Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് അൻവർ

നിലമ്പൂരിൽ പുതിയ മുന്നണി രൂപീകരിച്ച് പി വി അൻവർ. ആം ആദ്മി പാർട്ടിയെ കൂടെ നിർത്തി മുന്നണി ഉണ്ടാക്കി ജനകീയ  പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്ത്  മൂന്നാം മുന്നണിയായി മാറുമെന്നാണ് അൻവറിന്റെ അവകാശവാദം. കേരളത്തിൽ പാർട്ടിക്ക് രജിസ്ട്രേഷനില്ലെന്നും ചിഹ്നം കിട്ടാത്ത സാഹചര്യമുണ്ടായാൽ മറ്റൊരു ചിഹ്നത്തിൽ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അൻവറിന്റെ ചരിത്രം പരിശോധിക്കുന്നില്ലെന്നും അൻവർ ഉയർത്തിയ വിഷയങ്ങൾ മാത്രമാണ് മുന്നണിയിൽ ചേരാൻ മാനദണ്ഡമാക്കിയതെന്നും ആം ആദ്മി […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 2, തിങ്കളാഴ്ച

◾https://dailynewslive.in/ അസമിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സില്‍ചറില്‍ ഇന്നലെ പെയ്തത് റെക്കോഡ് മഴ. 24 മണിക്കൂറിനിടെ 415.8 മില്ലിമീറ്റര്‍ മഴയാണ് സില്‍ചറില്‍ ലഭിച്ചത്. 132 വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ഇതാദ്യമായാണ് ഒരുപ്രദേശത്ത് ഒറ്റദിവസം ഇത്രയധികം മഴപെയ്തത്. 1893-ലാണ് രാജ്യത്ത് ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചത്. അന്ന് 290.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇതോടെ അസമിലെ മിക്ക പ്രദേശങ്ങളിലും പ്രളയസമാന സാഹചര്യമാണുള്ളത്. അസം കൂടാതെ മണിപ്പുര്‍, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ: ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലവൂർ സ്കൂളിൽ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. 9.30ന് വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് നടന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്‌.   കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാകണമെന്നും അറിവ് […]

Posted inബിസിനസ്സ്

ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍

ഇ-കൊമേഴ്സ് വില്പന സ്ഥാപനങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ, വില്പന രീതികള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേന്ദ്രം അന്‍പതിലേറെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ യോഗം വിളിച്ചിരുന്നു. ഉപയോക്താക്കളില്‍ ആശയക്കുഴപ്പവും ആശങ്കയും ജനിപ്പിക്കുന്ന തരത്തിലുള്ള വില്പന രീതികളാണ് ഡാര്‍ക്ക് പാറ്റേണ്‍ ഗണത്തില്‍ പെടുന്നത്. സേവനങ്ങളോ ഉത്പന്നങ്ങളോ തീരാന്‍ പോകുന്നുവെന്ന തരത്തില്‍ ഉപയോക്താക്കളില്‍ ഭീതി ജനിപ്പിച്ച് വാങ്ങലിലേക്ക് നയിക്കുന്ന രീതിയാണിത്. ഒട്ടുമിക്ക ഇ-കൊമേഴ്സ് പോര്‍ട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ട്. ഇതിന് തടയിടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിശ്ചിത സേവനം ലഭിക്കാനോ വാങ്ങാനോ സൈന്‍ […]

Posted inടെക്നോളജി

ഇനി സ്റ്റാറ്റസുകളില്‍ കൊളാഷും ഉള്‍പ്പെടുത്താം

സ്റ്റാറ്റസുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വാട്ട്‌സ്ആപ്പ് മ്യൂസിക് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് ടൂളുകള്‍, ലേഔട്ട് കൊളാഷുകള്‍ എന്നിവയുള്‍പ്പെടെയാണ് പുതിയ ഫീച്ചറിലുള്ളത്. ചിത്രങ്ങള്‍ക്കുള്ള ലേ ഔട്ടുകളും ‘ആഡ് യുവേഴ്സ്’ സ്റ്റിക്കറുമടക്കം ഇന്‍സ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോള്‍ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാണ്. കൊളാഷുകള്‍ക്ക് പുത്തന്‍ ലേഔട്ട് – ഒരൊറ്റ സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഒന്നിലധികം ഫോട്ടോകള്‍ (ആറ് വരെ) പങ്കിടാന്‍ അനുവദിക്കുന്നതാണ് ഈ ഫീച്ചര്‍. ഒരു സ്ലൈഡില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുപകരം ഒരു കൊളാഷ് നിര്‍മിക്കാന്‍ കഴിയും. ഇപ്പോള്‍, […]

