Posted inപുസ്തകങ്ങൾ

സ്ത്രീയേ, ഇതാ നിന്റെ മകന്‍

ഹൈറേഞ്ചിന്റെ പച്ചപ്പില്‍നിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തില്‍ അവന്‍ നേരിട്ട കനല്‍വഴികളും മറയില്ലാതെ കോറിയിടുന്നു ഇതില്‍. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളില്‍ തളര്‍ന്നുപോയപ്പോള്‍ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേല്‍ മേരിയുടെ വാക്കുകളായിരുന്നു. അമ്മയും കമ്പിളികണ്ടം എന്ന നാടും പകര്‍ന്നുനല്‍കിയ ജീവിതപാഠങ്ങളിലൂടെ, തകര്‍ച്ചകളില്‍നിന്ന് പുതിയൊരു ജീവിതത്തിലേക്കു നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകന്‍. ‘സ്ത്രീയേ, ഇതാ നിന്റെ മകന്‍’. ബാബു അബ്രഹാം. മാതൃഭൂമി. വില 399 […]

Posted inആരോഗ്യം

2040 ഓടെ ഡെങ്കിപ്പനി ബാധ 16-20 ശതമാനം വരെ ഉയരാം

കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തില്‍ 2040-ഓടെ കേരളത്തില്‍ ഡെങ്കിപ്പനി ബാധ 16-20 ശതമാനംവരെ ഉയരാമെന്ന് പഠനം. മഴ, താപനില, അന്തരീക്ഷ ആര്‍ദ്രത, എല്‍നിനോ-ലാനിന പ്രതിഭാസങ്ങള്‍ എന്നിവ ഡെങ്കിപ്പനി വ്യാപനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും പഠനം വ്യക്തമാക്കുന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയോറോളജിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘ജിയോ ഹെല്‍ത്ത്’ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. താപനില, മഴ, ഈര്‍പ്പം എന്നിവ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനം, അതിജീവനം, കടിക്കുന്ന […]

Posted inലേറ്റസ്റ്റ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. മംഗളൂരു സെൻട്രൽ റെയിൽവെ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവർത്തനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തിൽ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയിൽവെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലേക്ക് മാറ്റിയ […]

Posted inലേറ്റസ്റ്റ്

കേരള തീരത്ത് അറബികടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാർ അടക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

കേരള തീരത്ത് അറബികടലിൽ എം എസ് സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കശുവണ്ടി ഇറക്കുമതിക്കാർ അടക്കം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർ കക്ഷികളായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പൽ മുങ്ങുമ്പോൾ അതിൽ ഉണ്ടായിരുന്ന […]

Posted inലേറ്റസ്റ്റ്

കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാ​ഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. ആഘോഷത്തിന്റെ ഭാ​ഗമായി നാളെ (22-09-2026) രാവിലെ പത്തിന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.

Posted inലേറ്റസ്റ്റ്

അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗറിൽ മുഖ്യമന്ത്രി വി ഡി സതീശനെത്തി

മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗറിൽ മുഖ്യമന്ത്രി വി ഡി സതീശനെത്തി. തിരച്ചിലിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സജിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സജിതയുടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൂടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും എത്തി. അപകടമുണ്ടായ കോട്ടപ്പുഴ പ്രദേശവും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും, അപകടമുണ്ടായ പ്രദേശത്തേക്ക് ആളുകൾ വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ആയിരിക്കും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര സ്പോൺസർ ചെയ്തതിനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്

മുഖ്യമന്ത്രി വിഡി സതീശനു തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റി ക്ഷണിതാവുമായ പിഎസ് സഞ്ജീവ്. മുഖ്യമന്ത്രി സഞ്ചരിച്ച ചാർട്ടഡ് വിമാനത്തിന്റെ ചെലവ് വഹിക്കുന്നത് സ്പോൺസറാണെന്ന വിശദീകരണത്തെ ചോദ്യം ചെയ്ത സഞ്ജീവ്, സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൗജന്യം പറ്റി യാത്ര ചെയ്യുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു.   ജനങ്ങളുടെ പണത്തിന് നഷ്ടമൊന്നുമില്ലല്ലോ എന്നും സർക്കാരിന് ലാഭമല്ലേ എന്നും വാദിച്ച് ഈ കൊള്ളത്തരത്തെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎമ്മിൻ്റെ ഇസ്‌ലാമിക് ബാങ്ക് ഹലാൽ ഫായിദ വീണ്ടും പ്രവർത്തനരംഗത്തേക്ക്

കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള ഹലാൽ ഫായിദാ സഹകരണ ബാങ്ക് വീണ്ടും പ്രവർത്തനമാകും. പ്രവർത്തനം നിലച്ചിരുന്ന ബാങ്ക് മാംസ കയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിച്ചു വ്യവസായങ്ങൾ തുടങ്ങാനാണ് തീരുമാനം ഇതിനുള്ള ഡി പി ആർ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. 511നിക്ഷേപകരിൽ 76പേർ മാത്രമാണ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്. പത്തു വർഷമായിട്ടും നിക്ഷേപ തുക മടക്കി കിട്ടാത്തതിനെ തുടർന്നു നിക്ഷേപകർ നേരത്തെ ബാങ്കിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. പരാതി ഉന്നയിച്ചവർക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി വി ഡി സതീശനും ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനും വേദി പങ്കിട്ടു

മുഖ്യമന്ത്രി വി ഡി സതീശനും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും തിരുവനന്തപുരത്ത് നടന്ന ഐ എൻ ടി യു സി സംസ്ഥാന നേതൃയോഗത്തിൽ വേദി പങ്കിട്ടു. ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ ആർ ചന്ദ്രശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഐ എൻ ടി യു സി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് വി ഡി സതീശൻ. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നടന്ന ഐ എൻ ടി യു സി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.