‘സ്ക്വിഡ് ഗെയിം’ സീസണ് 3യുടെ ട്രെയിലര്‍ എത്തി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സീസണ് 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതല്‍ ആരാധകര്‍ കാത്തിരുന്ന സിയോങ് ഗി-ഹുന്‍ എന്ന പ്ലെയര്‍ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാന്‍-വണ്‍ എന്നിവ തമ്മിലുള്ള ഒരു ഭയാനകമായ പോരാട്ടമാണ് അവസാന സീസണ് അവതരിപ്പിക്കുന്നത് എന്ന സൂചന ലഭിക്കുന്നുണ്ട്. 2024 ഡിസംബര്‍ 26-ന് പുറത്തിറങ്ങിയ സീസണ് 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ് 2ഉം സീസണ് 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ് ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021-ല്‍ ഷോയുടെ അപ്രതീക്ഷിത വിജയത്തെത്തുടര്‍ന്ന് ഏകദേശം മൂന്ന് വര്‍ഷമെടുത്താണ് സീസണ് 2 വന്നത്. അതിന് പിന്നാലെ 2025 ജൂണ്‍ 27ന് മൂന്നാം സീസണ് എത്തുന്നത്. ഡിസംബറില്‍ റിലീസ് ചെയ്തതിന് ശേഷം, സ്ക്വിഡ് ഗെയിം സീസണ് 2 173 ദശലക്ഷത്തിലധികം വ്യൂവും 1.2 ബില്യണ്‍ മണിക്കൂറിലധികം കാഴ്ച സമയവും നേടിയിട്ടുണ്ട്, നെറ്റ്ഫ്ലിക്സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്ക്വിഡ് ഗെയിം.
‘സ്ക്വിഡ് ഗെയിം’ സീസണ് 3യുടെ ട്രെയിലര്‍
