ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, ഇന്ത്യയില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി സ്ഥാപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി തേടുന്നു. യെസ് ബാങ്കിന്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള എസ്എംബിസിയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് യെസ് ബാങ്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാറില്‍ എസ്.എം.ബി.സി ഒപ്പുവച്ചത്. സെക്കന്‍ഡറി മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയും മറ്റു ചില […]
സ്വന്തം ഗാനത്തിന് ചുവടുവച്ച് ശിവാങ്കി
സ്വന്തം ഗാനത്തിന് ചുവടുവച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാര്‍. ‘ലവ് മാരേജ്’ എന്ന സിനിമയിലെ ‘ബെജാറ് ആനേന്‍’ എന്ന ഗാനത്തിനാണ് ശിവാങ്കി ചുവടുവച്ചിരിക്കുന്നത്. മോഹന്‍ രാജന്‍ എഴുതി സീന്‍ റോല്‍ഡന്‍ സംഗീതം നല്‍കിയ ഗാനമാണ് ‘ബെജാറ് ആനേന്‍’. പുറത്തിറങ്ങി ചുരുങ്ങി സമയത്തിനകം 10 മില്യണിലധികം ആളുകളാണ് പാട്ട് കേട്ടത്. പിങ്ക് ഫ്രോക്കില്‍ അതിസുന്ദരിയായാണ് ശിവാങ്കി നൃത്തം ചെയ്യുന്നത്. പാട്ടുകാരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മൂത്ത മകളാണ് ശിവാങ്കി. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാങ്കി പ്രശസ്തയാകുന്നത്. പിന്നീട് ‘ബോയ്ഫ്രണ്ട്’ […]
സ്മൃതി ഇറാനി വീണ്ടും അഭിനയത്തിലേക്ക്
‘ക്യും കി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യന്‍ വീടുകളില്‍ പരിചിതയായത്. ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത്. ഇപ്പോള്‍ താരം എത്രയാണ് പുതിയ സീരിയലില്‍ ശമ്പളം വാങ്ങുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം […]
ഫോര്‍ച്യൂണറിന്റെ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍
ഫോര്‍ച്യൂണറിന്റെ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍ പുറത്തിറക്കി ടൊയോട്ട ഇന്ത്യ. 44.72 ലക്ഷം രൂപയാണ് നിയോ ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഹൈബ്രിഡ് മോഡലിന്റെ വില. ലജന്‍ഡറിന്റെയും നിയോ ഡ്രൈവ് മോഡലിന്റെ വില 50.09 ലക്ഷം രൂപയാണ്. ഹൈറൈഡറിനെപ്പോലെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനത്തിന് നിയോ ഡ്രൈവ് എന്ന പേരാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഹൈബ്രിഡ് മോഡലിന്റെ ബുക്കിങ് ജൂണ്‍ 2 മുതല്‍ ആരംഭിച്ചു. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം വഴി ഫോര്‍ച്യുണര്‍ എംഎച്ച്ഇവിയുടെ പെര്‍ഫോമെന്‍സും ഇന്ധനക്ഷമതയും വര്‍ധിക്കും. […]
സെന്‍ പെര്‍സന്റ് ഫുള്‍ എ പ്ലസ്
നര്‍മ്മരസപ്രധാനവും ആക്ഷേപഹാസ്യപ്രധാനവുമായ ‘മിഡില്‍പീസു’കളാല്‍ സമ്പന്നമായിരുന്നു അടുത്ത കാലം വരെ നമ്മുടെ ദിനപത്രങ്ങള്‍. അതതു ദിവസത്തെ എഡിറ്റോറിയലിനു സമീപം മിഡില്‍പീസും അന്തസ്സോടെ തലയുയര്‍ത്തിനില്‍ക്കും. സമകാലിക വിഷയങ്ങളെ സഗൗരവം വിശകലനം ചെയ്യുകയാണ് എഡിറ്റോറിയലിന്റെ ധര്‍മ്മമെങ്കില്‍ അത്തരം വിഷയങ്ങളെ എല്ലാ വിഭാഗം വായനക്കാര്‍ക്കും പ്രാപ്യമാകുന്ന വിധത്തില്‍ നര്‍മ്മരസത്തോടെ അവതരിപ്പിക്കാന്‍ മിഡില്‍പീസുകള്‍ ശ്രദ്ധവെച്ചു. തെരഞ്ഞെടുത്ത ഏതാനും മിഡില്‍പീസുകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നല്‍കുന്നതാണ് ഇതിലെ ഓരോ കുറിപ്പും. ‘സെന്‍ പെര്‍സന്റ് ഫുള്‍ എ പ്ലസ്’. ഡോ ഗോപി പുതുക്കോട്. ഇന്ത്യ […]
മഴക്കാലത്ത് വറുത്ത ഭക്ഷണങ്ങള്‍ വേണ്ട!
