Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മദ്ധ്യാഹ്ന വാർത്തകൾ

‎മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. എഫ് ഐ ആർ ഇടാതെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുകയെന്നാണ് വിവരം. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്‌റ്റർ ചെയ്തു. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി. ‎ ‎ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഐ.ജി. സി.എച്ച്. നാഗരാജുവിനെ മാറ്റി തിരുവനന്തപുരം […]

Posted inപുസ്തകങ്ങൾ

ജഹനാര-യുഗസ്ത്രീ

ചരിത്രത്തിന്റെ താളുകളില്‍ ഒരു രാജകുമാരി. ഓര്‍മ്മകളുടെ ആഴങ്ങളില്‍ ഒരു സ്ത്രീ. ആത്മാവിന്റെ നിശ്ശബ്ദതയില്‍ ഒരു സൂഫി. ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രിയപുത്രിയായ ജഹനാര ബീഗത്തിന്റെ ജീവിതം മുഗള്‍ സാമ്രാജ്യത്തിന്റെ തിളക്കത്തിനപ്പുറമുള്ള ഇരുണ്ട ഇടനാഴികളിലൂടെയുള്ള ഒരു യാത്രയാണ്. അധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴും, പിതാവിന്റെ തടവറയുടെ വേദന ഏറ്റുവാങ്ങുമ്പോഴും, ജഹനാര തന്റെ ഉള്ളിലെ പ്രകാശം കെടാതെ സൂക്ഷിച്ചു. രാജകൊട്ടാരങ്ങളുടെ ആഡംബരങ്ങള്‍ക്കിടയില്‍ ആത്മീയതയെ തേടിയ അവള്‍, പ്രണയത്തെ അധികാരത്തിനും രാജപദവിക്കും മീതെ പ്രതിഷ്ഠിച്ചു. ചരിത്രം രേഖപ്പെടുത്താതെപോയ അവളുടെ സ്വപ്നങ്ങളും നിശ്ശബ്ദതകളും […]

Posted inആരോഗ്യം

പാവയ്ക്ക പ്രമേഹത്തെ നിയന്ത്രിക്കുമോ?

പാവയ്ക്ക രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ചെറിയ തോതില്‍ സഹായിക്കാമെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പാവയ്ക്ക ഒരിക്കലും പ്രമേഹത്തെ നിയന്ത്രിക്കുമെന്നോ മരുന്നിന് പകരമാണെന്നോ തെളിവുകളില്ല. 2024-ലെ ഒരു സിസ്റ്റമാറ്റിക്ക് റിവ്യൂവില്‍ ടൈപ്പ് 2 പ്രമേഹമുള്ള 423 പേരെ ഉള്‍പ്പെടുത്തിയ എട്ട് പഠനങ്ങള്‍ വിലയിരുത്തിയപ്പോള്‍ ഫാസ്റ്റിങ് ഗ്ലൂക്കോസ്, പോസ്റ്റ്-മീല്‍ ഗ്ലൂക്കോസ്, എച്ബിഎ1സി എന്നിവയില്‍ കുറവ് കണ്ടെത്തിയെങ്കിലും കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക, അവയെ കറിയായോ തോരനായോ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

മുട്ടിൽ മരംമുറി വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങളുടെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ജെ ബി പർദ്ദി വാലാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നതായിരുന്നു കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം, എന്നാൽ ഹൈക്കോടതി ഇത് തള്ളുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര കോടതിയിൽ വിചാരണ പുനരാരംഭിക്കാൻ നിർദേശിച്ചതിനെ തുടർന്നാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി

പതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. തയ്യാറാക്കിയ കുറ്റപത്രം ഉടൻ തന്നെ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിനുശേഷം ഒളിവിൽ കഴിയുന്നതും ഇതുവരെ പിടികൂടാൻ സാധിക്കാത്തതുമായ സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം കുറ്റപത്രം വേറെയായി സമർപ്പിക്കാനാണ് അന്വേഷണ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കെതിരെ കേസെടുത്തു

പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പോലീസ് കേസെടുത്തു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾ അമിതമായി ഛർദിക്കുകയും തുടർന്ന് തളർന്നുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് മുനമ്പം പോലീസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി കള്ള് കഴിച്ചതാണ് ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് കുട്ടികളുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്

റിപ്പോർട്ടർ കമ്പനിക്ക് നികുതിക്കൊപ്പം പിഴയും ചുമത്തി ജിഎസ്ടി വകുപ്പ്. മെസിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ റിപ്പോർട്ടർ കമ്പനി അടയ്ക്കേണ്ടത് 56.32 കോടിയെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. നികുതി ഇനത്തിൽ -25.78 കോടി, പലിശ- 4.76 കോടി, നികുതി വെട്ടിപ്പിന് 100% പിഴ -25.78 കോടിയുമുൾപ്പെടെ 56.32 കോടിയാണ് അടയ്ക്കാനുള്ളത്.  സെപ്റ്റംബർ 21 വരെയുള്ള തിയതി കണക്കാക്കിയാണ് പലിശയും പിഴയും തീരുമാനിച്ചിരിക്കുന്നത്. ഇത് വ്യക്തമാക്കി ആർബിസിക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് ജിഎസ്ടി വകുപ്പ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻ മന്ത്രി അബ്‌ദുറഹിമാനെ തള്ളിപ്പറഞ്ഞ് സ്റ്റാഫ് അംഗങ്ങൾ

മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻകായികമന്ത്രി അബ്ദുറഹ്മാനെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹിമാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി. ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും മൊഴിയിൽ പറയുന്നു. പ്രൈവറ്റ് സെക്രട്ടറി സത്യപാലും മന്ത്രിക്കെതിരെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. റിപ്പോർട്ടറെ സ്പോൺസർ ആക്കാനുള്ള തീരുമാനം മന്ത്രിയുടെതെന്ന് സത്യപാലൻ പറഞ്ഞു. ടെണ്ടറില്ലാതെ സ്പോൺസറെ വെക്കരുതെന്ന് ഉദ്യോഗസ്ഥർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ അരവണ പ്രതിസന്ധിയിൽ ആശങ്ക

ശബരിമലയിൽ അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്ന് ആശങ്ക.  ർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒക്ടോബർ 13 ന് മുൻപ് പ്ലാന്‍റ്  പുനർനിർമാണ ജോലികൾ പൂർത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും. സീസൺ തുടങ്ങുമ്പോൾ 70 ലക്ഷം കരുതൽ ശേഖരം വേണമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചത്. മണ്ഡല കാലം തുടങ്ങാൻ ഇനി 55 ദിവസം മാത്രമാണുള്ളത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നൂറു ദിനം പൂര്‍ത്തിയാക്കി പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര

യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നൂറു ദിനം പൂര്‍ത്തിയാക്കി. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സെപ്റ്റംബര്‍ 19 വരെ 12.54 കോടിയുടെ സൗജന്യ യാത്ര നടന്നുവെന്ന് ഗതാഗതവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. പണം നല്‍കിയാണ് യാത്ര ചെയ്തിരുന്നെങ്കില്‍ 266.53 കോടി രൂപയുടെ വരുമാനം. സൗജന്യ യാത്രയ്ക്ക് പുറമേ എ ഐ സഹായത്തോടെയുള്ള ടിക്കറ്റ് ബുക്കിംഗ്, കൂടുതല്‍ അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍, ഊബറുമായി സഹകരിച്ചുള്ള പദ്ധതി തുടങ്ങിയവയും […]