Posted inവിനോദം

കമല്‍ ഹാസന്‍ ചിത്രത്തിലെ ശ്രുതി ഹാസന്‍ പാടിയ ഗാനം

കമല്‍ ഹാസന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തഗ് ലൈഫി’ലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് ഗാനം. ശ്രുതി ഹാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. കാര്‍ത്തിക് നേതയാണ് വരികള്‍ എഴുതിയത്. തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഒന്‍പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് […]

Posted inവിനോദം

‘സ്‌ക്വിഡ് ഗെയിം’ സീസണ്‍ 3യുടെ ട്രെയിലര്‍

‘സ്‌ക്വിഡ് ഗെയിം’ സീസണ്‍ 3യുടെ ട്രെയിലര്‍ എത്തി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സീസണ്‍ 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതല്‍ ആരാധകര്‍ കാത്തിരുന്ന സിയോങ് ഗി-ഹുന്‍ എന്ന പ്ലെയര്‍ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാന്‍-വണ്‍ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസണ്‍ അവതരിപ്പിക്കുന്നത് എന്ന സൂചന ലഭിക്കുന്നുണ്ട്. 2024 ഡിസംബര്‍ 26-ന് പുറത്തിറങ്ങിയ സീസണ്‍ 2, ഏഴ് എപ്പിസോഡുകളാണ് […]

Posted inഓട്ടോമോട്ടീവ്

എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍

സിസര്‍ വാതിലുകളും കണ്‍വേര്‍ട്ടിബിള്‍ മേല്‍ക്കൂരയുമുള്ള എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ 60 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറങ്ങും. 77കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും, രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 510ബിഎച്പി പവറും 725എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്നു. അതേസമയം ഒറ്റ ചാര്‍ജില്‍ പരമാവധി 580 കിലോമീറ്റര്‍ റേഞ്ച് റീട്യൂണ്‍ ചെയ്യുന്നു. ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായാണ് ഇവി വരുന്നത്. എംജിയുടെ പുതിയ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ 1960കളിലെ എംജി ബി […]

Posted inപുസ്തകങ്ങൾ

അന്തകവള്ളികള്‍

ചിത്രത്തിലെ ആ കുഴി. ഉറുമ്പുകള്‍ കാവല്‍ നില്‍ക്കണ കുഴി… ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക… അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയില്‍ വീണത്? അല്ലെങ്കില്‍ ഇരുളിന്റെ മറവില്‍ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയില്‍ കുതിര്‍ന്ന ഉറുമ്പുകള്‍ക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ… ഒരു വിസ്മയചിത്രത്തില്‍ തുടങ്ങി, പ്രണയവും പകയും മരണവും ഉന്മാദവും സ്വപ്നങ്ങളുമെല്ലാമെല്ലാം സൃഷ്ടിക്കുന്ന പലപല വഴികളിലൂടെ ഒഴുകിപ്പരന്ന്, മനുഷ്യരാശിയുടെയും പ്രകൃതിയുടെയും നിര്‍മ്മിതദുരന്തത്തിനു നേരേയുള്ള മുന്നറിയിപ്പായിത്തീരുന്ന രചന. സേതുവിന്റെ ഏറ്റവും പുതിയ നോവല്‍. […]

Posted inആരോഗ്യം

രക്തക്കുഴലുകളില്‍ തടസമുണ്ടായാല്‍ തിരിച്ചറിയാം

ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഹൃദയാഘാതം സംഭവിച്ചവരില്‍ മൂന്നിലൊന്ന് പേര്‍ക്കും നെഞ്ചുവേദന റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം, ക്ഷീണം, ശ്വാസതടസ്സം അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ അവര്‍ക്ക് അനുഭവപ്പെട്ടതായി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെറിയ വ്യായാമത്തിനിടയിലോ വിശ്രമത്തിലോ പോലും ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നത് ഹൃദയം കാര്യക്ഷമമായി പമ്പ് ചെയ്യുന്നില്ല എന്നതിന്റെ സൂചനയാകാം. ധമനികള്‍ അടഞ്ഞുപോകുന്നതിനാല്‍ രക്തയോട്ടം കുറയുമ്പോള്‍ ശരീരത്തിന് ഓക്‌സിജന്‍ ലഭിക്കുന്നത് കുറയുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായതോ […]