അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 8 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കൊള്ള നടന്നത് വ്യക്തമാക്കുന്ന 105 സംഭവങ്ങള്‍ സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് ഏഴായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 80 ലക്ഷത്തോളം രൂപ വീണ്ടെടുക്കാനായെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. അതേ സമയം സംശയത്തിന്‍റെ നിഴലില്‍ നിന്നിരുന്ന ട്രസ്റ്റ് മുന്‍ ഭാരവാഹികളെല്ലാം സുരക്ഷിതരാണ്. ചമ്പത് റായ്, അനില്‍ മിശ്ര തുടങ്ങിയ പ്രമുഖര്‍ക്കെതിരെയൊന്നും കുറ്റപത്രത്തില്‍ പരാമര്‍ശമില്ലെന്നാണ് വിവരം.
പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി
പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് മമത ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനർജി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന് വിടണമോയെന്നതിൽ ഭിന്നവിധി
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന് വിടണമോയെന്നതിൽ ഭിന്നവിധി. ഹർജി വിശാല ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും വേണ്ടെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയും അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും ഒരു മന്ത്രിയും ചേർന്ന് നിശ്ചയിച്ചാൽ കമ്മീഷന്റെ വിശ്വാസ്യത ഉറപ്പാക്കാനാവില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ വിധിയിൽ പറയുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിൽ സമയ നഷ്ടത്തിന് ഇടയാക്കാതെ നേരിട്ട് അഞ്ചംഗ ബഞ്ച് രൂപീകരിക്കണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം എന്നതിനോട് രണ്ട് ജഡ്ജിമാരും […]
വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ഇടക്കാല സംരക്ഷണം പുനഃസ്ഥാപിച്ചു സുപ്രീംകോടതി
വൈൽഡ്‌ലൈഫ് എസ്‌ഒഎസ് സഹസ്ഥാപകൻ കാർത്തിക് സത്യനാരായണന് ഇടക്കാല സംരക്ഷണം പുനഃസ്ഥാപിച്ചു സുപ്രീംകോടതി. മധ്യപ്രദേശ് ഹൈക്കോടതി സെപ്റ്റംബർ ഏഴിന് റദ്ദാക്കിയ അറസ്റ്റിൽ നിന്നുള്ള സംരക്ഷണമാണ് സുപ്രീംകോടതി പുനഃസ്ഥാപിച്ചത്. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്ട്രൈക്ക് ഫോഴ്‌സ് നടത്തുന്ന അന്വേഷണത്തിൽ കാർത്തിക് സെപ്റ്റംബർ 28ന് രാവിലെ 11ന് ഹാജരായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പുതിയ ചുമതലക്കാരെ ബി ജെ പി പ്രഖ്യാപിച്ചു
വിവിധ സംസ്ഥാനങ്ങളിലെ പുതിയ ചുമതലക്കാരെ ബി ജെ പി പ്രഖ്യാപിച്ചു . കേരളത്തിന്റെ ചുമതലയിൽനിന്ന് പ്രകാശ് ജാവ്ദേക്കറെ മാറ്റിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. കർണാടകയിൽനിന്നുള്ള രാജ്യസഭാ എം പിയും ആർ എസ് എസ് നേതാവുമായ ബി ജെപി ദേശീയ വൈസ് പ്രസിഡന്‍റ് പ്രൊഫ. എം നാഗരാജുവാണ് ആണ് പുതിയ പ്രഭാരി. സഹപ്രഭാരി സ്ഥാനത്തുനിന്നും അപരാജിത സാരംഗിയെയും മാറ്റി. തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം. വെങ്കിടേഷാണ് പുതിയ സഹപ്രഭാരി. പ്രകാശ് ജാവദേക്കർക്ക് പകരം ചുമതല നൽകിയിട്ടില്ല. തമിഴ്‌നാടിന്റെയും […]
ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ
ഇന്ത്യയിൽ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരും.ഒരാഴ്ചയ്ക്കുള്ളിൽ കണ്‍ട്രോള്‍ ആകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. സര്‍ക്കാരിന് ഷോക്കായ വൈദ്യുതി പ്രതിസന്ധിയിൽ മുന്‍ സര്‍ക്കാരിനെ പഴിക്കുന്നത് മുഖ്യമന്ത്രി അവര്‍ത്തിച്ചു. യുഡിഎഫ് കാലത്തെ ദീര്‍ഘ കരാര്‍ നഷ്ടമുണ്ടാക്കിയെന്ന വിജിലന്‍സ് […]
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെയാണ് അന്വേഷണ സംഘം. 3 ഡിവൈഎസ്പിമാരും 5 ഇൻസ്പെക്ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്ഐടിയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 27 ഞായറാഴ്ച എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും
സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ രാജ്യത്തെ വിവിധ ബാങ്ക് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തില്‍, ഇടപാടുകാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നിര്‍ണായക നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ശാഖകള്‍, എ.ടി.എമ്മുകള്‍, കറന്‍സി ചെസ്റ്റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 […]
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ ചിപ്പുമായി ക്വാല്‍കോം
പ്രീമിയം ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് പുതിയ ചിപ്പുകളുമായി ക്വാല്‍കോം. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എസ്ട്രീം ജെന്‍ 6, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 എന്നിവയാണ് കമ്പനി പുറത്തിറക്കിയത്. സ്മാര്‍ട്ട്ഫോണുകളില്‍ മികച്ച പ്രകടനവും മികച്ച ഓണ്‍-ഡിവൈസ് എഐയും നല്‍കുന്ന ചിപ്പുകള്‍ ഏജന്റിക് എഐ യുഗത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുമെന്നാണ് അവകാശവാദം. പുതിയ രണ്ട് സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്ഫോമുകളും ക്വാല്‍കോമിന്റെ കസ്റ്റം ഒറിയോണ്‍ സിപിയു, അഡ്രിനോ ജിപിയു, ഹെക്‌സാഗണ്‍ എന്‍പിയു എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ശക്തമായ […]
രശ്മിക മന്ദാന ചിത്രം ‘മൈസ’ ട്രെയിലര്‍
രശ്മിക മന്ദാന ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്ന ‘മൈസ’ ട്രെയിലര്‍ എത്തി. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി നവംബര്‍ 27 ന് ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഇതുവരെ താന്‍ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാന്‍ എപ്പോഴും നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും, ആവേശകരമായ എന്തെങ്കിലും നല്‍കാന്‍ ശ്രമിക്കാറുണ്ട്. ഇതും […]
