കാസർഗോഡ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിർമ്മാണത്തിലുള്ള ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. മേഘ എഞ്ചിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ദേശീയപാത നിർമ്മാണം നടത്തുന്നത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളൽ വീണത്. വിള്ളലിന്റെ മുകളിൽ ടാറൊഴിച്ചും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വിള്ളൽ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. 5 മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വിള്ളൽ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്.
ദേശീയപാതയിൽ വീണ്ടും വിള്ളൽ
