ്

യുപിഐ നിരക്കുകളുടെ ആശങ്കകള്‍ പരിശോധിക്കാന്‍ സെബി

ഒക്ടോബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ ഉന്നയിച്ച ആശങ്കകള്‍ സെബി പരിശോധിക്കുന്നു. വലിയ തുകകളുടെ കൈമാറ്റത്തിന് ഏര്‍പ്പെടുത്തുന്ന മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്, ബ്രോക്കര്‍മാരുടെ പ്രവര്‍ത്തനച്ചെലവ് കാര്യമായി കൂട്ടുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകര്‍ പണം ട്രാന്‍സ്ഫര്‍ ചെയ്താലും ട്രേഡിങ് നടക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ അധിക ബാധ്യത വഹിക്കേണ്ടിവരുമെന്ന് ബ്രോക്കര്‍മാര്‍ ഭയപ്പെടുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസര്‍മാര്‍, ഡീലര്‍മാര്‍ എന്നിവര്‍ക്കുള്ള പേയ്മെന്റുകള്‍ക്ക് 0.02 ശതമാനം എംഡിആര്‍ ബാധകമാകും. ഒരു ഇടപാടിന് പരമാവധി 300 രൂപ […]

Posted inടെക്നോളജി

സാംസങ് ഗാലറി ഗൂഗിള്‍ ഫോട്ടോസിലേക്ക് ബന്ധിപ്പിക്കാം

സാംസങ് ഗാലറി ഇപ്പോള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് ബന്ധിപ്പിക്കാം. ഇതുവഴി സാംസങ് ഉപകരണങ്ങളിലെ ഫോട്ടോകളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാനാവും. മൈക്രോസോഫ്റ്റിന്റെ വണ്‍ഡ്രൈവിനെ മാറ്റിയാണ് സാംസങ്ങിന്റെ ഗാലറി ആപ്പിനെ കമ്പനി ഗൂഗിള്‍ ഫോട്ടോസുമായി ബന്ധിപ്പിച്ചത്. സാംസങ് ഗാലറിയുടെ 15.9.01.07 പതിപ്പിലാണ് പുതിയ ഗൂഗിള്‍ ഫോട്ടോസ് സിങ്ക് ഓപ്ഷന്‍ എത്തിയിരിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ Menu > Settings > Sync photos and videos തിരഞ്ഞെടുത്താല്‍ മതി. നിലവില്‍ ഈ ഫീച്ചര്‍ ഫോണുകളില്‍ ഘട്ടംഘട്ടമായി എത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരുടെയും […]

Posted inവിനോദം

നടന്‍ അജിത്ത് കുമാറിന്റെ ‘ഗ്ലാഡിയേറ്റേഴ്‌സ്’ ട്രെയിലര്‍

തമിഴ് നടന്‍ അജിത്ത് കുമാറിന്റെ മോട്ടോര്‍സ്‌പോര്‍ട്‌സ് രംഗത്തെ അസാധാരണ യാത്ര പ്രമേയമാക്കുന്ന ഡോക്യുമെന്ററി ‘ഗ്ലാഡിയേറ്റേഴ്‌സ് ഇന്‍ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ്’ന്റെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. അജിത്ത് കുമാര്‍ എന്ന നടന് പുറമേ, അദ്ദേഹത്തിന്റെ പാഷനായ റേസിംഗിന്റെ ലോകത്തേക്കാണ് ഡോക്യുമെന്ററി സഞ്ചരിക്കുന്നത്. വിജയ് സംവിധാനം ചെയ്യുന്ന ‘ഗ്ലാഡിയേറ്റേഴ്‌സ് ഇന്‍ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ്’, റേസിംഗ് ട്രാക്കിന്റെ ഗ്ലാമറിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന ഡോക്യുമെന്ററിയാണ്. മോട്ടോര്‍സ്‌പോര്‍ട്‌സിനോടുള്ള അജിത്ത് കുമാറിന്റെ ആഴത്തിലുള്ള അഭിനിവേശം, അദ്ദേഹം ഏറ്റെടുത്ത വെല്ലുവിളികള്‍, നേരിട്ട അപകടസാധ്യതകള്‍, സ്വന്തം പരിധികളെ നിരന്തരം […]

Posted inവിനോദം

‘ദി വാന്‍’ ചിത്രത്തില്‍ അനുമതിയില്ലാതെ ‘അയി ഗിരിനന്ദിനി’

സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദി വാന്‍- ഫോഴ്സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായ സര്‍ഗം വൈശ്. തന്റെ അനുമതിയില്ലാതെയാണ് ‘അയി ഗിരിനന്ദിനി’ എന്ന ഗാനം സിനിമയുടെ ട്രെയ്ലറില്‍ ഉപയോഗിച്ചതെന്ന് സര്‍ഗം വൈശ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരോപിച്ചു. പാട്ട് ട്രെയ്ലറില്‍നിന്ന് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സര്‍ഗം വൈശ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായ ‘അയി ഗിരിനന്ദിനി’ എന്ന ഗാനം […]

Posted inഓട്ടോമോട്ടീവ്

സിയറയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ മോഡലായ സിയറയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചു. സിയറ ലെജന്‍ഡ് സീരീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ എഡിഷന്‍ ടാറ്റ അവതരിപ്പിച്ചത്. 13.99 ലക്ഷം രൂപയാണ് പ്രാരംഭവില. പ്രധാനമായി കാഴ്ചയിലാണ് മാറ്റങ്ങള്‍ ഉള്ളത്. സിയറ ഡാര്‍ക്ക് എഡിഷന് പ്രത്യേകമായ ഫ്രീസിയന്‍ ബ്ലാക്ക് പെയിന്റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സാധാരണ മോഡലിലെ മിക്ക ക്രോം ട്രിമ്മുകളും ഈ പതിപ്പില്‍ കറുപ്പിലാണ് തിളങ്ങുന്നത്. ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. അകത്തളത്തില്‍ ഓള്‍ ബ്ലാക്ക് […]