മഴക്കാലത്ത് പ്രതിരോധശേഷി കുറയുന്നതു കൊണ്ട് തന്നെ അണുബാധ, ദഹന പ്രശ്നങ്ങള്‍, അലര്‍ജി തുടങ്ങിയവ കൂടുതലായിരിക്കും. അകുകൊണ്ടുതന്നെ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രക്രിയയെ വീണ്ടും മന്ദഗതിയിലാക്കും. ഇത് ദഹനപ്രശ്‌നങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കും കാരണമാകുന്നു. മഴക്കാലത്ത് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മികച്ചതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഈര്‍പ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചര്‍മത്തില്‍ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. മണ്‍സൂണ്‍ കാലത്ത് അസിഡിറ്റി, ഗ്യാസ് മുതലായവും വരാനുള്ള സാധ്യത കൂടുതലാണ്. സൂക്ഷിച്ചാല്‍ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാം. […]
ദില്ലിയിൽ സിപിഎം നേതാക്കൾ അരവിന്ദ് കെജ്രിവാളിനെ വസതിയിലെത്തി കണ്ടു
ദില്ലിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷി മർലേന, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന് ആം ആദ്മി പാർടി പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരള കോൺഗ്രസിൽ നിന്നും ധാരാളം ആളുകൾ ഇനിയും ബിജെപിയിലെത്തുമെന്നാണ് അദ്ദേഹം പത്രിക സമർപ്പിച്ച ശേഷം പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി ഏറ്റെടുത്തുവെന്നും വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യമെന്നും മോഹൻ ജോർജ് നിലമ്പൂരിൻ്റെ […]
ആശമാർക്ക് ഓണറേറിയം നൽകുന്നതിൽ സർക്കാർ കൊണ്ടുവന്ന ഉപാധികൾ കടുത്ത വഞ്ചനയാണെന്ന് വി.കെ സദാനന്ദൻ
ആശമാർക്ക് ഓണറേറിയം നൽകുന്നതിൽ സർക്കാർ കൊണ്ടുവന്ന ഉപാധികൾ കടുത്ത വഞ്ചനയാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ. ആശ സമരക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് സർക്കാറിന്റെ നീക്കമെന്നും അഞ്ചാം തീയതിക്കുള്ളിൽ ഓണറേറിയം നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിലപാടിനെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്തതിന്റെ പേരിൽ പലരുടെയും ഓണറേറിയം തടഞ്ഞുവെക്കുന്നുവെന്നും ഒരു ഭരണാധികാരിയും കാണിക്കേണ്ടതല്ല പിണറായി വിജയൻ കാണിക്കുന്നത് തെരുവിൽ കിടന്നാണ് ആശമാർ സമര യാത്ര നടത്തുന്നത് എന്നിട്ടും […]
ദേശീയപാതയിൽ വീണ്ടും വിള്ളൽ
കാസർഗോഡ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിർമ്മാണത്തിലുള്ള ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ദേശീയപാത നിർമ്മാണം നടത്തുന്നത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളൽ വീണത്. വിള്ളലിന്റെ മുകളിൽ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വിള്ളൽ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. 5 മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വിള്ളൽ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്.
