Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോ​ഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോ​ഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി. പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടത്തുന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയത്. ഇതിനെ തുടർന്ന് സംഘാടകരെ അതൃപ്തി അറിയിച്ചു മേയർ മടങ്ങുകയായിരുന്നു. അതേസമയം, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താത്തതിലും മേയർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രാ വിവാ​ദത്തിൽ പ്രതികരിച്ച് പി എംഎ സലാം

മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രാ വിവാ​ദത്തിൽ പ്രതികരിച്ച് പി എംഎ സലാം. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം. ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വണ്ടി നോക്കിയത്. ആക്ഷേപം ഉയർന്നപ്പോൾ തിരിച്ചുകൊടുത്തു. ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

Posted inലേറ്റസ്റ്റ്

അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്

ശബരിമലയിയിലെ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കാൻ നീക്കം തുടങ്ങി. ഒക്ടോബർ 7 നു മുൻപ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം. നിലവിൽ ആകെ 26 വാർപ്പുകളാണ് പ്ലാന്റിൽ ഉള്ളത്. വരുന്ന തുലാമാസ പൂജയ്ക്ക് അരവണ പ്രതിസന്ധി മറികടക്കുകയാണ് ദേവസ്വം ബോർഡ് ഊർജിതശ്രമം നടത്തുന്നത്. ശബരിമല സ്പെഷ്യൽ കമ്മിഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും സീസണിലെ ആശങ്ക നീങ്ങിയിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന്തോമസ് ഐസക്

മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. അന്വേഷണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന് തോമസ് ഐസക് പറഞ്ഞു. സർവകലാശാലകൾ ഗവർണർമാർക്ക് വിട്ടു കൊടുക്കുന്നു. പിഎംശ്രീയും അതുപോലെയാണെന്നും തോമസ് ഐസക് പറഞ്ഞു.മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയ്ക്ക് പിന്നിൽ അഴിമതിയുണ്ട്. രമേശ്‌ ചെന്നിത്തലയുടെ വിദേശയാത്രയുടെ പിന്നാമ്പുറവും പുറത്തുവന്നല്ലോ. ആരെയൊക്കെ സഹായിക്കാനാണ് ഇത്തരം യാത്രകൾ എന്ന് ആലോചിക്കണം. യുഡിഎഫ് അവസരവാദികളാണ്. മാസപ്പടി കേസിലെ ഇഡി വേട്ടയാടലും അതിന് യുഡിഎഫ് നൽകുന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സർക്കാരിനെ കടന്നാക്രമിച്ച് പി ജയരാജൻ

മുഖ്യമന്ത്രിയുടെ വിമാന യാത്രയിലടക്കം സർക്കാരിനെ കടന്നാക്രമിച്ച് പി ജയരാജൻ. കേരളത്തിൽ നടക്കുന്നത് സ്പോൺസർ ഭരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കൂടിയായ ജയരാജൻ തുറന്നടിച്ചു. മുഖ്യമന്ത്രി പോയ ചാർട്ടേഡ് വിമാനത്തിന് പണം നൽകിയതാര് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മന്ത്രി കെ എം ഷാജിയും ഇത്തരത്തിൽ പങ്കുപറ്റുകയാണ്. പിണറായിയെയും റിയാസിനെയും കുടുക്കാനാണ് ശ്രമം. ഇതിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും പിജെ പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 23, ബുധന്‍

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കണമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുന്‍കൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നിര്‍ണായക നിര്‍ദേശം. യുഎന്നില്‍ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീഴുമെന്നും ക്യൂബയിലെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാൻ അനുമതി നൽകി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല.   തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26 നാണ് നടക്കുന്നത്. സർക്കാരിന് 438 കോടി രൂപയുടെ നേട്ടമാണ് ഇത്തവണത്തെ […]

Posted inലേറ്റസ്റ്റ്

വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണ‍ർ

വന്ദേമാതരം വിവാദത്തിൽ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവർണ‍ർ തവർചന്ദ് ഗെഹ്‍ലോട്ട്. വന്ദേമാതരം രണ്ട് സ്റ്റാൻസ് ആലപിച്ചാൽ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കത്ത്. സെപ്തംബർ 8 ലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ തീരുമാനം കേന്ദ്ര മാ‍ർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും വന്ദേമാതരം ആലാപനത്തിന് കേന്ദ്രം പ്രോട്ടോകോൾ നിശ്ചയിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ വിശദമാക്കിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ

അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കാമെന്ന ഉപാധി ഇറാൻ മുന്നോട്ട് വെച്ചതായി റിപ്പോർട്ടുകൾ. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകി. ആക്രമണമുണ്ടായാൽ എവിടെയും എത്തിച്ചേരാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്ന മുന്നറിയിപ്പും ഇറാൻ നൽകി.

Posted inലേറ്റസ്റ്റ്

ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം

ജപ്പാനിൽ ഡുജുആൻ ചുഴലിക്കാറ്റിൽ വ്യാപകനാശം. ശക്തമായ മഴയിലും പ്രളയത്തിലും മണ്ണടിച്ചിലിലും പെട്ട് 6 പേർ കൊല്ലപ്പെട്ടു. 22 ലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. പ്രതികൂല കാലവസ്ഥ മൂലം മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കി. ടോക്കിയോയിലും സമീപ സംസ്ഥാനങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടു. 50,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ജപ്പാന്റെ പസഫിക് തീരത്തുകൂടി കടന്നുപോയ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് ജപ്പാനിൽ സൃഷ്ടിച്ചത്. കനത്ത മഴയെത്തുടർന്ന് ചിബ പ്രവിശ്യയിലെ അമ്പത്തെണ്ണായിരത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. […]