കമല്‍ ഹാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തഗ് ലൈഫി’ലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. കമല്ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് ഗാനം. ശ്രുതി ഹാസന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എ ആര് റഹ്മാന് ആണ് സംഗീതം. കാര്‍ത്തിക് നേതയാണ് വരികള്‍ എഴുതിയത്. തഗ് ലൈഫ് ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും. എ ആര് റഹ്മാന് സംഗീതം നല്കിയ ഒന്‍പത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
കമല്‍ ഹാസന് ചിത്രത്തിലെ ശ്രുതി ഹാസന് പാടിയ ഗാനം
